കാത്തിരിപ്പിന് വിട! ഗാലക്‌സി J4+, ഗാലക്‌സി J6+ എത്തി; രണ്ടും കൊള്ളാം!

|

സാംസങ് തങ്ങളുടെ പുതിയ രണ്ട് ഗാലക്‌സി ഫോണുകൾ അവതരിപ്പിച്ചു. ഗാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ് എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി ജെ സീരീസിലെ ഏറ്റവും പുതിയ മോഡലുകളാണ് ഇവ രണ്ടും. കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കമ്പനി ഔദ്യോഗികമായി ഈ മോഡലുകൾ പ്രഖ്യാപിച്ചത്.

 

ഗാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ്

ഗാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ്

രണ്ടു മോഡലുകൾക്കും 6 ഇഞ്ചിന്റെ എച്ച്ഡി ഇൻഫിനിറ്റി ഡിസ്പ്ളേ ആണുള്ളത്. 3300 mAh ബാറ്ററി, ആൻഡ്രോയിഡ് 8.1 ഓറിയോ, ഡ്യൂവൽ സിം കാർഡ് പിന്തുണ എന്നിവയാണ് ഇരു മോഡലുകളുടെയും പ്രധാന സവിശേഷതകൾ. ഇവ കൂടാതെ ജെ 6 പ്ലസ് മോഡലിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. എന്തൊക്കെയാണ് രണ്ടു മോഡലുകളുടെ പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

ഗാലക്‌സി ജെ 4 പ്ലസ് പ്രധാന സവിശേഷതകൾ

ഗാലക്‌സി ജെ 4 പ്ലസ് പ്രധാന സവിശേഷതകൾ

6 ഇഞ്ചിന്റെ 720*1480 പിക്സൽ റെസൊല്യൂഷൻ ഉള്ള 18:5:9 അനുപാതത്തിലുള്ള എച്ച്ഡി ഇൻഫിനിറ്റി ഡിസ്പ്ളേ, 3300 mAh ബാറ്ററി, ആൻഡ്രോയിഡ് 8.1 ഓറിയോ, ഡ്യൂവൽ സിം കാർഡ് പിന്തുണ, ക്വാഡ് കോർ പ്രൊസസർ, 2 ജിബി അല്ലെങ്കിൽ 3 ജിബി റാം ഓപ്ഷൻ, 16 ജിബി, 32 ജിബി ഇന്ബില്റ്റ് മെമ്മറി, 13 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ജെ 6 പ്ലസ് പ്രധാന സവിശേഷതകൾ
 

ജെ 6 പ്ലസ് പ്രധാന സവിശേഷതകൾ

ഏകദേശം സമാന സവിശേഷതകൾ തന്നെയാണ് ജെ 6 പ്ലസ് മോഡലിലും ഉള്ളത് എങ്കിലും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട് എന്നതും അധികം റാം ഉണ്ട് എന്നതും ജെ 6 പ്ലസിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ ആണ്. 6 ഇഞ്ചിന്റെ 720*1480 പിക്സൽ റെസൊല്യൂഷൻ ഉള്ള 18:5:9 അനുപാതത്തിലുള്ള എച്ച്ഡി ഇൻഫിനിറ്റി ഡിസ്പ്ളേ, 3300 mAh ബാറ്ററി, ആൻഡ്രോയിഡ് 8.1 ഓറിയോ, ഡ്യൂവൽ സിം കാർഡ് പിന്തുണ, ക്വാഡ് കോർ പ്രൊസസർ, 3 ജിബി അല്ലെങ്കിൽ 4 ജിബി റാം ഓപ്ഷൻ, 32 ജിബി, 64 ജിബി ഇന്ബില്റ്റ് മെമ്മറി, പിറകിൽ 13 മെഗാപിക്സലിന്റേയും 5 മെഗാപിക്സലിന്റേയും ഇരട്ട ക്യാമറ സെറ്റപ്പ്, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഇതുവരെ നമ്മുടെ നാട്ടിൽ ഈ രണ്ടു മോഡലുകൾ എത്തുന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. അതിനാൽ തന്നെ വിലയെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഏകദേശം ഒരു 10000-20000 രൂപയ്ക്ക് ഇടയിലായിരിക്കും എന്ന നിഗമനത്തിൽ മാത്രമേ നമുക്കിപ്പോൾ ഏതാണ് കഴിയുകയുള്ളൂ.

ഷവോമി മി 8 യൂത്ത് എഡിഷൻ, സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ എന്നിവ എത്തി!ഷവോമി മി 8 യൂത്ത് എഡിഷൻ, സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ എന്നിവ എത്തി!

Best Mobiles in India

Read more about:
English summary
Smasung Launched Galaxy J6+ and J4+ Models

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X