Home
Mobile

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 തോം ബ്രൗൺ എഡിഷൻ പ്രഖ്യാപിച്ചു: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന് ഒരു തോം ബ്രൗൺ എഡിഷൻ ലഭിക്കുന്നു. ശനിയാഴ്ച ഒരു ഷോർട്ട് വീഡിയോ ഉപയോഗിച്ച് സാംസങ് പുതിയ വേരിയന്റിനെ എടുത്തുകാട്ടി. ഗ്രെയ്‌ നിറത്തിൽ സജ്ജീകരിച്ചിരിക്കുന്ന തോം ബ്രൗൺ സിഗ്നേച്ചർ ബ്രാൻഡ് നിറങ്ങളുടെ മിശ്രിതമാണ് ഇതിന്റെ ഡിസൈനായി വരുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ തോം ബ്രൗണുമായി സഹകരിച്ചാണ് ഈ എഡിഷൻ വികസിപ്പിച്ചിരിക്കുന്നത്. ഗാലക്സി ഇസഡ് ഫോൾഡ് 2 തോം ബ്രൗൺ എഡിഷൻ ഒറിജിനൽ ഗാലക്സി ഇസഡ് ഫോൾഡ് 2 നൊപ്പം സെപ്റ്റംബർ 2 ന് ഗാലക്സി അൺപാക്ക്ഡ് പാർട്ട് 2 വെർച്വൽ ഇവന്റിൽ അവതരിപ്പിക്കും.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2

വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പൂർണ്ണ സവിശേഷതകളും ഒരു ഓൺലൈൻ റിപ്പോർട്ട് വഴി ചോർന്നിരുന്നു. യൂട്യൂബിലെ ഒരു ഹ്രസ്വ വീഡിയോയിൽ വരാനിരിക്കുന്ന ലിമിറ്റഡ് എഡിഷൻ ഹാൻഡ്സെറ്റിനെ സാംസങ് സൂചിപ്പിച്ചു. ഈ ഫോണിന്റെ വരാനിരിക്കുന്ന ട്രെയിലറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ രൂപകൽപ്പനയെ അടുത്തറിയുകയും ചെയ്യുന്നു. ഗ്രേ-ടിംഗ്ഡ് ബാക്ക് പാനലിന്റെ മധ്യഭാഗത്ത് നിങ്ങൾക്ക് ട്രൈ-കളർ സ്ട്രിപ്പ് കാണാം.

സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 2 തോം ബ്രൗൺ എഡിഷൻ

ക്യാമറ മൊഡ്യൂളിനും അതനുസരിച്ചുള്ള നിറവും വരുന്നു. ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഈ മാസം ആദ്യം ഗാലക്‌സി നോട്ട് 20 സീരീസിനൊപ്പം ഗാലക്‌സി ഇസഡ് ഫോൾഡ് 2 അവതരിപ്പിച്ചെങ്കിലും ഫോണിന്റെ പ്രധാന സവിശേഷതകൾ സാംസങ് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഈ പുതിയ സ്മാർട്ട്ഫോണിനായുള്ള ലോഞ്ച് അൺപാക്ക്ഡ് ഇവന്റ് പാർട്ട് 2ൽ നടക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഗാലക്‌സി ഇസഡ് ഫോൾഡ് 2 മികച്ച ഡിസ്‌പ്ലേ

ഈ ഇവന്റിൽ സാംസങ്ങിന്റെ വരാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും. തോം ബ്രൗൺ വേരിയന്റിൽ സാംസങ് വരുന്നത് ഇതാദ്യമല്ല. ഗാലക്സി ഇസഡ് ഫ്ലിപ്പിന് തോം ബ്രൗൺ പതിപ്പും ഫെബ്രുവരിയിൽ പുറത്തിറങ്ങി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി ഫോൾഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഗാലക്‌സി ഇസഡ് ഫോൾഡ് 2 മികച്ച ഡിസ്‌പ്ലേ, വേഗതയേറിയ പ്രോസസർ, അപ്‌ഗ്രേഡുചെയ്‌ത ക്യാമറകൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: പ്രതീക്ഷിക്കുന്ന വില

വിൻഫ്യൂച്ചറിന്റെ റിപ്പോർട്ട് അനുസരിച്ച്, ഗാലക്സി ഇസഡ് ഫോൾഡ് 2 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് കളർ ഓപ്ഷനുകളിൽ വരാം. യുകെയിൽ 1,799 ഡോളർ (ഏകദേശം 1.75 ലക്ഷം രൂപ), യൂറോപ്പിൽ 1,949 ഡോളർ (ഏകദേശം 1.69 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ഈ വിലകൾക്കനുസൃതമായി, ഗാലക്‌സി ഇസഡ് ഫോൾഡ് 2 സാംസങ്ങിൽ നിന്നുള്ള ഏറ്റവും ചെലവേറിയ ഫോണുകളിലൊന്നായി മാറും.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിൻഫ്യൂച്ചർ റിപ്പോർട്ട് അനുസരിച്ച്, 7.6 ഇഞ്ച് (2,208x1,768 പിക്‌സൽ) ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2x മെയിൻ ഡിസ്‌പ്ലേയും 6.2 ഇഞ്ച് (2,260x816 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഫ്ലെക്‌സ് കവർ ഡിസ്‌പ്ലേയും സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനും 11W വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയോടെ 4,500 എംഎഎച്ച് ഡ്യുവൽ ഇന്റലിജന്റ് ബാറ്ററി ഈ പുതിയ സാംസങ് സ്മാർട്ഫോണിൽ വരുമെന്ന് സ്ഥിരീകരിച്ചു. 5 ജി ഫോണിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും എൽഇഡി ഫ്ലാഷും 10 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Samsung Galaxy Z Fold 2 is having a Thom Browne Edition exclusive. Samsung was teasing the latest version Saturday with a short video. Its logo features a mix of brand colours set against a grey backdrop by the Thom Browne signature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X