Home
Mobile

ഹാൻഡിൽ വിത്ത് കെയർ! സാംസങ് ഗാലക്സി Z ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നിവയുടെ റിപ്പയർ ചെലവ് അ‌റിയാമോ?

അടുത്തിടെ സാസംങ് അവതരിപ്പിച്ച ഇവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളാണ് സാംസങ് ​ഗാലക്സി Z ഫോൾഡ് 5, ഗാലക്സി Z ഫ്ലിപ് 5 മടക്കി ഉപയോ​ഗിക്കാവുന്ന ഡിസ്പ്ലേ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. അധികം വൈകാതെ തന്നെ ഫോൺ വിപണിയിലെത്തും എന്നാണ് സാസംങ് അറിയിച്ചിരിക്കുന്ന വിവരം.

എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും അനുയോജ്യമായ ഒരു ഫോൺ ആയിരിക്കില്ല ഇത്. ഈ ഫോണുകൾ സ്വന്തമാക്കണമെങ്കിൽ വലിയ തുക തന്നെ മുടക്കേണ്ടി വരും. മാത്രമല്ല ഫോണിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ തന്നെ ഫോൺ നന്നാക്കാനുള്ള ചിലവും കൂടുതൽ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ വിവിധ ഭാ​ഗങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഇവ നന്നാക്കാൻ ഉണ്ടാകുന്ന ചിലവ് എത്രയാണെന്ന് വിശദമായി പരിശോധിക്കാം.

ഗാലക്സി Z ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നിവയുടെ റിപ്പയർ ചെലവ് അ‌റിയാമോ?

ഗാലക്സി Z ഫോൾഡ് 5ന്റെ പ്രധാന സ്ക്രീന് എന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ അത് മാറ്റിവെക്കാൻ ഏകദേശം 41,002 രൂപ നൽകേണ്ടിവരും എന്നാണ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. ഇതിന് പുറമെ സെക്കന്ററി സ്ക്രീനിനാണ് തകരാർ എങ്കിൽ ഇതിനായി 6,236 രൂപയും ചിലവഴിക്കേണ്ടി വരും. ഫോണിന്റെ മദർബോർഡിന്റെ വിലകൾ ആകട്ടെ 256 ജിബിക്ക് 27,879 രൂപയും 1 ടിബിക്ക് 29,490 രൂപയും ആണ്.

ബാറ്ററി മാറ്റിവെക്കാനായി 1,552 രൂപ ചിലവഴിക്കേണ്ടി വരുമെന്നും വെബ്സൈറ്റിലെ വിവിരങ്ങൾ പറയുന്നു. ഫോണിലെ ക്യാമറയുടെ വില എന്തെന്ന് പറയുന്നില്ല. അതേ സമയം ഫോണിന്റെ പിന്നിലെ ഗ്ലാസ് പൊട്ടിയാൽ, അത് ശരിയാക്കാൻ 2,605 രൂപ ചെലവഴിക്കേണ്ടി വരും. ഈ വിലകളെല്ലാം സേവന ഫീസും ജിഎസ്ടിയും ഒഴികെയുള്ളവയാണ്. ഇവ കൂടി ഉൾപ്പെടുത്തിയാൽ വില ഇനിയും ഉയരും.

ഗാലക്സി Z ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നിവയുടെ റിപ്പയർ ചെലവ് അ‌റിയാമോ?

എന്നാൽ ചില റിപ്പയറുകളുടെ ചിലവുകൾ ചെറിയ വിലയിലും നടത്താം എന്ന് സാംസങ് വെബ്സൈറ്റിൽ പറയുന്നുണ്ട്. ഫോൺ നന്നാക്കാനായി ഉപഭോക്താക്കൾ മറ്റ് സ്വകാര്യ ഷോപ്പുകളെ ആശ്രയിക്കാതിരിക്കാനാണ് കമ്പനി ഈ ശ്രമം നടത്തിയിരിക്കുന്നത്. വില കുറവ് എന്ന് കാണുമ്പോൾ ഉപഭോക്താക്കൾ കമ്പനി സർവ്വീസിനെ തേടിവരുമെന്നാണ് സാംസങിന്റെ പ്രതീക്ഷ. 154,999 രൂപയാണ് ഫോൾഡ് 5ന്റെ 12GB + 256GB മോഡൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾ‌ ചിലവഴിക്കേണ്ടി വരുന്നത്.

