Home
Mobile

സാംസങ്ങിന് തലവേദനയായി ഓപ്പോ; ഗാലക്സി ഇസഡ് ഫ്ലിപ്പിന്റെയും ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെയും വ്യത്യാസം കണ്ടോ

മൂന്ന് ദിവസം മുമ്പാണ് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ വൈകിട്ട് എഴ് മണിയോടെയാണ് ഓപ്പോ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഓപ്പോ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണിത്.

നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ തന്നെ ഫൈൻഡ് 2 എന്ന മോഡൽ ഓപ്പോ പുറത്തിറക്കിയിരുന്നു. ഈ ഫോണിന്റെ പിൻ​ഗാമി എന്ന നിലയിലാണ് ഫൈൻഡ് എൻ 3 ഫ്ലിപിന് ഓപ്പോ രൂപം നൽകിയത്. പ്രധാനമായും ഇന്ത്യൻ മാർക്കറ്റ് ഭരിക്കുന്ന സാംസങ്ങിന്റെ ​ഗാലക്സി ഇസഡ് ഫ്ലിപ് 5ന് വെല്ലുവിളി സൃഷ്ടിക്കുക എന്ന ഉദ്ദേശവും ഓപ്പോയ്ക്ക് ഉണ്ട്. ഈ രണ്ട് ഫോണുകളും തമ്മിലുള്ള ഒരു താരതമ്യം ഈ ലേഖനത്തിലൂടെ നമ്മുക്ക് പരിശോധിക്കാം.

ഗാലക്സി ഇസഡ് ഫ്ലിപ്പിന്റെയും ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെയും വ്യത്യാസം

രണ്ട് ഫോണുകളുടേയും ഡിസൈൻ ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നിപ്പിക്കും എങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ നിരവധി വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഒരു വലിയ കവർ ഡിസ്പ്ലേയാണ് സാംസങ് ​ഗാലക്സി ഇസഡ് ഫ്ലിപ് 5നായി തയ്യാറാക്കിയിരിക്കുന്നത്. ഓപ്പോ ആകട്ടെ തങ്ങളുടെ പുതിയ ഫോണിന് ഒരു വെർട്ടിക്കൽ ആകൃതിയിലുള്ള പ്രധാന ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അതേ സമയം ജല, പൊടി പ്രതിരോധം കൂടുതൽ ഉള്ളത് ഇസഡ് ഫ്ലിപ്പിനാണ്.

എന്നാൽ വൺപ്ലസിന്റെ സഹായത്താൽ ഒരു പ്രത്യേക അലേർട്ട് സ്ലൈഡ് ഫൈൻഡ് എൻ 3യ്ക്ക് ഓപ്പോ നൽകിയത് ഒരു മികച്ച തീരുമാനം ആണ്. 6.8-ഇഞ്ച് സ്‌ക്രീൻ വലുപ്പമാണ് ഫൈൻഡ് എൻ 3യ്ക്ക് ഉള്ളത്. എന്നാൽ ഇസഡ് ഫ്ലിപ്പിന്റെ സ്ക്രീൻ വലുപ്പം ആകട്ടെ 6.7-ഇഞ്ച് ആണ്. രണ്ട് ഡിസ്പ്ലേകളിലേയും പുതുക്കൽ നിരക്ക് 120Hz ആണ്. എന്നാൽ ഡിസ്പ്ലേ തെളിച്ചത്തിൽ സാംസങ് മുന്നിട്ട് നിൽക്കുന്നു.

ഗാലക്സി ഇസഡ് ഫ്ലിപ്പിന്റെയും ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെയും വ്യത്യാസം

1,750 nits ഉയർന്ന പീക്ക് തെളിച്ചം ആണ് ഇസഡ് ഫ്ലിപ് വാ​ഗ്ദാനം ചെയ്യുന്നത്. ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഓപ്പോക്ക് സാംസങ്ങിന്റെ മേൽ‌ വ്യക്തമായ ആധിപത്യം ഉണ്ട്. ഉയർന്ന റെസല്യൂഷൻ സെൻസറുകൾ ആണ് ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നത്. 32 MP ടെലിഫോട്ടോ ലെൻസും ഫൈൻഡ് എൻ 3യുടെ മോഡി കൂട്ടുന്നു. ഹാസൽബ്ലാഡ് നിർമ്മിച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ എത്തിയിരിക്കുന്നത്.

