Home
Mobile

ചാർജർ സഹിതം, സാംസങ്ങിന്റെ ആദ്യ 3 ഫോൾഡ് ഫോൺ ഗാലക്സി Z​ ട്രൈഫോൾഡ് എത്തി; 200MP ക്യാമറ, 10 ഇഞ്ച് ഡിസ്പ്ലേ...

സാംസങ്ങിന്റെ ആദ്യ 3 ഫോൾഡ് സ്മാർട്ട്ഫോണായി സാംസങ് ഗാലക്സി Z ട്രൈഫോൾഡ് (Samsung Galaxy Z TriFold) ലോഞ്ച് ചെയ്തു. കാഴ്ചയിൽ ഒരു സാധാരണ സ്മാർട്ട്ഫോൺ എന്ന് തോന്നിച്ച ശേഷം ടാബ്‌ലെറ്റിന്റെ വലുപ്പമുള്ള 10 ഇഞ്ച് ഡിസ്‌പ്ലേയിലേക്ക് വികസിക്കുന്ന മൾട്ടി-ഫോൾഡിംഗ് ഫോം ഫാക്ടർ ആണ് ഈ ഫോണിന്റെ പ്രധാന പ്ര​ത്യേകത. ഇതിന്റെ കവർ സ്‌ക്രീൻ 21:9 ആസ്പക്ട്റേഷേയായുള്ള 6.5 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് 2X പാനലാണ്, ഇത് ഒരു സ്റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വലിപ്പത്തിൽ എത്തുന്നു.

നിവർത്തുമ്പോൾ ഈ സ്മാർട്ട്ഫോൺ 2160 x 1584 റെസല്യൂഷനുള്ള 10.0-ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2X മെയിൻ സ്‌ക്രീൻ വെളിപ്പെടുത്തുന്നു. രണ്ട് സ്‌ക്രീനുകളും 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ത്രീ ഫോൾഡിന്റെ സങ്കീർണ്ണമായ ഹിഞ്ച് സംവിധാനം ഉണ്ടായിരുന്നിട്ടും, പരമാവധി സ്ലിം ബോഡി നിലനിർത്താൻ സാംസങ് ഇവിടെ ശ്രമിച്ചിട്ടുണ്ട്.

ചാർജർ സഹിതം, സാംസങ്ങിന്റെ ആദ്യ 3 ഫോൾഡ് ഫോൺ ഗാലക്സി Z​ ട്രൈഫോൾഡ് എത്തി

ഗാലക്സി Z ​ട്രൈഫോൾഡിന്റെ മടക്കിയ കനം 12.9 mm ആണ്. അതേസമയം നിവർത്തിയിരിക്കുമ്പോൾ പ്രൊഫൈലിന്റെ ഏറ്റവും നേർത്ത പോയിന്റിൽ (ക്യാമറ ബമ്പ് ഒഴികെ) വെറും 3.9 mm ആണ് ഇതിന്റെ വലിപ്പം. ഈ ഫോണിന്റെ ഭാരം 309 ഗ്രാം ആണ്. ടൈറ്റാനിയം ഹിഞ്ച് ഹൗസിംഗുള്ള അഡ്വാൻസ്ഡ് ആർമർ അലുമിനിയം ബോഡിയാണ് ഈ ഫോണിനുള്ളത്.

ഈ ​ട്രൈഫോഹഡ് ഫോണിന്റെ ഫ്രണ്ടിൽ കോർണിംഗ്® ഗൊറില്ല® ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനുണ്ട്. റിയർ പാനലിൽ സെറാമിക്-ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ നൽകിയിരിക്കുന്നു. IP48 റേറ്റിംഗ് ഈ ഫോൾഡബിൾ ഫോണിനുണ്ട്. സ്നാപ്ഡ്രാഗൺ® 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്ഫോം കരുത്തിലാണ് ഈ ​ട്രൈഫോൾഡ് ഫോൺ എത്തിയിരിക്കുന്നത്.

