സാസംഗില്‍ നിന്നും രണ്ടു പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി

Posted By:

സാസംഗില്‍ നിന്നും രണ്ടു പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി

സാംസംഗ് ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുകയും അവ വിജയിക്കുികയും ചെയ്യുന്നുണ്ടെങ്കിലും, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണുകളും സാസംഗിന്റേതായി ഇറങ്ങിക്കൊണ്ടിരിക്കുന്നു.  കാരണം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഉല്‍പന്നങ്ങള്‍ക്കുള്ള വിപണി വളരെ വലുതാണ്.  എത്ര വലിയ നിര്‍മ്മാണ കമ്പനിക്കും അത് അവഗണിക്കാവുന്നതല്ല.

ആന്‍ഡ്രോയിഡ് പ്ലാറ്റിഫോമില്‍ സാംസംഗ് പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് സാംസംഗ് ഐ110 ഇല്യൂഷനും, സാംസംഗ് ആര്‍680 റെപ്പോയും.  2ജിയും 3ജിയും സപ്പോര്‍ട്ട് ചെയ്യുന്ന സിഡിഎംഎ ഹാന്‍ഡ്‌സെറ്റുകളാണ് രണ്ടും.

സാംസംഗ് ഇല്യൂഷന്‍ വലിപ്പത്തില്‍ സാംസംഗ് റെപ്പോയേക്കാളും അല്‍പം വലുതാണ്.  ഇല്യൂഷന്റെ ഭാരം 120 ഗ്രാമും റെപ്പോയുടെ ഭാരം 105 ഗ്രാമും ആണ്.  ഒരേ റെസൊലൂഷനുള്ള ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണ് രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും.  എന്നാല്‍ സ്‌ക്രീന്‍ വലിപ്പത്തില്‍ വ്യത്യാസം ഉണ്ട്.  സാംസംഗ് റെപ്പോയുടെ സ്‌ക്രീന്‍ 3.2 ഇഞ്ചും, സാംസംഗ് ഇല്യൂഷന്റെ സ്‌ക്രീന്‍ 3.5 ഇഞ്ചും ആണ്.

പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ സാധാരണ എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും പോലെ ഈ രണ്ട് സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  എന്നാല്‍ ഇല്യൂഷന്‍ മള്‍ട്ടി ടച്ച് ഇന്‍പുട്ടുകള്‍ സ്വീകരിക്കുമ്പോള്‍ റെപ്പോയില്‍ ഈ സംവിധാനമില്ല.

എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്ന മൈേേക്രാ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  ഇവയുടെ ഇന്റേണല്‍ സ്‌റ്റോറേജ് 2 ജിബിയും, റാം 512 എംബിയും ആണ്.  ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍ ഇരു ഹാന്‍ഡ്‌സെറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് ഈ സ്മാര്‍ട്ട്‌ഫോണ്‍ മത്സര അന്തരീക്ഷത്തില്‍ പോരായ്മ തന്നെയാണ്.

എന്നാല്‍ 3ജി സപ്പോര്‍ട്ട്, വൈഫൈ കണക്റ്റിവിറ്റി എന്നിവ ഈ പോരായ്മകള്‍ പരിഹരിക്കും.  ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉണ്ട്.  രണ്ടിലേയും ക്യാമറ 3 മെഗാപിക്‌സല്‍ തന്നെയാണ്.  ഇല്യൂഷനില്‍ ഒരു സെക്കന്ററി ക്യാമറയുമുണ്ട്.  എന്നാല്‍ റെപ്പെയില്‍ സെക്കന്ററി ക്യാമറയില്ല.

പ്രവര്‍ത്തന ക്ഷമതയുടെ കാര്യത്തിലും ഇല്യൂഷന് റെപ്പോടുടെ മേല്‍ ചെറിയൊരു മേല്‍കൈ ഉണ്ടെന്നു കാണാം.  കാരണം സാംസംഗ് ഇല്യൂഷന്റെ പ്രോസസ്സര്‍ 1 ജിഗാഹെര്‍ഡ്‌സ് എആര്‍എം കോര്‍ടെക്‌സ് എ8 ഉം, ചിപ്‌സെറ്റ് ഹമ്മിംഗ് ബേര്‍ഡും ആണ്.  എന്നാല്‍ സാംസംഗ് റെപ്പോയുടെ പ്രോസസ്സര്‍ 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറാണ്.

ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ രണ്ടു സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളപും പ്രവര്‍ത്തിക്കുന്നത്.  മികച്ച ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കുന്ന 1500 mAh ലിഥിയം ബാറ്ററിയാണ് രണ്ടിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഇവയുടെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot