ദാ, എത്തിപ്പോയ്! സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു!
ഫോൾഡബിൾ ഫോണുകളുടെ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം കുറിക്കുമെന്ന് കരുതപ്പെടുന്ന സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. മുൻഗാമികളെ അപേക്ഷിച്ച് ഡിസൈനിൽ ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളുമായാണ് ഈ സ്മാർട്ട്ഫോണുകളുടെ വരവ്.
ഗാലക്സി Z ഫ്ലിപ്പ് 4-ലെ 1.9-ഇഞ്ച് ഡിസ്‌പ്ലേയുമായി താരതമ്യം ചെയ്യുമ്പോൾ ഗാലക്സി Z ഫ്ലിപ്പ് 5-ന് വലിയ 3.4-ഇഞ്ച് കവർ സ്‌ക്രീൻ ലഭിക്കുന്നു എന്നതാണ് ഏറ്റവുംവലിയ മാറ്റം. ഈ സ്മാർട്ട്ഫോണുകളോടൊപ്പം പുതിയ ഗാലക്സി ടാബ് എസ്9 സീരീസും ഗാലക്സി വാച്ച് 6 സീരീസും സാംസങ് പുറത്തിറക്കി.

സാംസങ് ഗാലക്സി Z ഫോൾഡ് 5 സവിശേഷതകൾ: മുൻ തലമുറയേക്കാൾ 3.78 മടങ്ങ് വലിയ ഫ്ലെക്സ് വിൻഡോയുമായാണ് സാംസങ് ഗാലക്സി Z ഫോൾഡ് 5 എത്തുന്നത്. തടസ്സങ്ങളില്ലാതെ മടക്കാവുന്ന അനുഭവം ഉറപ്പാക്കാൻ, സാംസങ് ഏറ്റവും നൂതനമായ ഫ്ലെക്‌സ് ഹിഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.
ഗാലക്‌സി ഇസഡ് ഫോൾഡ് 5 സാംസങ്ങിന്റെ അഞ്ചാം തലമുറ ഗാലക്‌സി ഫോൾഡ് ഫോണാണ്, വലിയ സ്‌ക്രീൻ അനുഭവവും മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയുമായാണ് ഈ ഫോൺ എത്തുന്നത്. അമോലെഡ് ഡിസ്‌പ്ലേയും 2208 x 1768 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.2 ഇഞ്ച് കവർ സ്‌ക്രീനും ഇതിലുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസാണ് ഗാലക്സി Z ഫോൾഡ് 5, Z ഫ്ലിപ്പ് 5 എന്നിവയുടെ കരുത്ത്. ഡൈനാമിക് ഗെയിമിംഗിനും മൾട്ടി-ഗെയിം പ്രവർത്തനത്തിനുമായി മെച്ചപ്പെടുത്തിയ ഗ്രാഫിക്സും എഐ കഴിവുകളും വാഗ്ദാനം ചെയ്യുന്ന ശക്തമായ പ്രോസസറാണ് ഗാലക്‌സി Z ഫോൾഡ് 5ൽ ഉള്ളത്.
മെച്ചപ്പെടുത്തിയ എസ് പെൻ ഫോൾഡ് എഡിഷനാണ് Z ഫോൾഡിന്റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത. ഇത് മുമ്പത്തേക്കാൾ കനം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. ദീർഘനേരം നീണ്ടുനിൽക്കുന്ന ഗെയിമുകൾക്കായി മികച്ച കൂളിങ് സംവിധാനവും ഇതിലുണ്ട്. IPX8 റേറ്റിങ്ങുമായാണ് ഫോൾഡ് 5 എത്തുന്നത്. ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക്, ക്രീം എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള One UI 5.1.1-ൽ ആണ് ഫോൾഡ് 5 പ്രവർത്തിക്കുന്നത്, കൂടാതെ ഫോണിന് നാല് OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനംചെയ്യുന്നു. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50എംപി വൈഡ് ആംഗിൾ ക്യാമറ,12മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 10മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
ഡ്യുവൽ പിക്‌സൽ ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നീ ഫീച്ചറുകൾ ഇതിലെ ക്യാമറ വാഗ്ദാനം ചെയ്യുന്നു.
കവർ ഡിസ്‌പ്ലേയിൽ എഫ്/2.2 അപ്പേർച്ചറുള്ള 10-മെഗാപിക്‌സൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി അകത്തെ സ്‌ക്രീനിൽ 4-മെഗാപിക്‌സൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറയും f/1.8 അപ്പേർച്ചറുമുണ്ട്.
