തീപാറുന്ന ഐറ്റവുമായി ഒരാൾ വരാനിരിക്കുന്നുണ്ട് ! സാക്ഷാൽ സാംസങിന്റെ പുത്രൻ
ഓരോ ദിവസവും വിവിധ തരത്തിലുള്ള സ്മാർട്ട്‌ഫോണുകളാണ് വിപണിയിലെത്തുന്നത്. ഓരോ സമയത്തും ഓരോ മാറ്റങ്ങളുമായാണ് എല്ലാ കമ്പനികളും ഫോൺ ഇറക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് രൂപത്തിലും ഭാവത്തിലുമെല്ലാം സ്മാർട്ട്‌ഫോണിലും മാറ്റം വരുത്തുന്നുണ്ട്. വിപണിയിൽ ഇന്ന് ഏറ്റവും ഡിമാന്റുള്ളത് ഫോൾഡബിൾ ഫോണുകൾക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൾഡബിൾ ഫോണുകൾ ഇറക്കുന്ന കമ്പനികളിൽ മുന്നിൽ നിൽക്കുന്നത് സാംസങ് തന്നെയാണ്. അതുകൊണ്ട് തന്നെ സാംസങ് ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ ഒരു പുലിയാണ്. ആ പുലി ഒരു വാർത്തയുമായിട്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അവരുടെ ഫോൾഡബിൾ ഫോണുകളുടെ വമ്പൻ ലോഞ്ചാണ് വരാൻ പോകുന്നത്.
സ്മാർട്ട് ഫോൺ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് സാംസങ്. ആഗോള തലത്തിൽ നെക്സ്റ്റ് ജനറഷേൻ ഫോണുകളായിട്ടാണ് പുതിയ ഫോൺ എത്തുന്നത്. മൂന്ന് ഫോൾഡുകൾ ഉള്ള പുതിയ ഫോണിന് ഗാലക്‌സി ഇസഡ് ഫോൾഡ് 7 (Galaxy Z Fold 7) എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ വർഷം മധ്യത്തിൽ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഫോൾഡബ്ൾ സ്മാർട്ട് ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഇതിൽ നിരവധി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുമെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. നേരത്തെ ഹുവായിയും 3 ഫോൾഡ് ഫോൺ പുറത്തിറക്കിയിരുന്നു.
എന്നാൽ ഹുവായിയിൽ നിന്ന് വ്യത്യസ്തമായി സാംസങ്ങിന്റെ ട്രൈ-ഫോൾഡ് ഇരുവശത്തുനിന്നും മടക്കാൻ കഴിയും. ഫോണിന് 12.4 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അണ്ടർ-ഡിസ്‌പ്ലേ ക്യാമറയായിരിക്കും പുതിയ 3 ഫോൾഡ് ഫോണിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോൾഡബ്ൾ ഡിസ്‌പ്ലേയുടെ സാങ്കേതിക വിദ്യയിൽ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ ക്രീസ്, കൂടുതൽ തെളിച്ചമുള്ള സ്‌ക്രീൻ എന്നിവ ഇതിൽ ഉൾപ്പെടുത്തിയേക്കും. കൂടാതെ, ഡിസ്‌പ്ലേയുടെ വലുപ്പത്തിലും മാറ്റങ്ങൾ വരുത്താൻ സാധ്യത ഏറെയാണ്. സ്റ്റാൻഡേർഡ് മോഡൽ പോലെ തന്നെ സ്പെഷ്യൽ എഡിഷനായ Galaxy Z Fold 7ലും സ്നാപ്ഡ്രാഗൺ 8 ജെൻ 3യിലാണ് പ്രവർത്തിക്കുന്നത്. 200 മെഗാപിക്സലിന്റെ റിയർ ക്യാമറയും 8 ഇഞ്ച് ഇന്റേണൽ സ്‌ക്രീനുമുള്ള ഫോണിന്റെ എക്സ്റ്റേണൽ സ്‌ക്രീൻ 6.5 ഇഞ്ചും ആവാനാണ് സാധ്യത.

ഉയർന്ന മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടെയുള്ള ക്യാമറയിൽ നിരവധി മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. മികച്ച ഫോട്ടോകളും വീഡിയോകളും ഇതിലൂടെ ലഭിക്കും. Galaxy Z Fold 7ൽ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ഡിസൈൻ ഇതിൽ കൊണ്ടുവരുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ നൂതന സാങ്കേതിക വിദ്യകളും ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ, ഇതിന്റെ വിലയിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. അതേസമയം പിൻ ഗാമിയായി കരുതുന്ന
ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6ന് 2160X1856 പിക്‌സൽ റെസല്യൂഷനുള്ള 7.6 ഇഞ്ച് ഡൈനാമിക് അമോൾഡ് ഡിസ്‌പ്ലേയാണുള്ളത്. 986X2376 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഔട്ടർ ഡിസ്‌പ്ലേയും ഉണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 1.60 ലക്ഷം രൂപയും ഇതിലും ഉയർന്ന വേരിയന്റിന് 1.88 ലക്ഷം രൂപ വരെയുമായിരുന്നു വില. അതു കൊണ്ട് തന്നെ ഗാലക്‌സി ഇസഡ് ഫോൾഡ് 7നും ഈ റേഞ്ചിൽ തന്നെ വില കരുതാവുന്നതാണ്.


Click it and Unblock the Notifications








