സാംസങ്ങ് പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

By Bijesh
|

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഗാലക്‌സി നോട്-3ക്കും ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിനും പിന്നാലെ പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ സാംസങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നു. ഇടത്തരം വിഭാഗത്തില്‍ പെട്ട ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ് S7392, ഗാലക്‌സി എയ്‌സ് 3 എന്നിവയാണ് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

 
സാംസങ്ങ് പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസിന് 8000 രൂപയും ഗാലക്‌സി എയ്‌സ് 3-ക്ക് 15999 രുപയും ആയിരിക്കും ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില എന്നാണ് അറിയുന്നത്.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗാലക്‌സി ട്രെന്‍ഡ് ഡ്യൂയോസിന്റെ പ്രത്യേകതകള്‍

4 ഇഞ്ച് WVGA ഡിസ്‌പ്ലെയുള്ള സ്‌ക്രീനിന്റെ റെസല്യൂഷന്‍ 480-800 പിക്‌സലാണ്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന് 3 എം.പി. വരുന്ന പ്രൈമറി കാമറയുണ്ട്. ഫ്രണ്ട് കാമറയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഗാലക്‌സി എയ്‌സ് 3

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് ഡിസ്‌പ്ലെയാണ് ഗാലക്‌സി എയ്‌സ് 3-ക്കുള്ളത്. ഡ്യുവല്‍ കോര്‍ പ്രാസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1 ജി.ബി. റാമും 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കുകയും ചെയ്യാം. 5 എം.പി. പ്രൈമറി കാമറയും VGA ഫ്രണ്ട് കാമറയുമുണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, 3ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവയെല്ലാമുണ്ട്. ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്. കൂടാതെ 1500mAh ബാറ്ററിയും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X