സാംസങ് ഗാലക്സി Z ഫോൾഡ് 2 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ ഫോൺ ഗാലക്‌സി ഇസഡ് ഫോൾഡ് 2 സാംസങ് അവതരിപ്പിച്ചു. മടക്കാവുന്ന രണ്ട് ഉപകരണങ്ങൾ പുറത്തിറക്കിയതിനുശേഷം ഉപയോക്താക്കളുടെ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച അപ്‌ഗ്രേഡുകളും പുതിയ സവിശേഷതകളും ഉപയോക്തൃ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന അർത്ഥവത്തായ പുതുമകളോടെ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഇപ്പോൾ കൊണ്ടുവന്നിരിക്കുകയാണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഒരു സ്മാർട്ട്‌ഫോണിന്റെ പോർട്ടബിലിറ്റിയും ഫ്ലെക്‌സിബിലിറ്റിയും സംയോജിപ്പിച്ച് ആത്യന്തിക ഉൽ‌പാദനക്ഷമതയ്ക്കായി ഒരു ടാബ്‌ലെറ്റിന്റെ ശക്തിയും സ്‌ക്രീൻ വലുപ്പവും നൽകുന്നു.

സാംസങ് ഗാലക്സി Z ഫോൾഡ് 2 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി രൂപകൽപ്പന, ക്യാമറകളുടെ സ്ഥാനം, ബട്ടണുകൾ, സ്പീക്കർ ഗ്രിൽ, ചാർജിംഗ് പോർട്ട്, ഹിഞ്ച് എന്നിവയുൾപ്പെടെ നിരവധി ഡിസൈൻ സവിശേഷതകളുമായാണ് ഈ സ്മാർട്ഫോൺ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലാണ് വന്നിരിക്കുന്നത്. ഈ ഫോൾഡബിൾ സ്മാർട്ഫോൺ സെൽഫി ക്യാമറകൾക്കായി ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി വരുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് എന്നി കളർ ഓപ്ഷനുകളിലാണ് വന്നിരിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ മുകളിലും താഴെയുമായി മികച്ച ഡിസൈൻ വരുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ രണ്ട് സ്പീക്കർ ഗ്രില്ലുകളുമായി പാനലിന്റെ മുകളിലും താഴെയുമായി ഹിംഗിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു. ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എതിർ പാനലിന്റെ ചുവടെ വരുന്നു. കൂടാതെ, ഫോണിന് രണ്ട് മൈക്രോഫോണുകളും വരുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: സവിശേഷതകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ 7.7 ഇഞ്ച് സൂപ്പർ അമോലെഡ് ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രെഷ് റേറ്റിൽ വരുന്നു. സെക്കൻഡറി സ്ക്രീൻ 6.23 ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണ്. സ്‌ക്രീൻ റെസല്യൂഷൻ 1689 x 2213 പിക്‌സലുകളാണ് കൂടാതെ, ക്വാൾകോം സ്‌നാപ്ഡ്രാഗൺ 865+ പ്രോസസറാണ് ഈ ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 4,500 എംഎഎച്ച് ശേഷിയുള്ള ഡ്യൂവൽ ബാറ്ററി സജ്ജീകരണം, 15W ഫാസ്റ്റ് വയർലെസ് ചാർജിംഗിനുള്ള പിന്തുണ, 15W ഫാസ്റ്റ് റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവ ഈ ഫോൾഡബിൾ ഫോണിൻറെ മറ്റ് സവിശേഷതകളാണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ രണ്ട് ഡിസ്പ്ലേകളിലും 10 മെഗാപിക്സൽ ഇമേജ് സെൻസർ വരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ടെലിഫോട്ടോ ലെൻസുള്ള 64 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഈ ഫോണിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണുള്ളത്.

Best Mobiles in India

English summary
Samsung unveils the Galaxy Z Fold2 after launching two foldable devices and listening to customer reviews on the most requested updates and new features with practical technologies that give consumers improved refinements and exclusive foldable user experiences.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X