ഫോൾഡ് 5ന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത് 5.3 എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് സെൻസർ, സൈഡ് മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഗാലക്സി ഫോൾഡ് 5ൽ ഉണ്ട്.
ഫോൾഡ് 5വിൽ 4,400mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. 25W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും, കൂടാതെ ഈ ഹാൻഡ്‌സെറ്റ് ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, ആക്‌സസറികൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വയർലെസ് പവർഷെയർ എന്നിവയെ പിന്തുണയ്ക്കുന്നു.
ഫോൾഡ് 5 ന്റെ വില 1,799 ഡോളർ (ഏകദേശം 1,47,600 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഫോൾഡ് 5 12GB റാം + 256GB സ്റ്റോറേജ് കോൺഫിഗറേഷനിലും 512GB, 1TB സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്. ഓഗസ്റ്റ് 11 മുതലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. എന്നാൽ ഇന്ന് മുതൽ തന്നെ ചില വിപണികളിൽ പ്രീബുക്കിങ് സാധ്യമാണ്.

സാംസങ് ഗാലക്സി ഫ്ലിപ്പ് 5 സവിശേഷതകൾ: കഴിഞ്ഞ വർഷത്തെ ഗാലക്സി Z ഫ്ലിപ്പ് 4-ന്റെ പിൻഗാമിയായാണ് ഫ്ലിപ്പ് 5 എത്തുന്നത്. 2640 x 1080 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫ്ലിപ്പ് 5 ന്റെ സവിശേഷത. മുൻ തലമുറയേക്കാൾ 3.78 മടങ്ങ് വലുപ്പമുള്ള ഫ്ലെക്‌സ് വിൻഡോ ഇതിനെ വേറിട്ടു നിർത്തുന്നു.
സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ കരുത്തിലാണ് ഫ്ലിപ്പ് 5 എത്തുന്നത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഇന്നർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 60Hz റിഫ്രഷ്റേറ്റ്, 720 x 748 റെസല്യൂഷൻ എന്നിവയുള്ള 3.4 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്‌പ്ലേയും സാംസങ് നൽകിയിരിക്കുന്നു.
ഫ്ലിപ്പ് 5 ലെ ഡിസ്‌പ്ലേയ്ക്കും പിൻ പാനലിനും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണം സാംസങ് നൽകിയിട്ടുണ്ട്. മുൻഗാമിയെപ്പോലെ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5-ലും ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഉള്ളത്. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറും 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്നതാണ് ഇത്.
10 മെഗാപിക്സൽ സെൽഫി ക്യാമറ ഫോൾഡിംഗ് ഡിസ്പ്ലേയുടെ മുകളിൽ നൽകിയിരിക്കുന്നു. 8GB ഓൺബോർഡ് മെമ്മറിയോടൊപ്പം 256GB, 512GB ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫ്ലിപ്പ് 5 എത്തുന്നത്. ഇതിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത് 5.3, GPS/ A-GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,700mAh ബാറ്ററിയാണ് ഫ്ലിപ്പ് 5ന് സാംസങ് നൽകിയിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽനിന്ന് 50 ശതമാനംവരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയും ഗാലക്സി Z ഫ്ലിപ്പ് 5 പിന്തുണയ്ക്കുന്നു. 187 ഗ്രാമാണ് ഇതിന്റെ ഭാരം. ഗാലക്സി Z ഫ്ലിപ്പ് 5 ന്റെ വില 999 ഡോളർ(ഏകദേശം 82,000 രൂപ) മുതൽ ആരംഭിക്കുന്നു. നീല, ക്രീം, ഗ്രാഫൈറ്റ്, ഗ്രേ, ഗ്രീൻ, ലാവെൻഡർ, മിന്റ്, യെല്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഏറ്റവും പുതിയ ഹാൻഡ്‌സെറ്റിനൊപ്പം ക്ലിയർ ഗാഡ്‌ജെറ്റുകൾ, ഫ്ലാപ്പ് ഇക്കോ-ലെതർ, ഫ്ലിപ്‌സ്യൂട്ട്, സിലിക്കൺ വിത്ത് റിംഗ് എന്നിങ്ങനെ വ്യത്യസ്ത കെയ്‌സ് ഓപ്ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഓഗസ്റ്റ് 11 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








