സാംസങ്ങിന്റെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

By Bijesh
|

ലോകത്തെ ആദ്യത്തെ കര്‍വ്ഡ് OLED സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയ കമ്പനി എന്ന ബഹുമതി സാംസങ്ങിനു സ്വന്തം. ഗാലക്‌സി റൗണ്ട് എന്നു പേരിട്ടിരിക്കുന്ന പുതിയ കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള ഫോണ്‍ സൗത് കൊറിയയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

 

സൗത്ത് കൊറിയന്‍ മാര്‍ക്കറ്റില്‍ 1000 യു.എസ്. ഡോളര്‍ (62244 രൂപ) യാണ് വില. മറ്റു ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന എല്ലാ പ്രത്യേകതകളും ഗാലക്‌സി റൗണ്ടിലുമുണ്ട്.

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

അടുത്തിടെ ഇറങ്ങിയ ഗാലക്‌സി നോട്-3 യുടെ ഏകദേശം എല്ലാ ഫീച്ചറുകളും പുതിയ ഫോണിലുണ്ട്. 1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ഓട്ടോ ഫോക്കസ്, LED ഫ് ളാഷ് എന്നിവയോടു കൂടിയ 13 എം.പി. റിയര്‍ ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 2.3 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 3 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി (64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം) എന്നിവയാണ് ഗാലക്‌സി റൗണ്ടിന്റെ സാങ്കേതികമായ കാര്യങ്ങള്‍. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2880 mAh ബാറ്ററിയാണുള്ളത്.

സാംസങ്ങ് ഗാലക്‌സി റൗണ്ട് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മറ്റു ഫോണുകളില്‍ നിന്ന് ഗാലക്‌സി റൗണ്ടിനുള്ള പ്രത്യേകതകള്‍

കര്‍വ്ഡ് സ്‌ക്രീന്‍ ആണെന്നതുതന്നെയാണ് മറ്റു സ്മാര്‍ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാലക്‌സി റൗണ്ടിനുള്ള പ്രധാന സവിശേഷത. അതോടൊപ്പം റോള്‍ എഫക്റ്റ്, ഗ്രാവിറ്റി എഫക്റ്റ് എന്നിങ്ങനെ രണ്ട് സംവിധാനങ്ങള്‍ കൂടി ഫോണിലുണ്ട്.

ഫോണ്‍ സ്‌ക്രീന്‍ ഓഫ് ആയി ഇരിക്കുമ്പോഴും തീയതി, സമയം, മിസ്ഡ് കോള്‍, ബാറ്ററി സമയം എന്നിവയെല്ലാം പരിശോധിക്കാമെന്നതാണ് റോള്‍ എഫക്റ്റിന്റെ പ്രത്യേകത. ഫോണ്‍ ഇളക്കിയാല്‍ സ്‌ക്രീനുമായി വിഷ്വല്‍ ഇന്ററാക്ഷന്‍ സാധ്യമാകുന്ന സംവിധാനമാണ് ഗ്രാവിറ്റി എഫക്റ്റ്.

അതുപോലെ മ്യൂസിക് പ്ലെയറിന്റെ സുഖകരമായ ഉപയോഗത്തിനായി ബൗണ്‍സ് UX എന്ന സംവിധാനവുമുണ്ട്. സ്‌ക്രീന്‍ ലോക്കായിരിക്കുമ്പോഴും മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇത്. ഫോണിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ മ്യുസിക് ട്രാക്കുകള്‍ മാറ്റാന്‍ സാധിക്കും.

സാംസങ്ങ് ഗാലക്‌സി റൗണ്ട് കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ എങ്ങനെ എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

#1

#1

കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള ലോകത്തെ ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി റൗണ്ട്. 1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയാണ്.

 

#2

#2

2.3 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 3 ജി.ബി. റാം

 

#3

#3

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

 

#4
 

#4

32 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം.

 

#6

#6

ഫോണ്‍ സ്‌ക്രീന്‍ ഓഫ് ആയി ഇരിക്കുമ്പോഴും തീയതി, സമയം, മിസ്ഡ് കോള്‍, ബാറ്ററി സമയം എന്നിവയെല്ലാം പരിശോധിക്കാമെന്നതാണ് റോള്‍ എഫക്റ്റിന്റെ പ്രത്യേകത.

 

#6

#6

ഫോണ്‍ ഇളക്കിയാല്‍ സ്‌ക്രീനുമായി വിഷ്വല്‍ ഇന്ററാക്ഷന്‍ സാധ്യമാകുന്ന സംവിധാനമാണ് ഗ്രാവിറ്റി എഫക്റ്റ്.

 

#7

#7

സ്‌ക്രീന്‍ ലോക്കായിരിക്കുമ്പോഴും മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇത്. ഫോണിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ മ്യുസിക് ട്രാക്കുകള്‍ മാറ്റാന്‍ സാധിക്കും.

 

#9

#9

13 എം.പി. റിയര്‍ ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ

 

#8

#8

നിലവില്‍ സൗത് കൊറിയയില്‍ മാത്രമാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഫോണ്‍ എപ്പോള്‍ ലഭ്യമാവുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.

 

 

സാംസങ്ങിന്റെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X