ഗാലക്സി Z ഫ്ലിപ് 5ന്റെ കാര്യം എടുത്താൽ ഇതിന്റെ പ്രധാന സ്ക്രീനിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നന്നാക്കാനായി 21,188 രൂപ ആയിരിക്കും ചിലവ് വരുന്നത്. സെക്കന്ററി സ്ക്രീനിനാകട്ടെ 5,507 രൂപയും ചിലവ് വന്നേക്കാം. 256 ജിബി സ്റ്റോറേജ് മോഡലിന്റെ മദർബോർഡ് നന്നാക്കാൻ 27,444 രൂപയോളം ആവിശ്യമാണ്. ബാക്ക് ഗ്ലാസ് പാനലിന്റെ വില 1,136 രൂപയുമാണ്. 1,513 രൂപയോളം ആകും ഫോണിന്റെ ബാറ്ററി മാറ്റിവെക്കാൻ.

അതേ സമയം ഫ്ലിപ് 5ന്റെ 8GB + 256GB വേരിയന്റ് 99,999 രൂപയ്ക്കാണ് വിൽക്കുന്നത്. വിവിധ ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ച് ഫോൺ സ്വന്തമാക്കിയാൽ ചില കിഴുവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ വിപണിയിൽ ഐഫോൺ 14ന്റെ റിപ്പയറുകൾക്കാണ് ഏറ്റവും കൂടുതൽ ചിലവുകൾ വരുന്നത്. പ്രത്യേകിച്ചും ഐഫോൺ 14 പ്രോ മോഡലുകൾക്ക്. ഫോണിന്റെ ഗ്ലാസ് ബാക്ക് പാനലിന് മാത്രം 54,900 രൂപയാണ് ചിലവ് വരുന്നത്.

സ്ക്രീനിന് 37,900 രൂപയും ബാറ്ററിക്ക് 9,400 രൂപയും ചിലവാകും. ഫോണിന്റെ മുന്നിലെ സ്ക്രീനാണ് പൊട്ടിയിരിക്കുന്നത് എങ്കിൽ 30,500 രൂപയായിരിക്കും ഇത് നന്നാക്കാനായി മുടക്കേണ്ടി വരുന്നത്. പിൻ പാനലിന്റെ വില 48,800 രൂപയാണ് അതായത് ഫോണിന്റെ 40 ശതമാനത്തോളം തുക. മുകളിൽ പറഞ്ഞിരിക്കുന്ന വിലകൾ എല്ലാം തന്നെ സേവന ഫീസും മറ്റ് നിരക്കുകളും ഒഴികെയുള്ളതാണ്. നികുതികൾ എല്ലാം കൂടെ കൂട്ടുമ്പോൾ ചിലവ് വീണ്ടും വർദ്ധിക്കുന്നതാണ്.

ജൂലൈ 26ന് ആയിരുന്നു ​ഗാലക്സി Z ഫോൾഡ് 5, ഗാലക്സി Z ഫ്ലിപ് 5 എന്നീ ഫോണുകൾ സാസംങ് അവതരിപ്പിച്ചത്. സൗത്ത് കൊറിയയിലെ സിയൂളിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഫോൺ അവതരിപ്പിച്ചത്. ഈ രണ്ട് സ്മാർട്ട് ഫോണുകൾക്ക് പുറമെ പുതിയ ഗാലക്സി ടാബ് എസ്9 സീരീസും ഗാലക്സി വാച്ച് 6 സീരീസും സാംസങ് പുറത്തിറക്കിയിരുന്നു.

More from GizBot

Best Mobiles in India

English summary
It may not be the right phone for all customers. If you want to own these phones, you will have to spend a lot of money. Moreover, reports suggest that if the phone gets damaged, the cost of repairing it will be high. If various parts of the phone break down, you can check in detail how much it will cost to repair them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X