Home
Mobile

വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 സ്വന്തമാക്കാം

സാംസങിൽ നിന്നുള്ള ഏറ്റവും ചിലവേറിയതും ഏറ്റവും മികച്ചതുമായ സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2. ഗാലക്‌സി എസ് 21 അൾട്ര പോലുള്ള ഡിവൈസുകൾക്ക് മികച്ച ക്യാമറയും കൂടുതൽ ശക്തമായ പ്രോസസ്സറും കമ്പനി നൽകിയിട്ടുണ്ട്. എന്നാൽ, ടെക്നോളജിക്കൽ പോയിന്റ്-ഓഫ്-വ്യൂവിൽ നോക്കുമ്പോൾ ഗാലക്സി ഇസഡ് ഫോൾഡ് 2 വുമായി മറ്റൊരു ഫോണും മത്സരിക്കില്ല. ഇതിൽ വരുന്ന ഫോൾഡബിൾ അമോലെഡ് ഡിസ്പ്ലേയാണ് പറഞ്ഞറിയിക്കേണ്ട മറ്റൊരു പ്രത്യകത.

ഗാലക്‌സി ഇസഡ് ഫോൾഡ് 2

നിങ്ങൾ ഒരു ഗാലക്‌സി ഇസഡ് ഫോൾഡ് 2 വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമാണ്. യുഎസിൽ 1999.99 ഡോളറിന് അവതരിപ്പിച്ച ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന് ഇപ്പോൾ സ്ഥിരമായി 200 ഡോളർ വില കുറവിൽ ലഭ്യമാക്കിയിരിക്കുകയാണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 2 ൻറെ വേരിയന്റുകളും ഇപ്പോൾ 1799.77 ഡോളറിന് (1,32,063.61 രൂപ) ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന് ലഭിക്കാവുന്നതിൽ വെച്ചുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. വില കുറച്ചാലും ഗാലക്‌സി ഇസഡ് ഫോൾഡ് 2 മറ്റ് മുൻനിര സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി എസ് 21 അൾട്രാ അല്ലെങ്കിൽ ഐഫോൺ 12 പ്രോ മാക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വില വരുന്നതാണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2

എന്നാൽ, ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഒരു സാധാരണ മുൻനിര സ്മാർട്ട്‌ഫോൺ മാത്രമല്ല, ധാരാളം സവിശേഷതകൾ വരുന്ന ഒരു ഹാൻഡ്‌സെറ്റാണിത്. മൊത്തത്തിൽ ഈ സ്മാർട്ഫോണിനെ വളരെയേറെ വ്യത്യസ്തത നിറഞ്ഞ ഒന്നായി കാണാവുന്നതാണ്. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഇപ്പോഴും ലോഞ്ച് വിലയായ 1,49,999 രൂപയ്ക്കാണ് രാജ്യത്ത് ലഭ്യമാകുന്നത്. നിലവിൽ, ഈ ഹാൻഡ്‌സെറ്റിന് ഇന്ത്യയിൽ വിലക്കുറവ് ലഭിക്കുമോ എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. ചില ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിൽ അല്പം കുറഞ്ഞ വിലയ്ക്ക് ഗാലക്‌സി ഇസഡ് ഫോൾഡ് 2 സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഒരു മികച്ച ഓപ്ഷനാണ്

നിങ്ങൾ ഒരു ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വാങ്ങുന്നുവെങ്കിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഒരു മികച്ച ഓപ്ഷനാണ്. കൂടാതെ, സാധാരണ മുൻനിര സ്മാർട്ട്‌ഫോണുകളിൽ പോലും വരാത്ത നിരവധി സവിശേഷതകൾ ഇതിലുണ്ട്. ഇനി നിങ്ങൾ ഗാലക്‌സി എസ് 21 അൾട്ര വാങ്ങുവാൻ താല്പര്യപ്പെടുന്നെങ്കിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 2 വിലയേറിയ സ്മാർട്ട്‌ഫോണായി തോന്നേണ്ട കാര്യമില്ല. കാരണം, ഈ രണ്ട് ഡിവൈസുകളും തമ്മിൽ വില വ്യത്യാസമുണ്ട്.

വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 സ്വന്തമാക്കാം

ഇന്ത്യയിൽ വിലകുറവ് ലഭിക്കുകയാണെങ്കിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 2 വിപണിയിൽ ഗാലക്‌സി എസ് 21 അൾട്ര, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന്റെ ഹൈ-എൻഡ് മോഡലായ എഫ്‌വൈഐ, ഗാലക്‌സി ഇസഡ് ഫോൾഡ് 2 നെക്കാൾ വിലയേറിയതാണെങ്കിലും കൂടുതൽ സ്റ്റോറേജ് നൽകുന്നു.

Best Mobiles in India

English summary
The Samsung Galaxy Z Fold2 is the company's most luxurious and cutting-edge smartphone. Yes, devices such as the Samsung Galaxy S21Ultra have a better camera and a faster processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X