Home
Mobile

രണ്ടും അടിപൊളിയാ.. പക്ഷെ ഇതിലാരാ കേമൻ? സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 vs മോട്ടറോള റേസർ 50 അൾട്രാ

പാരീസിൽ നടന്ന സാംസങ്ങിൻ്റെ ഏറ്റവും പുതിയ അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 ചില പ്രധാന അപ്‌ഗ്രേഡുകളോട് കൂടി ലോഞ്ച് ചെയ്തു. അടുത്ത കാലത്തായി ക്ലാംഷെൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു മത്സരം ഉണ്ടാക്കുന്നുണ്ടെങ്കിലും, സാംസങ്ങിൻ്റെ ആധിപത്യത്തിനുള്ള ഏക ഭീഷണി മോട്ടറോള റേസർ 50 അൾട്രാ മാത്രമാണ്. എന്നാൽ, സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6ഉം മോട്ടറോള റേസർ 50 അൾട്രായും താരതമ്യപ്പെടുത്തുമ്പോൾ ഏത് വാങ്ങുമെന്ന കൺഫ്യൂഷൻ പലർക്കും ഉണ്ടായേക്കാം. ഈ രണ്ട് ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡിസൈൻ, ഡിസ്പ്ലേ, ബിൽഡ്: കവർ ഡിസ്‌പ്ലേയിൽ ഗൊറില്ല ഗ്ലാസ് 2 സംരക്ഷണവും അലുമിനിയം ഫ്രെയിമും ഉള്ള ഒരു ഗ്ലാസ് ബാക്ക് പാനലാണ് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 തിരഞ്ഞെടുത്തത്. മറുവശത്ത്, റേസർ 50 അൾട്രാ, ഒരു അലുമിനിയം ഫ്രെയിമോട് കൂടിയ ലെതർ ബാക്ക് പാനലും കവർ സ്ക്രീനിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷയും അവതരിപ്പിക്കുന്നു.

 ഇതിലാരാ കേമൻ? സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 vs മോട്ടറോള റേസർ 50 അൾട്രാ

കൂടാതെ, സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6, മോട്ടറോള റേസർ 50 അൾട്രായേക്കാൾ അല്പം മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ഇവിടെ ശ്രദ്ധേയമായ വ്യത്യാസം എന്തെന്നാൽ, റേസർ 50 അൾട്രായിലെ കവർ ഡിസ്‌പ്ലേ മുഴുവൻ ബാക്ക് പാനലും കവർ ചെയ്യുന്നു. അതേ സമയം ഗാലക്‌സി Z ഫ്ലിപ്പ് 6ൻ്റെ കവർ സ്‌ക്രീൻ ഒരു ഫോൾഡറിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

ഇത് രണ്ട് ക്യാമറ സെൻസറുകളും ഡിസ്‌പ്ലേ ഏരിയയിൽ നിന്ന് ഒഴിവാക്കുന്നു. രണ്ട് ഫ്ലിപ്പ് സ്മാർട്ട്ഫോണുകളും IPX8 ജല പ്രതിരോധം വാഗ്ദാനം ചെയ്യുന്നു, എന്നിരുന്നാലും സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6ൻ്റെ IP48 റേറ്റിംഗ് വലിയ പൊടിപടലങ്ങളിൽ നിന്ന് കൂടെ സംരക്ഷണം നൽകുന്നു.

രണ്ട് ഫോണുകളിലും FHD+ റെസല്യൂഷനോട് കൂടിയ LTPO AMOLED മെയിൻ ഡിസ്‌പ്ലേകളുണ്ട്. എന്നിരുന്നാലും,റേസർ 50 അൾട്രയ്ക്ക് അൽപ്പം തെളിച്ചമുള്ള ആന്തരിക ഡിസ്‌പ്ലേയുണ്ട്. കൂടാതെ ഡോൾബി വിഷനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് ഉയർന്ന 165Hz റിഫ്രഷ് റേറ്റും ഉണ്ട്. കൂടാതെ, റേസർ 50 അൾട്രായ്ക്ക് വലിയ കവർ സ്ക്രീനും നൽകിയിട്ടുണ്ട്.

