പുതിയ ഫോൾഡബിൾ കിങ്! 200MP ക്യാമറ സഹിതം സാംസങ് ഗാലക്സി Z ഫോൾഡ് 7 ലോഞ്ച് ചെയ്തു
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എഫ്ഇ എന്നീ സ്മാർട്ട്ഫോണുകൾക്കും ഗാലക്സി വാച്ച് 8, ഗാലക്സി വാച്ച് 8 ക്ലാസിക് എന്നീ സ്മാർട്ട്ഫോണുകൾക്കുമൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായി ഗാലക്‌സി ഇസഡ് ഫോൾഡ് 7 (Samsung Galaxy Z Fold 7) ലോഞ്ച് ചെയ്തു. ഫോൾഡബിൾ ഫോണുകളുടെ പുതിയ രാജാവ് എന്ന് വിശേഷിപ്പിക്കാൻ കഴിയും വിധം 200MP ക്യാമറ അടക്കം മികച്ച ഫീച്ചറുകളുമായാണ് ഗാലക്സി z ഫോൾഡ് 7 എത്തിയിരിക്കുന്നത്.
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന്റെ പ്രധാന ഫീച്ചറുകൾ: 8-ഇഞ്ച് (2184 x 1968 പിക്സലുകൾ) QXGA+ 20.9:18 ഡൈനാമിക് AMOLED 2X മെയിൻ സ്ക്രീൻ, 368ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 2600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്.

ഇതോടൊപ്പം 6.5-ഇഞ്ച് (2520 x 1080 പിക്സലുകൾ) 21:9 FHD+ ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേയും എത്തുന്നു. ഇത് 422ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2600 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്.
4.47 GHz ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിലാണ് ഫോൾഡ് 7 എത്തിയിരിക്കുന്നത്. അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഈ ഫോൾഡബിൾ ഫോണിന് കരുത്ത് പകരുന്നു.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി z ഫോൾഡ് 7ൽ ഉണ്ട്. 200MP (f/1.7, 0.6μm, OIS, ഡ്യുവൽ പിക്സൽ AF) മെയിൻ ക്യാമറയും 12MP 120˚ അൾട്രാ-വൈഡ് (f/2.2, 1.4 μm) ക്യാമറയും 10MP ടെലിഫോട്ടോ (f/2.4 1.0 μm, OIS, PDAF, 3x ഒപ്റ്റിക്കൽ സൂം), 30X സ്പേസ് സൂം ക്യാമറയും ഇതിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ 10MP കവർ, ഫ്രണ്ട് ക്യാമറകളും (f/2.2, 2.0μm, FOV: 100˚(കവർ) / 85˚(ഫ്രണ്ട്) ഗാലക്സി z ഫോൾഡ് 7ൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.
ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4/5GHz), ബ്ലൂടൂത്ത് 5.4, GLONASS ഉള്ള GPS, USB ടൈപ്പ്-C, NFC, IP48 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

25W വയർഡ്, 15W വയർലെസ് (WPC, PMA) ചാർജിംഗ് ഉള്ള 4400mAh ബാറ്ററി, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് സഹിതം ഫോൾഡ് 7ൽ ഉണ്ട്. 158.4×72.8×8.9mm (ഫോൾഡഡ്), 143.2 x 158.4 x 4.2mm (അൺഫോൾഡഡ്) വലിപ്പവും 215 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ബ്ലൂ ഷാഡോ, സിൽവർ ഷാഡോ, ജെറ്റ്ബ്ലാക്ക്, മിന്റ് (ഓൺലൈൻ എക്‌സ്‌ക്ലൂസീവ്) കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന്റെ 12GB + 256GB മോഡലിന് 1999.99 യുഎസ് ഡോളറും (ഏകദേശം 1,71,385 രൂപ), 12GB + 512GB മോഡലിന് 2119.99 യുഎസ് ഡോളറും (ഏകദേശം 1,81,670 രൂപ), 16GB + 1TB മോഡലിന് 1,88,745 യുഎസ് ഡോളറും (ഏകദേശം 1,88,745 രൂപ) ആണ് വില. ജൂലൈ 25 മുതൽ വിൽപ്പന ആരംഭിക്കും.
ഇന്ത്യയിൽ ഗാലക്‌സി ഇസഡ് ഫോൾഡ്7 12ജിബി+512ജിബി അടിസ്ഥാന വേരിയന്റിന് 1,86,999 രൂപയും 16ജിബി+1TB വേരിയന്റിന് 2,10,999 രൂപയുമാണ് വില. പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 256ജിബി മോഡലിന്റെ വിലയിൽ 512ജിബി മോഡൽ സ്വന്തമാക്കാം. കൂടാതെ 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.


Click it and Unblock the Notifications








