Home
Mobile

ഡേയ് വണ്ടി എടുക്കെടാ! Samsung Galaxy Z Flip 6ന് 21,000 രൂപയുടെ ഡിസ്‌കൗണ്ട്

ഫോൾഡബിൾ ഫോണുകൾക്ക് എന്നും ആരാധകർ ഏറെയാണ്. മടക്കിവെച്ച് പോക്കറ്റിലിട്ട് കൊണ്ടുപോകാൻ കഴിയുന്നതും വലിയ സ്‌ക്രീനും ലഭിക്കുന്നതിനാലാണ് ഫോൾഡബിൾ ഫോണുകൾക്ക് പ്രിയമേറുന്നത്. സാംസങ്, ഓപ്പോ തുടങ്ങിയ കമ്പനികൾക്ക് ഫോൾഡബിൾ ഫോണുകൾ നിലവിലുണ്ട്. അടുത്തതായി ആപ്പിൾ കമ്പനിയും ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള നീക്കത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ മികച്ച ഡിസ്‌കൗണ്ടിൽ സാംസങിന്റെ ഫോൾഡബിൾ ഫോൺ ലഭിച്ചാൽ വേണ്ടെന്ന് വെക്കാൻ കഴിയുമോ..? അതും സാക്ഷാൽ Samsung Galaxy Z Flip 6 ആയാലോ..? സംഭവം പൊളിക്കും. ആമസോണിലാണ് കില്ലർ ഓഫർ നിലനിൽക്കുന്നത്. പോക്കറ്റിന് ക്ഷീണം ചെയ്യാതെ ഇപ്പോൾ ആമസോണിൽ നിന്നും Samsung Galaxy Z Flip 6 സ്വന്തമാക്കാൻ കഴിയും.

ചെറിയ തുകയല്ല കുറയാൻ പോകുന്നത്, 21,000 രൂപയുടെ വമ്പിച്ച കിഴിവാണ് മൊബൈൽ പ്രേമികൾക്കായി സാംസങ് ഒരുക്കുന്നത്. Samsung Galaxy Z Flip 6 ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് 1,09,999 രൂപയായിരുന്നു വില. ഇപ്പോൾ 88,999 രൂപ ഡിസ്‌കൗണ്ട് വിലയിൽ ആമസോണിൽ ഈ ഫോൺ ലഭ്യമാണ്.

Samsung Galaxy Z Flip 6ന് 21,000 രൂപയുടെ ഡിസ്‌കൗണ്ട്

കൂടാതെ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കൂടുതൽ ഡിസ്‌കൗണ്ടും ലഭിക്കും. ആഗ്രഹം മനസ്സിൽ വെച്ചിട്ട് എന്ത് കാര്യം. ഇതാണ് മികച്ച സമയം. ഈ സമയം കളയരുത്. ചിലപ്പോൾ ഈ ഡിസ്‌കൗണ്ട് കൂടുതൽ കാലത്തേക്ക് ഉണ്ടായെന്ന് വരില്ല. അതിനാൽ ഇപ്പോൾ തന്നെ ഈ ഫോൺ സ്വന്തമാക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനം.

വൺ പ്ലസിന്റെ ഉപകമ്പനിയായ ഒപ്പോയുടെ ഫൈൻഡ് എൻ5 (OPPO Find N5) ഫെബ്രുവരി 20ന് ആഗോള വിപണിയെ ലക്ഷ്യമാക്കി പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ ലഭിക്കില്ലെങ്കിലും വൈകാതെ ഇവൻ ഇന്ത്യ കാണും. OPPO Find N5ന്റെ ലോഞ്ചും Samsung Galaxy Z Flip 6 ന്റെ വിലക്കുറവിന് കാരണമായിട്ടുണ്ടെന്നാണ് ടെക് വിദഗ്ദരുടെ നിരീക്ഷണം.

ഒട്ടും വൈകാതെ തന്നെ വൺ പ്ലസ് കമ്പനിയുടെ വൺപ്ലസ് ഓപ്പൺ 2 (OnePlus Open 2) ഫോൾഡബിൾ ഫോണും പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഈ വർഷം ഉണ്ടാകില്ലെന്ന് കമ്പനി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെങ്കിലും ഫോൾഡബിൾ ഫോണുകളുടെ മത്സരമായിരിക്കും വരാനുള്ള വർഷങ്ങളിൽ കാണാൻ പോകുന്നത്.

Samsung Galaxy Z Flip 6ന് 21,000 രൂപയുടെ ഡിസ്‌കൗണ്ട്

Samsung Galaxy Z Flip 6 ന് ആമസോണിൽ വൻ വിലക്കുറവുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നവല്ലോ. 21,000 രൂപയുടെ ഡിസ്‌കൗണ്ടിന് പുറമെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപ വരെ കിഴിവും ലഭിക്കും. ഈ ഫോണിന്റെ സ്‌പെസിഫിക്കേഷന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X മെയിൻ ഡിസ്പ്ലേ നൽകിയിരിക്കുന്നത്. കൂടാതെ 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 3.4 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

Samsung Galaxy Z Flip 6ന് 21,000 രൂപയുടെ ഡിസ്‌കൗണ്ട്

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറിലാണ് Samsung Galaxy Z Flip 6 ന്റെ പ്രവർത്തനം. 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 12 മെഗാപിക്‌സലിന്റെ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത്, 10 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപ വരെ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. 4000mAh ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ 25W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും നൽകിയിട്ടുണ്ട്. ഇവകൂടാതെ ഓട്ടോ സൂം പോലുള്ള എഐ സവിശേഷതകളും ഈ ഫോൾഡബിൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy Z Flip 6, originally priced at Rs 1,09,999, is currently available on Amazon for Rs 88,999. Amazon is offering an additional discount of up to Rs 2,000 on select credit cards, further lowering the price. Customers can also trade in their old smartphones for even more savings on the foldable device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X