Home
Mobile

സാംസങിൻറെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഗാലക്‌സി എ 42 5G അവതരിപ്പിച്ചു; സവിശേഷതകൾ

ഗാലക്‌സി എ 51 5 ജി, എ 71 5 ജി തുടങ്ങിയവ മിഡ് റേഞ്ച് 5 ജി സ്മാർട്ഫോണുകളായി പുറത്തിറക്കി സാംസങ് ഈ വർഷം 5 ജിയിലേക്ക് പ്രവേശിക്കുന്നു. സാംസങ് ഗാലക്‌സി എ 42 5 ജി എന്ന ഒരു മിഡ് റേഞ്ച് ഡിവൈസ് കൂടി വരുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. സാംസങ് ബ്രാൻഡിന്റെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോൺ ബുധനാഴ്ച 'ലൈഫ് അൺസ്റ്റോപ്പബിൾ' വെർച്വൽ ഇവന്റിൽ അവതരിപ്പിച്ചു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും അമോലെഡ് ഡിസ്പ്ലേയും ഈ സ്മാർട്ട്‌ഫോണിനുണ്ട്. ഈ ഹാൻഡ്‌സെറ്റിന്റെ വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ സാംസങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 42 5G വില

എന്നാൽ, ഗാലക്‌സി എ 42 5 ജിക്ക് സാംസങ് ഗാലക്‌സി എ 51 5 ജി സ്മാർട്ട്‌ഫോണിനേക്കാൾ വില കുറവായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാലക്‌സി എ 42 5 ജിക്ക് ഏകദേശം 25,000 രൂപയാണ് വില വരുന്നത്. ഈ 5 ജി സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, റിയൽമി വി 3 തുടങ്ങിയ ഡിവൈസുകളുമായി മത്സരിക്കും. സാംസങ് ഗാലക്സി എ 42 5 ജി നവംബറിൽ യൂറോപ്പിൽ ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളിൽ 369 ഡോളറിന് (ഏകദേശം 27,100 രൂപ) ലഭ്യമാകുമെന്ന് വ്യക്തമാക്കി.

സാംസങ് ഗാലക്‌സി എ 42 5 ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 42 5 ജി: സവിശേഷതകൾ

ഗാലക്‌സി എ 42 5 ജിയിൽ 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ പാനൽ വരുന്നു. സ്‌ക്രീനിന് ഫ്രണ്ട് ക്യാമറയുള്ള വാട്ടർ ഡ്രോപ്പ് നോച്ച് ലഭിക്കുന്നു. ഈ സ്മാർട്ട്ഫോണിൽ ഏത് പ്രോസസറാണ് വരുവാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ല. പക്ഷേ ഇത് മിക്കവാറും ഒക്ടാകോർ എക്‌സിനോസ് അല്ലെങ്കിൽ പുതിയ സ്‌നാപ്ഡ്രാഗൺ 600 സീരീസ് ചിപ്‌സെറ്റുകളിൽ ഒന്നായിരിക്കാം. കമ്പനി വെബ്‌സൈറ്റിൽ ലഭ്യമായ ചിത്രം അനുസരിച്ച്, ഈ സ്മാർട്ട്ഫോൺ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. പ്രൈമറി ക്യാമറ 48 മെഗാപിക്സൽ സെൻസർ അവതരിപ്പിക്കുമെന്ന് പറയുന്നു.

സാംസങ് ഗാലക്‌സി എ 42 5G: 5,000 എംഎഎച്ച് ബാറ്ററി

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഈ ഹാൻഡ്സെറ്റിനെ മറ്റൊരു സവിശേഷതയാണ്. ഫാസ്റ്റ് ചാർജിംഗ് സവിശേഷതയെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 42 5 ജിൽ വരുന്നത്. 5 ജി സ്മാർട്ട്ഫോൺ രംഗത്ത് വളരെയധികം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സാംസങ്. വൺപ്ലസിനും റിയൽമിനും ശേഷം, സാംസങ് പുതിയ സ്മാർട്ഫോണുമായി മത്സരരംഗത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും ആഴ്ചകളിലും ഷവോമിയുടെ റെഡ്മി അല്ലെങ്കിൽ പോക്കോ 5 ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചേക്കും.

സാംസങ് ഗാലക്‌സി ഫിറ്റ് 2 അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ഫിറ്റ് 2 അവതരിപ്പിച്ചു

ഈ വെർച്വൽ ഇവന്റിൽ വിയറബിൾ ഗാഡ്ജെറ്റായ ഗാലക്‌സി ഫിറ്റ് 2 സാംസങ് പുറത്തിറക്കി. കമ്പനിയുടെ സ്മാർട്ട് വാച്ചുകൾക്കുള്ള സ്ലിമെർ ആൾട്ടർനേറ്റീവ് എന്ന് ഗാലക്സി ഫിറ്റ് 2 അറിയപ്പെടുന്നു. ഈ സമയത്തെ ഏറ്റവും വലിയ സവിശേഷയതയെന്നത് ഇതിന്റെ ബാറ്ററി ലൈഫാണ്. ഒരൊറ്റ ചാർജിൽ ഗാലക്‌സി ഫിറ്റ് 2 15 ദിവസം വരെ നീണ്ടുനിൽക്കുമെന്നും ക്രമീകരണങ്ങളും വ്യവസ്ഥകളും അനുസരിച്ച് 3 ആഴ്ച വരെ പോകാമെന്നും സാംസങ് പറയുന്നു. മുൻഗാമിയെപ്പോലെ ചതുരാകൃതിയിലുള്ള അമോലെഡ് ടച്ച് സ്‌ക്രീനും ഇത് അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ഫിറ്റ് 2 ഒരു മെറ്റൽ ഫ്രെയിമിനേക്കാൾ സിലിക്കൺ ബാൻഡിനുള്ളിൽ വരുന്നു.

Best Mobiles in India

English summary
On Wednesday Samsung unveiled the cheapest 5 G smartphone at the virtual 'Life Unstoppable' case. This smartphone comes with an AMOLED display and rear quad camera setup. Samsung 's price for this smartphone has not yet been announced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X