വൺപ്ലസ് ഗാലക്സി ഫോൾഡ് 2 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുതിയ ലീക്ക്

|

സാംസങ്ങിന്റെ ആൻപാക്കഡ്‌ ഇവന്റ് ഓഗസ്റ്റ് 5 ന് നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത്തവണ ഗാലക്‌സി നോട്ട് 20 സീരീസിനൊപ്പം ഗാലക്‌സി ഇസഡ് ഫോൾഡ് 2 വരുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇസഡ് ഫോൾഡ് 2 മുൻപ് ഇറങ്ങിയ ഫോൾഡിന്റെ പിൻഗാമിയായി വരുമെന്നാണ് പറയുന്നത്. കുറച്ച് സവിശേഷതകൾ ചോർന്നപ്പോൾ ഈ സ്മാർട്ട്ഫോൺ എങ്ങനെ കാണപ്പെടുന്നു എന്നതിനെ കുറിച്ച് ഒരു ആശയം ലഭിച്ചു. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 2 നായുള്ള റെൻഡറുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇപ്പോൾ ഏതാനും വിവരങ്ങൾ ഇപ്പോൾ വ്യക്തമായി. ലഭിച്ച വിശദാംശങ്ങളെ കുറിച്ച് ഇവിടെ പരിശോധിക്കാവുന്നതാണ്.

വൺപ്ലസ് ഗാലക്സി ഫോൾഡ് 2

പ്രശസ്ത ടിപ്‌സ്റ്റർ ഇഷാൻ അഗർവാൾ ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന്റെ ഔദ്യോഗിക റെൻഡറുകൾ അവതരിപ്പിച്ചു. പുതിയ മോഡലിന് മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയം സവിശേഷതകൾ ഈ പുതിയ ഫോണിൽ വരുന്നുണ്ട്. ഫോൾഡ് 2 ഒരേ ഫാബ്‌ലെറ്റ്-എസ്‌ക് ഫോം എന്ന പ്രത്യകത കൊണ്ടുവരുന്നു. മെലിഞ്ഞ ബെസലുകളും അകത്തെ പ്രധാന ഡിസ്‌പ്ലേയ്ക്ക് അതിരുകളില്ലാത്ത രൂപകൽപ്പനയുമായാണ് വരുന്നത്. ആന്തരിക ക്യാമറ ഒരു വലിയ നോച്ചിന് പകരം പഞ്ച്-ഹോൾ കട്ടൗട്ടിലാണ് കാണപ്പെടുന്നത്. ഈ ഫോണിൻറെ ഹിഞ്ച് രൂപകൽപ്പനയും വ്യത്യസ്തമാണ്. ഗാലക്‌സി ഇസഡ് ഫ്ലിപ്പിൽ നിന്ന് സാംസങ് ഹിംഗിന്റെ മെച്ചപ്പെട്ട പതിപ്പ് കൊണ്ടുവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വൺപ്ലസ് ഗാലക്സി ഫോൾഡ് 2 സ്മാർട്ഫോൺ

സാംസങ് സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ ഇതിൽ വന്നേക്കാവുന്ന മറ്റൊരു സവിശേഷതയാണ്. വരാനിരിക്കുന്ന ഗാലക്‌സി നോട്ട് 20 സീരീസുമായി ഫോൾഡ് 2ൻറെ പുറകുവശം സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നു. ക്യാമറ ഹമ്പ് വളരെ വലുതും പ്രധാന ബോഡിക്ക് സമാനമായ കളർ ടോണുമായി ഈ സ്മാർട്ഫോൺ വരുന്നു. ഈ ഫോണിൽ ലഭിക്കുന്ന മൂന്ന് ക്യാമറകളും 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറകളാണ് എന്ന് അഭ്യൂഹങ്ങളുണ്ട്. മറ്റ് രണ്ട് ക്യാമറകളും 12 മെഗാപിക്സൽ സെൻസറുകളാണ് ഉപയോഗിക്കുന്നത്. നിങ്ങൾക്ക് യഥാക്രമം ടെലിഫോട്ടോ, വൈഡ് ആംഗിൾ ക്യാമറകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. റെൻഡറുകളിൽ രണ്ട് നിറങ്ങളിൽ ഇസഡ് ഫോൾഡ് 2 കാണിച്ചിരിക്കുന്നു. അതിലൊന്നിനെ മിസ്റ്റിക് ബ്രോൺസ് എന്നും മറ്റൊന്ന് മിസ്റ്റിക് ബ്ലാക്കുമാണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: സവിശേഷതകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: സവിശേഷതകൾ

ഇസഡ് ഫോൾഡ് 2 സ്മാർട്ഫോണിന് 7.7 ഇഞ്ച് ഒരു വലിയ ഡിസ്‌പ്ലേ ലഭിക്കുന്നു. ഇവിടെ സാംസങ്ങിന്റെ അമോലെഡ് പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഡിസ്പ്ലേയുടെ പുതുക്കൽ നിരക്ക് 120Hz വരെ വരുന്നു. 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേയ്ക്ക് 60Hz പുതുക്കിയ നിരക്ക് ലഭിക്കും.സാംസങ് ഫോൾഡ് 2 സ്നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്സെറ്റിനൊപ്പം 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായി വരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് 5 ജി നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കുമെന്നതിനാൽ, 4,356 എംഎഎച്ചിന്റെ ബാറ്ററി കപ്പാസിറ്റി ഒരു ദിവസം ചാർജ് നിലനിർത്തുവാൻ സഹായിക്കും.

വൺപ്ലസ് ഗാലക്സി ഫോൾഡ് 2 ഡിസൈൻ

മാത്രമല്ല, 15W വയർലെസ് ചാർജിംഗിനും റിവേഴ്‌സ് വയർലെസ് ചാർജിംഗിനും പിന്തുണയുണ്ടാകും. പ്രധാന ക്യാമറയ്ക്ക് ഗാലക്സി എസ് 20 ന് സമാനമായ 64 മെഗാപിക്സൽ സെൻസർ ഇതിൽ ഉപയോഗിത്തിരിക്കുന്നു. മറ്റ് 12 മെഗാപിക്സൽ ക്യാമറകൾ യഥാക്രമം ടെലിഫോട്ടോ, വൈഡ് ആംഗിൾ ക്യാമറകളാണ്.

Best Mobiles in India

English summary
Samsung's UNPACKED event is scheduled for August 5 and this time is expected to showcase the Galaxy Z Fold 2 along with the Galaxy Note 20 series. The Z Fold 2 is expected to arrive as a sequel to last year's first Fold. While a few details have leaked, there has been a general understanding of how the phone looked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X