Just In
- 1 hr ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 2 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
- 4 hrs ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- 8 hrs ago
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
Don't Miss
- News
ഓൺലൈൻ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെത്തി, ലോട്ടറിയും പണവും തട്ടി; പിന്നെ നടന്നത് ഇങ്ങനെ
- Sports
IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
- Finance
1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അറിയാം
- Automobiles
സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്
- Movies
'ഒരുപാട് ഓഡിഷനുകൾക്ക് പോയി റിജെക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; ബിഗ് ബോസിലെ പ്രകടനം കണ്ടാണ് അമൽ നീരദ് വിളിച്ചത്!'
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെ രാജാക്കന്മാരാണ് സാംസങ് ഗാലക്സി Z Fold, Z Flip സീരീസിലെ സ്മാർട്ട്ഫോണുകൾ. ഫോൾഡ്, ഫ്ലിപ്പ് സീരിസുകളിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന Samsung Galaxy Z Fold4, Samsung Galaxy Z Flip 4 സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഇന്ത്യയിലും ആഗോള വിപണികളിലും ഒരേ സമയമാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി Z ഫോൾഡ്4 എസ് പെൻ, സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി എന്നിവയ്ക്കൊപ്പമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഡിവൈസിന്റെ വിലയും വേരിയന്റുകളും സവിശേഷതകളും അറിയാൻ തുടർന്ന് വായിക്കുക.
സാംസങ് ഗാലക്സി Z ഫോൾഡ്4 ഫീച്ചറുകൾ
സാംസങ് ഗാലക്സി Z ഫോൾഡ്4 അതിന്റെ മുൻഗാമിയെ പോലെ തന്നെ എസ് പെൻ സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഫോൾഡബിൾ സ്‌മാർട്ട്‌ഫോണിനൊപ്പം ഉപയോഗിക്കാൻ പ്രത്യേകം ഡിസൈൻ ചെയ്താണ്. ഒപ്പം സ്റ്റൈലസ് സ്ഥാപിക്കാൻ പ്രത്യേക ചേമ്പറുള്ള ഒരു കേസാണ് നൽകിയിരിക്കുന്നത്. അതായത് എസ് 22 അൾട്രയ്ക്ക് സമാനമായി ഈ ആക്സസറി വയ്ക്കുന്നതിനുള്ള സ്ലോട്ട് ഡിവൈസിൽ ഇല്ല.
സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിന്റെ ഔട്ടർ ഡിസ്പ്ലെ 6.2 ഇഞ്ച് പാനൽ ആണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം ഇന്നർ ഡിസ്പ്ലേ ( ഡിവൈസ് തുറന്ന് വയ്ക്കുമ്പോൾ കാണുന്ന വലിയ ഡിസ്പ്ലെ ) 7.6 ഇഞ്ച് പാനലും പായ്ക്ക് ചെയ്യുന്നു. ഔട്ടർ സ്ക്രീൻ 23.1:9 ആസ്പക്റ്റ് റേഷ്യോ അവതരിപ്പിക്കുന്നു.
ഇന്നർ സ്ക്രീൻ പാനലിന് 21.6:18 ആസ്പക്റ്റ് റേഷ്യോയും ഉണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2എക്സ് പാനൽ ആണ് നൽകിയിരിക്കുന്നത്. അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറ പൊസിഷനിംഗിലും മാറ്റങ്ങളുമായാണ് സ്മാർട്ട്ഫോൺ വരുന്നത്.

സാംസങ് ഗാലക്സി Z ഫോൾഡ്4 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജ് സ്‌പെയ്‌സും ഓഫർ ചെയ്യുന്നു. ചില വിപണികളിൽ 1 ടിബി സ്റ്റോറേജ് വേരിയന്റും ഡിവൈസിൽ നൽകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയാണ് സാംസങ് ഗാലക്സി Z ഫോൾഡ്4ന്റെ ഹൃദയം.
4400 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി Z ഫോൾഡ്4 ഫീച്ചർ ചെയ്യുന്നു. വയർലെസ് പവർ ഷെയറിങ് ഓപ്ഷനും ഡിവൈസ് ഓഫർ ചെയ്യുന്നുണ്ട്. സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഇതൊരു ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ആളുകൾക്ക് ക്യാമറ ഡിപ്പാർട്ട്മെന്റിനെക്കുറിച്ച് നിറയെ കൌതുകങ്ങൾ ഉണ്ടാകും. സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 10 മെഗാ പിക്സൽ സെക്കൻഡറി 3എക്സ് ടെലിഫോട്ടോ ലെൻസ്, 12 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിലെ ലെൻസുകൾ.

80 ഡിഗ്രി എഫ്ഒവിയും എഫ് / 1.8 അപ്പേർച്ചറും ഉള്ള 4 മെഗാ പിക്സൽ അണ്ടർ ഡിസ്‌പ്ലെ ക്യാമറയും ഡിവൈസിൽ ഉണ്ട്. കവർ ഡിസ്പ്ലേയിൽ 85 ഡിഗ്രി എഫ്ഒവിയും എഫ് / 2.2 അപ്പേർച്ചറും ഉള്ള 10 മെഗാ പിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന വൺ യുഐ 4.1.1ൽ ആണ് ഡിവൈസ് പ്രവർത്തിക്കുന്നത്.
5ജി കണക്റ്റിവിറ്റി ഡിവൈസിൽ ലഭ്യമാണ്. എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, ഡ്യുവൽ നാനോ സിം കാർഡുകൾ, ഒരു ഇ-സിം, കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ, സാംസങ് നോക്സ് എന്നിവയെല്ലാം സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.
ഡെക്സിന് സമാനമായ ടാസ്ക്ബാറും സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഫേവറൈറ്റ് ആയിട്ടുള്ള ആപ്പുകളിലേക്കും ആപ്പ് കോമ്പോകളിലേക്കും ഒക്കെ ആക്സസ് ലഭിക്കാൻ ഈ സൌകര്യം ഉപയോഗിക്കാം. സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോൺ പൂർണമായും വിടർത്തിയാൽ കമ്പ്യൂട്ടറിന് സമാനമായ എക്സ്പീരിയൻസും ലഭിക്കും.
സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോൺ വില
സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജിന് ഏകദേശം 1,800 ഡോളറാണ് വില വരുന്നത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 1,42,000 രൂപ വരും. സെലക്റ്റഡ് ആയിട്ടുള്ള വിപണികളിൽ സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25 മുതൽ വിൽപ്പനയ്ക്ക് എത്തും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470