സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവയുടെ ഇന്ത്യൻ വില പുറത്തുവിട്ടു
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവയുടെ ഇന്ത്യൻ മാർക്കറ്റിലെ വില പുറത്തുവിട്ടു. ഇവക്ക് പുറമെ ഗാലക്സി ടാബ് എസ് 9 സീരീസിലെ മൂന്ന് ടാബുകൾ, ഗാലക്സി 6 വാച്ച് എന്നിവയുടെ വിലയും സാംസങ് പുറത്ത് വിട്ടിട്ടുണ്ട്.
മടക്കി ഉപയോഗിക്കാവുന്ന ഫോൾഡിംഗ് സ്മാർട്ട്‌ഫോൺ ആയിട്ടാണ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവ രൂപകൽപന ചെയ്തിരിക്കുന്നത്. ഇവയുടെ ഡിസൈൻ തന്നെയാണ് ഏറ്റവും ഹൈലേറ്റ് ആയി എടുത്തുപറയേണ്ടത്. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC പ്രൊസസറിലാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. റാം സ്റ്റോറേജ് എന്നിവ അനുസരിച്ച് 5 വേരിയന്റുകളിലാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 തരംതിരിച്ചിരിക്കുന്നത്.

ഇതിൽ 8GB + 256GB റാം സ്റ്റോറേജ് വേരിയന്റിന്റെ വില 99,999 രൂപയാണ്. 8GB + 512GB വേരിയന്റിനാക്കട്ടെ 1,09,999 രൂപയും 12GB + 256GB വേരിയന്റിന് 1,54,999 രൂപയും ആണ് മുതലാക്കുക. ഇതിന് പുറമെ രണ്ട് വേരിയന്റുകൾ കൂടിയുണ്ട്. 12GB + 512GB വേരിയന്റിന്റെ വില 1,64,999 ആണ് 12GB + 1TBക്ക് 1,84,999 രൂപയും ആണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഫോണുകൾ പ്രീ ബുക്കിംഗ് ചെയ്യുന്നവർക്ക് 23,000 രൂപ വരെ കിഴിവ് ലഭിക്കുമെന്ന് സാംസങ് പറയുന്നു. അപ്‌ഗ്രേഡ് ബോണസ്, ക്യാഷ്ബാക്ക്, മറ്റ് ഓഫറുകൾ എല്ലാം ഉൾപ്പെട്ടതാണ് ഈ കിഴിവ്. ജൂലൈ 27 മുതൽ ആഗസ്ത് 17 വരെയാണ് പ്രീ ബുക്കിംഗ് നടക്കുക. ഇന്നലെ സാംസങ് പുറത്തിറക്കിയ ഉത്പന്നങ്ങൾ ശ്രദ്ധേയമായ മറ്റൊരു ഉത്പന്നമാണ് ഗാലക്സി ടാബ് എസ് 9 സീരീസ് ടാബുകൾ. മൂന്ന് ടാബുകളാണ് ഇന്നലെ പുറത്തിറക്കിയത്.

ഗാലക്സി ടാബ് എസ് 9, ഗാലക്സി ടാബ് എസ് 9 പ്ലസ്, ഗാലക്സി ടാബ് എസ് 9 അൾട്രാ എന്നിവയാണ് പുതിയ മോഡലുകൾ. ഡിസ്‌പ്ലേ വലുപ്പം, ബാറ്ററി, ക്യാമറകൾ എന്നിവയുടെ കാര്യത്തിൽ ഈ ടാബുകൾ തമ്മിൽ പരസ്പരം വ്യത്യാസപ്പെട്ടിട്ടുണ്ട്. എന്നാൽ മുഴുവൻ ടാബിലും സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ടാബുകളുടേയും ഡിസ്പ്ലേകൾക്ക് 120Hz പിന്തുണയുണ്ട്.
ഗാലക്സി ടാബ് എസ് 9 പ്ലസിന്റെ ഡിസ്പ്ലേ 12.4 ഇഞ്ച് ആണ്. സ്റ്റാൻഡേർഡ് മോഡൽ ആകട്ടെ 11 ഇഞ്ചിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. ടാബ് എസ് 9 അൾട്രാക്ക് 14.6 ഇഞ്ച് സ്ക്രീൻ അവകാശപ്പെടുന്നുണ്ട്. ഗാലക്സി ടാബ് എസ് 9ന്റെ 128GB, Wi-Fi and 5G വേരിയന്റിന് 72,999 മുതൽ 85,999 രൂപയായിരിക്കും ഇന്ത്യയിൽ വില.
ഇതിന്റെ 256GB, Wi-Fi and 5G വേരിയന്റിന് ആകട്ടെ 83,999 മുതൽ 96,999 രൂപയും മുതലാക്കും. ഗാലക്സി ടാബ് എസ് 9 പ്ലസിന്റെ വില വിവരങ്ങളിലേക്ക് കടന്നാൽ 256GB, Wi-Fi and 5G വിഭാഗത്തിൽ വരുന്ന ടാബുകൾക്ക് 90. 999 മുതൽ 1,04,999 രൂപയാണ് ചിലവഴിക്കേണ്ടി വരുക. 9 അൾട്രയുടെ കാര്യത്തിൽ രണ്ട് വേരിയന്റുകൾ പുറത്തിറങ്ങുന്നുണ്ട്.
256GB, Wi-Fi and 5G വിഭാഗത്തിൽ പെടുന്ന ടാബുകൾക്ക് 1,08,999 രുപ മുതൽ 1,22,999 രൂപയും 512GB, Wi-Fi and 5G വിഭാഗത്തിൽ പെടുന്ന ടാബുകൾക്ക് 1,19,999 മുതൽ 1,33,999 രൂപയും ആണ് വരുന്നത്. പുതിയ ടാബ് ഉത്പന്നങ്ങൾക്ക് 12,000 രൂപവരെ ക്യാഷ്ബാക്ക് ഓഫറുകൾ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി വാച്ച് 6ന്റെ വില വിവരങ്ങളിലേക്ക് കടന്നാൽ വാച്ചിന് രണ്ട് മോഡലുകൾ ആണ് ഉള്ളത്.
വാച്ച് 6, വാച്ച് 6 ക്ലാസിക്ക് ഇവയിൽ തന്നെ ഇവയുടെ കാര്യക്ഷമത അനുസരിച്ച് നാല് വേരിയന്റുകളാക്കി തിരിച്ചാണ് വിൽപന നടത്തുക. 40mm ബ്ലൂട്ടുത്ത്, 40mm LTE, 44mm ബ്ലൂട്ടുത്ത്, 44mm LTE എന്നിങ്ങനെയാണ് ഗാലക്സി വാച്ച് 6 പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ വില യഥാക്രമം 29,999 രൂപ, 33,999 രൂപ, 32,999 രൂപ, 36,999 രൂപ എന്നിങ്ങനെയാണ്.
വാച്ച് 6 ക്ലാസിക്കിനും സമാനാമായി നാല് വേരിയന്റുകളാണ് ഉള്ളത് 43mm ബ്ലൂട്ടുത്ത്, 43mm LTE, 47mm ബ്ലൂട്ടുത്ത്, 47mm LTE എന്നിങ്ങനെയാണ് 6 ക്ലാസിക്കിന്റെ വേരിയന്റുകൾ ഇതിന്റെ വിലയാകട്ടെ യഥാക്രമം 36,999 രൂപ, 40,999 രൂപ, 39,999 രൂപ, 43,999 രൂപ എന്നിങ്ങനെയാണ്. വാച്ചുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും 4,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