ഡിസ്പ്ലേ ക്വാളിറ്റിയുടെ കാര്യത്തിൽ, റേസർ 50 അൾട്രായിലെ കവർ സ്ക്രീൻ ഗാലക്‌സി Z ഫ്ലിപ്പ് 6നെ കടത്തി വെട്ടും. കൂടാതെ, റേസർ 50 അൾട്രാക്ക് അതിൻ്റെ കവർ സ്ക്രീനിൽ ഏത് ആപ്ലിക്കേഷനും ഗെയിമും പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് Z ഫ്ലിപ്പ് 6ലെ ഔട്ടർ ഡിസ്പ്ലേയേക്കാൾ കൂടുതൽ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുകയും കൂടുതൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു.

പെർഫോമൻസ്, സോഫ്റ്റ്‌വെയർ, ബാറ്ററി: പെർഫോമൻസിൻ്റെ കാര്യത്തിൽ, ഗാലക്‌സി Z ഫ്ലിപ്പ് 6ൻ്റെ Snapdragon 8 Gen 3 ചിപ്പ് ഇന്ന് വരെ ഇറങ്ങിയിട്ടുള്ള ഫോൾഡബിൾ ഫോണുകളിൽ ഏറ്റവും ശക്തമായ ക്ലാംഷെൽ ആക്കുന്നു. അതിനാൽ റേസർ 50 അൾട്രാ ഇതിനെ ബീറ്റ് ചെയ്യുമോ എന്ന ഒരു ചോദ്യത്തിന്റെ ആവശ്യമില്ല.

റേസർ 50 അൾട്രായും ഗാലക്‌സി Z ഫ്ലിപ്പ് 6ഉം പ്രകടനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവം നൽകുന്നതിനുമായി എഐ ഫീച്ചറുകൾ നൽകുന്നു. എന്നിരുന്നാലും, മോട്ടറോളയുടെ സോഫ്‌റ്റ്‌വെയർ വളരെ വൃത്തിയുള്ളതും ബ്ലോട്ട്‌വെയറുകളില്ലാത്തതുമാണ്. അതേ സമയം ഗാലക്‌സി Z ഫ്ലിപ്പ് 6 പ്രീ-ഇൻസ്റ്റാൾ ചെയ്‌ത അപ്ലിക്കേഷനുകളിൽ മുന്നിലാണ്.

മറുവശത്ത്, സാംസങ് മോട്ടറോളയേക്കാൾ മികച്ച സോഫ്‌റ്റ്‌വെയർ പിന്തുണയും കൂടുതൽ സ്ഥിരതയുള്ള അപ്ഗ്രേഡ് സൈക്കിളും വാഗ്ദാനം ചെയ്യുന്നു. ഇത് ദീർഘ കാല ഉപയോഗത്തിന്റെ കാര്യത്തിൽ ഒരു മുൻതൂക്കം നൽകുന്നു. മോട്ടറോള റേസർ 50 അൾട്രായും സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6ഉം ഒരേ വലിപ്പത്തിലുള്ള ബാറ്ററി ആണ് അവതരിപ്പിക്കുന്നത്.

എന്നിരുന്നാലും ഗാലക്‌സി Z ഫ്ലിപ്പ് 6ലെ മുൻനിര ചിപ്പ് കൂടുതൽ പവർ ഉപയോഗിക്കും എന്നതിനാൽ മോട്ടറോളയ്ക്ക് ഇവിടെ മുൻതൂക്കം നൽകേണ്ടി വരും. മോട്ടറോളയുടെ വയർഡ് ചാർജിംഗ് പിന്തുണ വേഗത ഏറിയതാണ് എങ്കിലും രണ്ട് ഫോണുകളും ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