ഇനി രണ്ട് ഫോണുകളുടേയും പെർഫോമൻസ് പരിശോധിക്കാം. Snapdragon 8 Gen 2 ചിപ്പ് സെറ്റാണ് സാംസങ് തങ്ങളുടെ ഫോണിന് നൽകിയിരിക്കുന്നത്. ഓപ്പോ ആകട്ടെ Oppo MediaTek Dimensity 9200 ചിപ്പ് സെറ്റും നൽകിയിരിക്കുന്നു. ഇവ താരതമ്യം ചെയ്യുമ്പോൾ സാംസങ് ആണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഇത് നേരിയ വ്യത്യാസം മാത്രമാണ് എന്നത് ശ്രദ്ധിക്കണം. ആൻഡ്രോയിഡ് 13ന്റെ കളർ ഒഎസ് 13ലാണ് ഫൈൻഡ് എൻ 3 പ്രവർത്തിക്കുന്നത്.

ആൻഡ്രോയിഡ് 13 തന്നെ അടിസ്ഥാനമാക്കിയ OneUI 5-ൽ ആണ് ഇസഡ് ഫ്ലിപ് 5 പ്രവർത്തിക്കുന്നത്. രണ്ട് ഫോണുകൾക്കും നാല് വർഷത്തെ OS അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇരു കമ്പനികളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററി വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ഓപ്പോ ആണ് മുന്നിട്ട് നിൽക്കുന്നത്. 44W ഫാസ്റ്റ് ചാർജിം​ഗ് പിന്തുണയുള്ള 4,300 mAh ബാറ്ററിയാണ് ഫൈൻഡ് എൻ 3യ്ക്കായി ഓപ്പോ തയ്യാറാക്കിയിരിക്കുന്നത്.

മറു വശത്ത് സാംസങ്ങിന്റെ ഇസഡ് ഫ്ലിപിന് ആകട്ടെ 44W ഫാസ്റ്റ് ചാർജിം​ഗ് പിന്തുണയുള്ള 3,700 mAhയാണ് ഉള്ളത്. 94,999 രൂപ മുതലാണ് ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെ വില ആരംഭിക്കുന്നത്. ഇസഡ് ഫ്ലിപ്പിന്റെ വില ആരംഭിക്കുന്നത് 99,999 രൂപ മുതലാണ്. ഓപ്പോയുടെ ഫോൺ മികച്ച ക്യാമറ സംവിധാനവും ബാറ്ററിയും വാ​ഗ്ദാനം ചെയ്യുമ്പോൾ സാംസങ് ആകട്ടെ പ്രീമിയം ബിൽഡ്, മെച്ചപ്പെട്ട സോഫ്‌റ്റ്‌വെയർ അനുഭവം എന്നിവ സമ്മാനിക്കും.

രണ്ട് ഫോണുകളും ചില പ്രത്യേക മേഖലകളിൽ മുന്നിട്ട് നിൽക്കുന്നു. ആയതിനാൽ തന്നെ ഈ ഫോണിൽ ഏതെങ്കിലും ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ ആവിശ്യം എന്താണെന്ന് മനസിലാക്കി അതിന് യോജിക്കുന്ന ഫോൺ വാങ്ങുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യം. എന്തായാലും വരും നാളുകളിൽ ഇന്ത്യൻ മാർക്കറ്റിൽ ഈ രണ്ട് ഫോണുകളും തമ്മിലുള്ള മത്സരങ്ങൾക്കും നമ്മൾ സാക്ഷിയായേക്കാം.

More from GizBot

Best Mobiles in India

English summary
The design of both phones may seem similar at first glance, but a closer look reveals several differences. A large cover display has been prepared for the Samsung Galaxy Z Flip 5. Oppo, on the other hand, has given its new phone a vertical-shaped main display. At the same time, the Z Flip has more water and dust resistance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X