Home
Mobile

ഗാലക്സി Z ഫോൾഡ് 5ന് വെല്ലുവിളി ഉയർത്തി ഷവോമിയുടെ മിക്സ് ഫോൾഡ് 3 പുറത്തിറക്കി; വിലയും സവിശേഷതകളും അറിയാം

സാംസങ് ​ഗാലക്സി Z ഫോൾഡ് 5, ​ഗൂ​ഗിൾ പിക്സൽ ഫോൾഡ് എന്നിവയ്ക്ക് വെല്ലുവിളിയായി തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കി ഷവോമി. മിക്സ് ഫോൾ 3 എന്നാണ് പുതിയ ഫോണിന് ഷവോമി നൽകിയിരിക്കുന്ന പേര്. നോട്ട്ബുക്ക് പോലെ മടക്കാനാകുന്ന പ്രത്യകത തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്.

നിലവിൽ വിപണിയിലുള്ള ഫോൾഡബിൾ ഫോണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും സ്ലീം ആയ മോഡൽ ഷവോമി മിക്സ് ഫോൾ 3ന് അവകാശപ്പെട്ടതാണ്. മടക്കുമ്പോൾ 10.86 മില്ലീമീറ്ററും മടക്കാത്തപ്പോൾ 5.26 മില്ലീമീറ്ററും ആയിരിക്കും ഫോണിന്റെ സൈഡ് വണ്ണം. ഇക്കാര്യത്തിൽ ​ഗാലക്സി Z ഫോൾഡ് 5 ആകട്ടെ 13.4 മില്ലീമീറ്ററും പിക്സൽ ഫോൾ‍ഡ് 12.1 മില്ലീമീറ്ററും അവകാശപ്പെടുന്നു. അതേ സമയം ചൈനീസ് വിപണിയിൽ ഷവോമിയുടെ പുതിയ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഷവോമിയുടെ മിക്സ് ഫോൾഡ് 3 പുറത്തിറക്കി; വിലയും സവിശേഷതകളും അറിയാം

നേരത്തെും ഷവോമിയുടെ ഫോണുകൾക്ക് ചൈനീസ് വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം മുൻനിര ഗ്രേഡ് ഹാർഡ്‌വെയർ ആണ് മിക്സ് ഫോൾ 3യ്ക്കായി ഷവോമി നൽകിയിരിക്കുന്നത്. Leicaയുള്ള പങ്കാളിത്തത്തോടെയാണ് കമ്പനി ഫോണിനായുള്ള ക്യാമറകൾ ഒരുക്കിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാ​ഗൺ 8 ജെൻ 2 SoCയും ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. 67W വയർഡ് ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്ന സൗകര്യത്തോടെയാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.

ഫോണിന്റെ 12GB RAM + 256GB സ്റ്റോറേജ് വേരിയന്റിന് 8,999 ചൈനീസ് യുവാൻ ആണ് വില അതായത് ഇന്ത്യയിൽ ഏകദേശം 1,03,000 രൂപ. ഫോണിന്റെ മിഡ‍് വേരിയന്റിന് 16 RAM + 512 GB സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ് ഇതിന്റെ വിലയാകട്ടെ 9,999 ചൈനീസ് യുവാൻ ആണ് (ഏകദേശം 1,14,500 രൂപ). ടോപ്പ് എൻഡ് മോഡലിന് 16GB RAM + 1TB സ്റ്റോറേജ് ആണ് അവകാശപ്പെടാൻ ഉള്ളത്.

ഷവോമിയുടെ മിക്സ് ഫോൾഡ് 3 പുറത്തിറക്കി; വിലയും സവിശേഷതകളും അറിയാം

ഇതിന്റെ വിലയാകട്ടെ 10,999 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 1,26,600 ഇന്ത്യൻ രൂപ. സാംസങ് ​ഗാലക്സി Z ഫോൾഡ് 5 ആയി താരതമ്യം ചെയ്യുമ്പോൾ ഷവോമി മിക്സ് ഫോൾ 3യ്ക്ക് വില കുറവാണ്. ആയതിനാൽ തന്നെ സാംസങ്ങിന് മികച്ച വെല്ലുവിളി നടത്താൻ ഷവോമിക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 8.025 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയും ഷവോമി ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഡിസ്‌പ്ലേകളും സാംസങ്ങിന്റെ E6 പാനലും 120Hz വരെ പുതുക്കൽ നിരക്കും ആണ് ഷവോമി ഉപയോ​ഗിച്ചിരിക്കുന്നത്. ചെറിയ ഡിസ്പ്ലേ 2,520x1,080 പിക്സൽ റെസല്യൂഷനും 2600 നിറ്റ്സ് പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യുന്നുണ്ട്. 2,160x1,916 പിക്സൽ റെസലൂഷൻ ആണ് പ്രധാന ഡിസ്പ്ലേയുടെ റെസലൂഷൻ.

ഫോണിന്റെ പിന്നിൽ മാത്രം നാല് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രൈമറി ക്യാമറ നിർമ്മിച്ചിരിക്കുന്നത് സോണിയാണ് 50 മെഗാപിക്സലിൽ ആണ് പ്രൈമറി ക്യാമറ ഒരുങ്ങുന്നത്. 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, മറ്റൊരു 10 മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസ് എന്നിവയാണ് മറ്റുള്ളവ. ഇതിന് പുറമെ സെൽഫികൾക്കായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

4,800mAh ബാറ്ററിയും പുതിയ ഫോണിൽ നൽകാൻ ഷവോമി ശ്രമിച്ചിട്ടുണ്ട്. ബാറ്ററി 67W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നുണ്ട്. ഫോൺ അധികം വൈകാതെ തന്നെ ഇന്ത്യൻ മാർക്കറ്റിൽ വിൽപനയ്ക്ക് എത്തുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിലവിൽ ഷവോമിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ ഫോൺ എന്ന് പുറത്തിറക്കും എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാംസങും, ഷവോമിയും ഫോൾഡബിൾ ഫോൺ പുറത്തിറയതിന് പിന്നാലെ ഇനി ആരാധകർ കാത്തിരിക്കുന്നത് വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ആണ്. ഗാലക്സി Z ഫോൾഡ് 5ന്റെ ലോഞ്ച് സമയത്ത് തന്നെ വൺപ്ലസ് ഇതിനുള്ള സൂചനകൾ തന്നിരുന്നു. ഈ വർഷം അവസാനത്തോടെ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Compared to the foldable phones currently in the market, the slimmest model belongs to Xiaomi Mix Fol 3. The side thickness of the phone will be 10.86 mm when folded and 5.26 mm when unfolded. In this regard, the Galaxy Z Fold 5 claims 13.4 mm and the Pixel Fold 12.1 mm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X