ക്യാമറകൾ: ഒപ്‌റ്റിക്‌സിനായി, മോട്ടറോള റേസർ 50 അൾട്രാ 50 എംപി സാംസങ് ഐസോസെൽ ജിഎൻ8 പ്രൈമറി സെൻസറും എഫ്/1.7 അപ്പേർച്ചറും പിഡിഎഎഫ്, ഒഐഎസ് പിന്തുണയും നൽകുന്നു. മെയിൻ ക്യാമറയ്‌ക്കൊപ്പം 50 എംപി സാംസങ് ISOCELL JN1 ടെലിഫോട്ടോ ഷൂട്ടറും f/2.0 അപ്പേർച്ചറും PDAF ഉം ഉണ്ട്. മുന്നിൽ, f/2.5 അപ്പേർച്ചറുള്ള 32 എംപി ഓമ്‌നിവിഷൻ OV32B സെൽഫി ക്യാമറയുണ്ട്.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6ന് f/1.8 അപ്പേർച്ചർ ഡ്യുവൽ-പിക്സൽ PDAF, OIS പിന്തുണ എന്നിവയുള്ള നവീകരിച്ച 50 എംപി പ്രൈമറി സെൻസർ ലഭിക്കുന്നു. 12 എംപി അൾട്രാവൈഡും 10 എംപി ഫ്രണ്ട് ക്യാമറകളും ഗാലക്‌സി Z ഫ്ലിപ്പ് 5ൽ ഉള്ളതിന് സമാനമാണ്.

ഗാലക്‌സി Z ഫ്ലിപ്പ് 6ന് അടുത്തിടെ പ്രധാന ക്യാമറയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത മുൻനിര ട്രീറ്റ്‌മെൻ്റ് ലഭിച്ചു. സാംസങും സോഫ്‌റ്റ്‌വെയറിനെ വളരെയധികം ആശ്രയിക്കുന്നു,. എഐയുടെ സഹായത്തോടെ ഫ്ലിപ്പ് 6ൻ്റെ ക്യാമറയ്ക്ക് കാര്യമായ ഉത്തേജനം ലഭിക്കും. ക്യാമറയുടെ പ്രകടനത്തിനായി രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 ആയിരിക്കണം.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 vs മോട്ടറോള റേസർ 50 അൾട്രാ: ഹാർഡ്‌വെയറിൻ്റെയും ബിൽഡ് ക്വാളിറ്റിയുടെയും കാര്യത്തിൽ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6ന് റേസർ 50 അൾട്രായെക്കാൾ മുൻതൂക്കമുണ്ട്. മോട്ടറോള റേസർ 50 അൾട്രായേക്കാൾ മികച്ച സോഫ്റ്റ്‌വെയർ പിന്തുണയും എഐ സവിശേഷതകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത്, മോട്ടറോള റേസർ 50 അൾട്രാ ഡിസ്പ്ലേ ഫ്രണ്ടിൽ ഒരു പ്രധാന വിജയം നേടുന്നു. ഭാഗ്യവശാൽ മോട്ടറോളയെ സംബന്ധിച്ചിടത്തോളം, മടക്കാവുന്ന ഒരു ക്ലാംഷെലിൽ ഡിസ്പ്ലേ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മോട്ടറോളയ്‌ക്ക് ഏതൊരു ഫ്ലിപ്പ് സ്‌മാർട്ട്‌ഫോണിനെക്കാളും ഏറ്റവും വലിയ കവർ സ്‌ക്രീൻ ഉണ്ടെന്ന് മാത്രമല്ല, പിന്തുണയ്‌ക്കുന്ന പല റേഞ്ചിലുള്ള അപ്ലിക്കേഷനുകൾ സപ്പോർട്ടും ലഭിക്കും.

ഈ രണ്ട് ഫോണുകളിൽ ഒന്ന് തിരഞ്ഞെടുക്കണമെങ്കിൽ, റേസർ 50 അൾട്രാ സ്‌ക്രീനിൻ്റെ ഉപയോഗത്തിനും കുറഞ്ഞ വിലയിലും മികച്ചത് ആണ്. എന്നിരുന്നാലും, മികച്ച ക്യാമറകളും പ്രകടനവും സോഫ്‌റ്റ്‌വെയർ വിശ്വാസ്യതയും ഇഷ്ടപ്പെടുന്നവർക്ക് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഉള്ളത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
At Samsung's latest Unpacked event in Paris, Samsung launched the Galaxy Z Flip 6 with some major upgrades. Although the clamshell foldable smartphone market has been making some competition in recent years, the only threat to Samsung's dominance is the Motorola Razr 50 Ultra. But, comparing Samsung Galaxy Z Flip 6 and Motorola Razr 50 Ultra, many may get confused which one to buy. Let's see what are the key differences between these two phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X