നിർണായക വിവരങ്ങൾ പുറത്ത്! ഗാലക്‌സി ഇസഡ് ഫോൾഡ് സ്പെഷ്യൽ എഡിഷൻ ഉടൻ വിൽപ്പനയ്ക് എത്തും
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് സ്പെഷ്യൽ എഡിഷൻ (Samsung Galaxy Z Fold 6 Special Edition) അല്ലെങ്കിൽ 'ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്ലിം' (Samsung Galaxy Z Fold 6 Slim) ഫോണിനെ കുറിച്ച് കുറച്ച് കാലമായി പല റിപ്പോർട്ടുകളും വരുന്നുണ്ട്. 'ഗാലക്‌സി ഇസഡ് ഫോൾഡ് സ്പെഷ്യൽ എഡിഷൻ' ഈ മാസം അവസാനത്തോടെ ദക്ഷിണ കൊറിയയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ഓൺലൈനിൽ കണ്ടെത്തിയ ഒരു പുതിയ ലീക്ക് പോസ്റ്റർ ആരോപിക്കുന്നു. സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്‌പെഷ്യൽ എഡിഷൻ്റെ ഒരു ലിസ്‌റ്റിംഗും ഉണ്ട്.
അത് ഇന്ത്യയിലും ലോഞ്ച് ചെയ്യാൻ സാധ്യത ഉണ്ടെന്ന് സൂചന നൽകുന്നു. കൂടാതെ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് സ്‌പെഷ്യൽ എഡിഷന്റെ പ്രീ-ഓർഡർ, റിലീസ് തീയതി എന്നിവയെ കുറിച്ചും ലീക്ക് ആയ പോസ്റ്ററിൽ പറയുന്നുണ്ട്. എന്നാൽ കമ്പനി ഇത് വരെ ഇവയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇസഡ് ഫോൾഡ് സ്‌പെഷ്യൽ എഡിഷന്റെ പ്രീ-ഓർഡർ, റിലീസ് തീയതി എന്നിവയെ കുറിച്ച് പരിശോധിക്കാം. ദക്ഷിണ കൊറിയയിലെ ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്‌പെഷ്യൽ എഡിഷൻ്റെ പ്രീ-ഓർഡറും റിലീസ് തീയതി വിശദാംശങ്ങളും എക്‌സിലെ ലീക്ക് പോസ്റ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സ്മാർട്ട്‌ഫോൺ പരസ്യം ചെയ്യുന്ന ഒരു ദക്ഷിണ കൊറിയൻ റീട്ടെയിലറുടെതാണ് ഇത്.
ഈ ചിത്രം അനുസരിച്ച്, ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ ദക്ഷിണ കൊറിയയിൽ ഒക്ടോബർ 18നും 24നും ഇടയിൽ പ്രീ-ഓർഡറുകൾക്ക് ലഭ്യമാകും. ഇസഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ ഒക്‌ടോബർ 25ന് ശേഷം റിലീസ് ചെയ്യും. അതിനാൽ ഈ ലീക്ക് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി, ഗാലക്‌സി ഇസഡ് ഫോൾഡ് 6 എപ്പോൾ വേണമെങ്കിലും പ്രീ-ഓർഡറിനും റിലീസ് തീയതിക്കും മുമ്പായി പ്രഖ്യാപിച്ചേക്കാം.
ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ ഇന്ത്യ ലിസ്റ്റിംഗിലേക്ക് വരുമ്പോൾ സാംസങ് ഇന്ത്യയ്‌ക്ക് ഒരു പ്രത്യേക പേജ് ആണ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ലിസ്‌റ്റിംഗ് സാധാരണ ഗാലക്‌സി ഇസഡ് ഫോൾഡ് 6ൻ്റേതാണ് ഉള്ളത്. കൂടാതെ 'സ്പെഷ്യൽ' വൈറ്റ്, ക്രാഫ്റ്റഡ് ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.
അതിനാൽ ഇവിടെയുള്ള സ്പെഷ്യൽ എന്നത് ക്ളറിന്റെ അടിസ്ഥാനത്തിൽ ആകാനും സാധ്യത ഉണ്ട്. ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ ദക്ഷിണ കൊറിയയും ചൈനയും ഉൾപ്പെടെയുള്ള പരിമിതമായ വിപണികളിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ആ വാർത്ത ശരിയാണെങ്കിൽ സ്വാഭാവികമായും ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല.
മുമ്പത്തെ ലീക്ക് റിപ്പോർട്ടുകളും ഊഹാപോഹങ്ങളും സൂചിപ്പിക്കുന്നത് ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ സാധാരണ മോഡലിനെ അപേക്ഷിച്ച് മെലിഞ്ഞ ബിൽഡ് അവതരിപ്പിക്കും എന്നാണ്. ഇതിന് അൽപ്പം വലിയ 8 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയും 6.5 ഇഞ്ച് കവർ സ്‌ക്രീനും ഉണ്ടെന്നും സൂചന ഉണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, ഗാലക്‌സി ഇസഡ് ഫോൾഡ് 6 ന് 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേയും 7.6 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയും ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








