പാട്ടുപാടി മയക്കാന്‍ സാംസംഗ് മ്യൂസിക് ഹീറോയെത്തുന്നു

Posted By:

പാട്ടുപാടി മയക്കാന്‍ സാംസംഗ് മ്യൂസിക് ഹീറോയെത്തുന്നു

സംഗീതപ്രേമികളെ മാത്രം ലക്ഷ്യമിട്ട് സാംസംഗ് ഒരു പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുന്നു.  സാംസംഗ് ഹീറോ മ്യൂസിക് ഇ123ബി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ഒരു ബേസിക് ഹാന്‍ഡ്‌സെറ്റാണ്.

1.8 ഇഞ്ച് സ്‌ക്രീനുള്ള ഈ ബാര്‍ ആകൃതിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ ലോഞ്ച് എന്നാണെന്ന് കൃത്യമായി അറിവായിട്ടില്ല.  ഒരു മ്യൂസിക് ഫോണ്‍ എന്നതിലുപരി ഈ ബേസിക് ഫോണിന്റെ ഏറ്റവും വലിയൊരു ആകര്‍ഷണം ഇതൊരു ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ആണെന്നതാണ്.

ഈ ഫോണിന്റെ നിര്‍മ്മാണത്തില്‍ സാംസംഗ് ഏറ്റവും നല്ല ബാറ്ററി തന്നെ ഉപയോഗിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വെച്ചിരിക്കുന്നതായി കാണാം.  നീണ്ട 11.1 മണിക്കൂര്‍ ടോക്ക് ടൈമിം, 580 മണിക്കൂറത്തെ സ്റ്റാന്റ്‌ബൈ സമയവുമാണ് ഈ ഫോണിനുള്ള മറ്റൊരു ആകര്‍ഷണീയത.

4 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി എന്നത് ഒരു ബേസിക് ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആഢംഭരം തന്നെയാണ്.  എഫ്എം റേഡിയോ, ഓഡിയോ, വീഡിയോ പ്ലെയറുകള്‍, ടോര്‍ച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിങ്ങനെ തികച്ചും ആകര്‍ഷണീയമായ സൗകര്യങ്ങളെല്ലാം ഹീറോ മ്യൂസിക് ഇ123ബിയില്‍ ഒരുക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട് സാംസംഗ്.  അതേസമയം ഇതിലെ ക്യാമറയുടെ അഭാവം ചെറിയ രീതിയിലെങ്കിലും ഒരു നിരാശയ്ക്കു കാരണമേയോക്കാം.

വ്യത്യസ്ത നിറങ്ങളില്‍ഡ വരുന്ന ഈ ഹാന്‍ഡ്‌സെറ്റ് കറുപ്പിലാണ് ഏറെ സുന്ദരം.  സംഗീക പ്രേമികളെ ഉദ്ദേശിച്ചുള്ളതായതു കൊണ്ടു തന്നെ മികച്ച ശബ്ദസംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.  ഉച്ചത്തില്‍ പാട്ടുകള്‍ ആസ്വദിക്കാന്‍ നല്ലൊരു ലൗഡ് സ്പീക്കറും ഉണ്ട്.

ലോഞ്ചിംഗ് ദിവസം എന്നാണെന്ന് അറിയാത്തതുപോലെ തന്നെ സാംസംഗ് ഹീറോ മ്യൂസിക് ഇ123ബിയുടെ വിലയെ കുറിച്ചും ഇപ്പോള്‍ ഒന്നും അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot