ലാഭിക്കുന്ന കാശ് കൊണ്ട് ഒരു പ്രീമിയം ലെവൽ ഫോൺ എക്സ്ട്രാ വാങ്ങാം! ഗാലക്സി Z ഫോൾഡ് 6ന് വില കുറഞ്ഞു
സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ അവതാരങ്ങൾ ഇന്നലെ എത്തിക്കഴിഞ്ഞു. ഗാലക്സി Z ഫോൾഡ് 7, ഗാലക്സി Z ഫ്ലിപ്പ് 7, ഗാലക്സി Z ഫ്ലിപ്പ് FE എന്നിവയാണ് കഴിഞ്ഞ ദിവസം നടന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ പുതിയതായി അവതരിപ്പിക്കപ്പെട്ടത്. ഈ പുതിയ മോഡലുകൾ വന്നതിന് പിന്നാലെ തന്നെ മുൻ മോഡലുകളുടെ വില കുറയാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഗാലക്സി Z ഫോൾഡ് 7ന്റെ മുൻഗാമിയായ ഗാലക്സി Z ഫോൾഡ് 6 (Samsung Galaxy Z Fold6) വൻ വിലക്കുറവിലാണ് ആമസോണിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.
പുതിയ സാംസങ് ഗാലക്സി Z ഫോൾഡ് 7ന്റെ 12ജിബി+512ജിബി അടിസ്ഥാന വേരിയന്റിന് 1,86,999 രൂപയും 16ജിബി+1TB വേരിയന്റിന് 2,10,999 രൂപയുമാണ് ഇന്ത്യയിലെ വില. ഇതിന്റെ മുൻഗാമിയായ ഗാലക്സി Z ഫോൾഡ് 6ന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 1,64,999 രൂപയും 12GB+ 512GB വേരിയന്റിന് 1,76,999 രൂപയും 12GB+ 1TB വേരിയന്റിന് 2,00,999 രൂപയും ആയിരുന്നു വില.

അതായത് പുതിയ മോഡൽ എത്തിയിരിക്കുന്നത് മുൻ മോഡലിനെക്കാൾ അൽപ്പം ഉയർന്ന വിലയിലാണ്. ഈ വിലയെ ന്യായീകരിക്കുന്ന ഫീച്ചറുകൾ പുതിയ ഗാലക്സി Z ഫോൾഡ് 7 വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നാൽ ഇത്രയും വില മുടക്കി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയാത്തവർക്ക് ആശ്വാസം പകർന്ന് ഗാലക്സി Z ഫോൾഡ് 6 ഇപ്പോൾ ആമസോൺ വൻ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അതായത് 1,64,999 രൂപ വിലയുണ്ടായിരുന്ന ഗാലക്സി Z ഫോൾഡ് 6 ഇപ്പോൾ ആമസോൺ വെറും 1,25,399 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 39,600 രൂപയുടെ ലാഭം ഇവിടെ ഉപയോക്താവിന് ഉണ്ടായിരിക്കുന്നു. കൂടാതെ ആമസോൺ 1500 രൂപ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഈ 12GB റാം, 256GB സ്റ്റോറേജ് അടിസ്ഥാന മോഡൽ വെറും 1,23,899 രൂപ വിലയിൽ വാങ്ങാനാകും.

ഇവിടെ ഈ ഡീൽ പ്രയോജനപ്പെടുത്തുമ്പോൾ ഏകദേശം 41100 രൂപയുടെ ലാഭം ഉപയോക്താവിന് ഉണ്ടാകുന്നുണ്ട്. ഈ ലാഭിക്കുന്ന കാശ് ഉപയോഗിച്ച് വേണമെങ്കിൽ പ്രീമിയം ലെവൽ ഫീച്ചറുകളുള്ള മറ്റൊരു മികച്ച സ്മാർട്ട്ഫോൺ കൂടി എക്സ്ട്രാ വാങ്ങാൻ സാധിക്കും. അത്രയ്ക്കും വലിയ ലാഭമാണ് ഈ ഡീലിൽ ഉപയോക്താവിന് ഉണ്ടാകുന്നത്.
ഗാലക്സി Z ഫോൾഡ് 6 ന്റെ പ്രധാന ഫീച്ചറുകൾ: 7.6-ഇഞ്ച് QXGA+ 20.9:18 ഡൈനാമിക് AMOLED 2X ഇൻസൈഡ് ഡിസ്പ്ലേ,120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 2600 nits വരെ പീക്ക് ബ്രൈറ്റ്നസ്, 6.3-ഇഞ്ച് HD+ ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2600 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
3.4GHz ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ഗാലക്സി മൊബൈൽ പ്ലാറ്റ്ഫോം കരുത്തിലാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അഡ്രിനോ 750 GPU, 12GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP48 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

50MP മെയിൻ ക്യാമറയും 12MP 123˚ അൾട്രാ-വൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും, 10MP ഫ്രണ്ട് ക്യാമറയും 4MP അണ്ടർ ഡിസ്പ്ലേ ക്യാമറയും അടങ്ങുന്നതാണ് ഗാലക്സി Z ഫോൾഡ് 6ലെ ക്യാമറ സജ്ജീകരണങ്ങൾ. 5G, ഡ്യുവൽ 4G VoLTE, 25W വയർഡ്, 15W വയർലെസ് (WPC, PMA), 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 4400mAh ബാറ്ററിയും ഇതിലുണ്ട്.


Click it and Unblock the Notifications








