Home
Mobile

10 ഇഞ്ച് ഡിസ്പ്ലേ, 200MP ക്യാമറ; സാംസങ്ങിന്റെ ആദ്യ ഗാലക്സി Z ​ട്രൈഫോൾഡിന്റെ ഡീറ്റെയിൽസ് ലീക്കായി

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി Z ​ട്രൈഫോൾഡ് (Samsung Galaxy Z TriFold) സ്മാർട്ട്ഫോണിന്റെ സുപ്രധാന വിവരങ്ങൾ ലീക്കായി. പ്രമുഖ ടിപ്സ്റ്റർ ഇവാൻ ബ്ലാസ് (@evleaks) ആണ് വരാൻ പോകുന്ന ഈ സാംസങ് ഫോണിന്റെ ഹാർഡ്‌വെയർ ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലീക്ക് റിപ്പോർട്ട് ഇപ്പോൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സാംസങ്ങിന്റെ ആദ്യ മൂന്ന് മടക്ക് സ്മാർട്ട്ഫോൺ ( triple-folding phone) എന്നതാണ് ഗാലക്സി Z ​ട്രൈഫോൾഡിന്റെ പ്രത്യേകത. സ്‌ക്രീനിന്റെ രണ്ട് അറ്റങ്ങൾ അകത്തേക്ക് മടക്കാനാകും വിധത്തിലാണ് ഈ ട്രിപ്പിൾ ഫോൾഡ് സ്മാർട്ട്ഫോൺ സാംസങ് തയാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഗാലക്സി Z ​​ട്രൈഫോൾഡിന്റെ ഡീറ്റെയിൽ ഒന്നും ഔദ്യോഗികമായി സാംസങ് ഇതുവ​രെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇവാൻ ബ്ലാസ് പുറത്തുവിട്ടിരിക്കുന്ന ലീക്ക് റിപ്പോർട്ട് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ, ഡിസ്പ്ലേ, ​ബ്രൈറ്റ്നസ്, ലീഫ് കനം, ബാറ്ററി ശേഷി, പ്രോസസർ എന്നീ ഫീച്ചറുകൾ സംബന്ധിച്ച ചില വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

സാംസങ്ങിന്റെ ആദ്യ ഗാലക്സി Z ​ട്രൈഫോൾഡിന്റെ ഡീറ്റെയിൽസ് ലീക്കായി

ഇവാൻ ബ്ലാസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് എന്ന ബ്രാൻഡിങ്ങിലാകും സാംസങ് തങ്ങളുടെ ആദ്യ ​ട്രൈഫോൾഡ് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുക. ഇതിന്, 6.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും 10.0 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയും ഉണ്ടാകും. ഇതിലെ ഡിസ്പ്ലേ 2600 നിറ്റ്‌സ് (കവർ), 1600 നിറ്റ്‌സ് (ഇന്നർ) പീക്ക് ബ്രൈറ്റ്‌നസ് സഹിതം എത്തും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ സീരീസ് പ്രോസസർ ആയിരിക്കും ഈ ഫോണിൽ ഉണ്ടാകുക എന്നാണ് ഇവാൻ പറയുന്നത്. ഇതിന് മുൻപ് വന്ന ലീക്ക് റിപ്പോർട്ടുകളിൽ ചിലത് പറഞ്ഞത്, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും സാംസങ് ഗാലക്സി Z ​​ട്രൈഫോൾഡ് എത്തുകയെന്നാണ്. ആ മുൻ ലീക്ക് റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഇവാന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

5437mAh ബാറ്ററി ശേഷിയാണ് സാംസങ് ഈ ​ട്രൈഫോൾഡ് ഫോണിൽ നൽകുകയെന്നും ഇവാൻ പറയുന്നു. 3.9 എംഎം / 4.0 എംഎം / 4.2 എംഎം ലീഫ് കനമാണ് ഈ ഫോണിനുണ്ടാകുക. ഇതിലെ മെയിൻ ക്യാമറ 200MP ആയിരിക്കുമെന്നും ഇപ്പോൾ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിൽ ഇവാൻ പരാമർശിക്കുന്നു.

ഇവാൻ ഇപ്പോൾ പുറത്തുവിട്ട ഫീച്ചറുകൾ, ഇതിനകം പലപ്പോഴായി പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന വിധത്തിലുള്ളവയാണ്. ഇവാൻ പറയാത്ത ചില കാര്യങ്ങളും ഗാലക്സി Z ​ട്രൈഫോൾഡുമായി ബന്ധപ്പെട്ട് നേരത്തെ ലീക്ക് റിപ്പോർട്ടുകളായി വന്നിട്ടുണ്ട്. അ‌തിലൊന്ന് പറയുന്നത്, മൂന്നായി മടക്കാവുന്ന ഈ ഗാലക്സി Z ​ട്രൈഫോൾഡിന്റെ ബാറ്ററിയും മൂന്ന് ഭാഗങ്ങളായി വേർതിരിക്കും എന്നാണ്.

ഡിസംബർ 5 ന് സാംസങ് ഗാലക്‌സി Z ട്രൈഫോൾഡ് പുറത്തിറക്കാൻ സാംസങ് പദ്ധതിയിടുന്നുവെന്ന് സമീപകാല റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. നേരത്തെ ചൈനയിലും ദക്ഷിണ കൊറിയയിലും മാത്രമാണ് ഈ ഫോൺ അ‌വതരിപ്പിക്കുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് വന്ന ചില റിപ്പോർട്ടുകൾ ഈ സാധ്യത തള്ളി.

ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കും പുറമേ മറ്റ് ചില വിപണികളിലും ഗാലക്സി Z ട്രൈഫോൾഡ് ലോഞ്ച് ചെയ്യാൻ സാംസങ് ആലോചിക്കുന്നതായി സാംമൊബൈൽ റിപ്പോർട്ട് ചെയ്തിരുന്നു. അ‌തിൽ ഒരു വിപണി യുഎഇ ആകാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും യുഎഇയിൽ അ‌വതരിപ്പിച്ചാൽ നിരവധി ഇന്ത്യക്കാർക്കും ഈ സാംസങ് ​Z ​ട്രൈഫോൾഡ് ഫോൺ പരീക്ഷിക്കാൻ അ‌വസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Samsung Galaxy Z ​Trifold may arrive with 200MP main camera and 5437mAh battery. Tipster Evan Blass (@evleaks) has now shared a leaked report on Twitter focusing on the hardware features of this upcoming Samsung phone. Evan has revealed that it will have a 6.5-inch cover display and a 10.0-inch inner display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X