ചാർജർ സഹിതം, സാംസങ്ങിന്റെ ആദ്യ 3 ഫോൾഡ് ഫോൺ ഗാലക്സി Z​ ട്രൈഫോൾഡ് എത്തി

OIS ഉം F1.7 അപ്പേർച്ചറും ഉള്ള 200 MP വൈഡ്-ആംഗിൾ ക്യാമറയാണ് ഗാലക്സി Z ട്രൈഫോൾഡിലുള്ളത്. ഇത് ശക്തമായ ക്യാമറ സജ്ജീകരണമുള്ള ഒരു ഫോൾഡബിൾ സ്മാർട്ട്ഫോണായി ഈ ഫോണിന്റെ മാറ്റുന്നു. ഗാലക്സി Z ഫോൾഡ് 7 ന് ശേഷം S-സീരീസ് അൾട്രാ ലൈനിന്റെ ​ഹൈ റെസല്യൂഷൻ ഫീച്ചറുകൾ ഫോൾഡബിൾ ഫോണുകളിലേക്ക് കൊണ്ടുവന്ന മോഡൽ എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രധാന ഫീച്ചറുകൾ

10.0″ QXGA+ ഡൈനാമിക് അമോലെഡ് 2X (2160 x 1584) മെയിൻ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 1600 nits എന്നിവ സഹിതം എത്തുന്നു. ഇതിലെ കവർ ഡിസ്‌പ്ലേ 120Hz 6.5″ FHD+ ഡൈനാമിക് അമോലെഡ് 2X (2520 x 1080) സ്ക്രീനുമായി എത്തുന്നു. ഇതിന് 21:9 ആസ്പക്ട് റേഷ്യോ, 2600 nits ​ബ്രൈറ്റ്നസ് എന്നിവയുണ്ട്.

ഗാലക്‌സിക്കായുള്ള സ്നാപ്ഡ്രാഗൺ® 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോം (3 nm) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 16 GB റാമും 512GB സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8-ൽ ആണ് ഈ സാംസങ് ഫോൺ എത്തിയിരിക്കുന്നത്.

ചാർജർ സഹിതം, സാംസങ്ങിന്റെ ആദ്യ 3 ഫോൾഡ് ഫോൺ ഗാലക്സി Z​ ട്രൈഫോൾഡ് എത്തി

ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 200MP വൈഡ് (OIS, F1.7), 12MP അൾട്രാ-വൈഡ് (F2.2), 10MP ടെലിഫോട്ടോ (3x ഒപ്റ്റിക്കൽ, OIS, F2.4) ക്യാമറകൾ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 10MP (കവർ) + 10MP (മെയിൻ) ഫ്രണ്ട് ക്യാമറകൾ ഉണ്ട്. IP48 വാട്ടർ റെസിസ്റ്റന്റ്, ടൈറ്റാനിയം ഹിഞ്ച്, ആർമർ അലുമിനിയം ഫ്രെയിം എന്നിവയും ഇതിലുണ്ട്.

5G, Wi-Fi 7, ബ്ലൂടൂത്ത് v5.4, UWB കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. 45W വയർഡ് ചാർജിംഗ് (30 മിനിറ്റിൽ 50%) / 15W വയർലെസ് / വയർലെസ് പവർഷെയർ ഫീച്ചറുകളോടെ 5,600mAh (ത്രീ- സെൽ സിസ്റ്റം) ബാറ്ററിയാണ് ഗാലക്സി Z ​ട്രൈഫോൾഡിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ബോക്സിൽ കാർബൺ ഷീൽഡ് കേസ്, എആർ ഫിലിം, 45W ചാർജിംഗ് അഡാപ്റ്റർ, ഡാറ്റ കേബിൾ എന്നിവ ഉൾപ്പെടുന്നു.

വിലയും ലഭ്യതയും

സാംസങ് ഗാലക്സി Z ​ട്രൈഫോൾഡിന്റെ 512GB മോഡലിന് 3,594,000 വോൺ (ഏകദേശം 2,19,235 രൂപ) ആണ് വില. 2025 ഡിസംബർ 12 മുതൽ കൊറിയയിൽ ഇത് ആദ്യം വിൽപ്പന ആരംഭിക്കും. തുടർന്ന് ചൈന, തായ്‌വാൻ, സിംഗപ്പൂർ, യുഎഇ, യുഎസ് തുടങ്ങിയ മറ്റ് വിപണികളിലും എത്തും.

More from GizBot

Best Mobiles in India

English summary
Samsung has launched the Galaxy Z Trifold with a 200MP camera. It is Samsung's first three-fold smartphone. The device features a multi-folding form factor that expands from a standard smartphone profile to a 10-inch tablet-sized display. Its 512GB model is priced at 3,594,000 won (approximately Rs. 2,19,235).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X