സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!!!

By Bijesh
|

ഗാലക്‌സി ഡ്യുയോസ് 2-ന് പിന്നാലെ ഗാലക്‌സി ഗ്രാന്‍ഡ് 2- സ്മാര്‍ട്‌ഫോണും സാംസങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഗാലക്‌സി ഗ്രാന്‍ഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രാന്‍ഡ് 2. കൂടുതല്‍ വലിയ സ്‌ക്രീന്‍, ഉയര്‍ന്ന റാം, ബാറ്ററി എന്നിവയെല്ലാമാണ് ആദ്യ പതിപ്പിനേക്കാള്‍ ഗ്രാന്‍ഡ് 2-വിനെ വേറിട്ടു നിര്‍ത്തുന്നത്.

 

ഫോണിന്റെ പ്രത്യേകതകള്‍

5.25 ഇഞ്ച് HD സ്‌ക്രീന്‍, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി ക്യാമറ, 1.9 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 2600 mAh ബാറ്ററി 17 മണിക്കൂര്‍ സംസാര സമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെള്ള, കറുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാവുന്ന ഗാലക്‌സി ഗ്രാന്‍ഡ് 2-വിന് എന്തായിരിക്കും വില എന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എങ്കിലും 19,000 രൂപയ്ക്കും 21,000 രൂപയ്ക്കും ഇടയിലായിരിക്കും എന്നാണ് കരുതുന്നത്.

സംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2-വിന്റെ കൂടുതല്‍ ചിത്രങ്ങളും പ്രത്യേകതകളും ചുവടെ.

{photo-feature}

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X