സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് ഫാന്റം ബ്ലാക്ക് വേരിയന്റിൽ ലഭ്യമാണ്: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

ഏതാനും ആഴ്ചകൾക്കുള്ളിൽ സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് 2021 പുതിയ തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോണുകളും ഗാലക്‌സി വാച്ചും അവതരിപ്പിക്കും. ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോണുകൾ ഓഗസ്റ്റ് 11 ന് അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ഫോൾഡബിൾ സാംസങ് സ്മാർട്ട്‌ഫോണുകളുടെ രൂപകൽപ്പനയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ ഇപ്പോൾ വരുന്നുണ്ട്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിക്കുന്നതിന് മുമ്പ് 3 സി വഴി സർട്ടിഫൈ ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഗാലക്‌സി ഇസഡ് ഫോൾഡ് 3 യുടെ പ്രസ്സ് റെൻഡറുകൾ ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിൽ വരുന്നുണ്ടെന്ന് അറിയിച്ചു.

 

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 സ്മാർട്ഫോണിൻറെ ഡിസൈനും, കളർ ഓപ്ഷനുകളും

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 സ്മാർട്ഫോണിൻറെ ഡിസൈനും, കളർ ഓപ്ഷനുകളും

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3യുടെ പുതിയ ഫാന്റം കളർ ഓപ്ഷൻ 'വിൻഫ്യൂച്ചർ.ഡി' യിൽ വെളിപ്പെടുത്തി. ഈ ഹാൻഡ്‌സെറ്റിന് പ്രീവിയസ് ജനറേഷൻ മോഡലിന് സമാനമായ ഡിസൈൻ ഉണ്ടായിരിക്കും. നടുഭാഗത്തേക്ക് മടക്കാവുന്ന രൂപകൽപ്പന ഇതിന് ഉണ്ടായിരിക്കും. ചോർന്ന പ്രസ് റെൻഡറുകൾ മൂന്ന് സെൻസറുകളും ഒരു എൽഇഡി ഫ്ലാഷുമായി വരുന്ന ഒരു ക്യാമറ മൊഡ്യൂളും ഉൾപ്പെടുത്തിയിരിക്കുന്നതായി പറയുന്നു. മുൻവശത്തെ പാനലിൽ ഇടതുവശത്തായി അൽപ്പം കട്ടിയുള്ള ബെസലും ഉയരമുള്ള ഡിസ്പ്ലേയും ഉണ്ടാകും. പാനലിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ ക്യാമറ കട്ട്ഔട്ട് ഉണ്ടായിരിക്കും. വരാനിരിക്കുന്ന ചോർച്ചകളിലൂടെ വെളിപ്പെടുത്താവുന്ന അല്ലെങ്കിൽ ഔദ്യോഗിക ലോഞ്ചിൽ സ്ഥിരീകരിക്കപ്പെടുന്ന മറ്റ് കളർ ഓപ്ഷനുകളും ഉണ്ടായിരിക്കാം.

നിങ്ങൾ ഡൗൺലോഡ് ചെയ്യ്ത ആപ്പുകൾ നിങ്ങളെ ചാരപ്പണി ചെയ്യുന്നത് എങ്ങനെ തടയാം?നിങ്ങൾ ഡൗൺലോഡ് ചെയ്യ്ത ആപ്പുകൾ നിങ്ങളെ ചാരപ്പണി ചെയ്യുന്നത് എങ്ങനെ തടയാം?

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3: ഇതുവരെ അറിയാവുന്ന സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3: ഇതുവരെ അറിയാവുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 യുടെ സവിശേഷതകൾ ഓൺലൈനിൽ നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. 6.2 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് ഒരു അമോലെഡ് പാനൽ ആയിരിക്കും. പഞ്ച്-ഹോൾ ക്യാമറ കട്ട്ഔട്ട് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 10 എംപി ക്യാമറയുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻവേർഡ് ഫോൾഡിംഗ് ഡിസ്പ്ലേ 7.6 ഇഞ്ചായിരിക്കും. 4 എംപി സെൻസർ ഉൾപ്പെടുന്ന ഇൻ-ഡിസ്പ്ലേ ക്യാമറയും ഫോൾഡബിൾ പാനലിൽ ഉണ്ട്. രണ്ട് പാനലുകളും സപ്പോർട്ട് ചെയ്യുന്ന സ്ക്രീൻ റിഫ്രഷ് റേറ്റ് 120Hz ആയിരിക്കും. മാത്രമല്ല, പിന്നിൽ 12 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉൾപ്പെടുന്നതായും പറയുന്നു.

സൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കിസൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കി

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ബാക്കി ക്യാമറ സവിശേഷതകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ചോർച്ച ചില വിവരങ്ങൾ ഉടനെത്തന്നെ വെളിപ്പെടുത്തിയേക്കാം. ഈ ഹാൻഡ്‌സെറ്റിന് ഒരു എസ് പെൻ സ്റ്റൈലസ് സപ്പോർട്ടും ഉണ്ടായിരിക്കും. ഗാലക്‌സി ഇസഡ് ഫോൾഡ് 3 യിൽ 12 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 888 പ്രോസസർ കരുത്തേകും. ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ OneUI 3.1 ഇന്റർഫേസിലായിരിക്കും പ്രവർത്തിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഈ ഹാൻഡ്‌സെറ്റിന് 4,400 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നാണ് നിഗമനം.

ജിയോയുടെ കിടിലൻ ഓഫർ, എല്ലാ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ടി ആനുകൂല്യംജിയോയുടെ കിടിലൻ ഓഫർ, എല്ലാ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ടി ആനുകൂല്യം

Best Mobiles in India

English summary
Galaxy Z Fold 3 and Galaxy Z Flip 3 smartphones will be unveiled on August 11th. There are a lot of rumors coming out about the design and features of these upcoming foldable Samsung smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X