സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ 4 ജി വേരിയന്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 53,500 രൂപ

By Bijesh
|

ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിന്റെ 4 ജി വേരിയന്റ് സാംസങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 53,500 രൂപയാണ് വില. ജൂലൈ 20 മുതല്‍ വിപണിയില്‍ ലഭ്യമാവും. നേരത്തെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 5-ല്‍ 2 ജി, 3 ജി, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്.

സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ 4 ജി വേരിയന്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

3 ജി വേരിയന്റിലെ എക്‌സിനോസ് പ്രൊസസറിനു പകരം 2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം പ്രൊസസറാണ് 4 ജി വേരിയന്റില്‍ ഉള്ളത്. എട്ട് 4 ജി LTE ബാന്‍ഡുകള്‍ സപ്പോര്‍ട് ചെയ്യും. പുതിയ വേരലിയന്റില്‍ 4 ജിയും വൈ-ഫൈയും മാറിമാറി ഉപയോഗിക്കാനും സാധിക്കും.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2 ജി.ബി. റാം, 16 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 2,800 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

ഗാലക്‌സി എസ് 5-ന്റെ 4 ജി വേരിയന്റ് വാങ്ങുമ്പോള്‍ എയറടെല്‍ 4 ജി ഉപഭോക്താക്കള്‍ക്ക് രണ്ടുമാസത്തേക്ക് 5 ജി.ബി. സൗജന്യ ഡാറ്റ യൂസേജ് നല്‍കുന്നുണ്ട്.

Best Mobiles in India

English summary
Samsung Launches Galaxy S5 With 4G LTE Support in India at Rs 53,500, Samsung Launches Galaxy S5 4G Variant in India, Samsung Galaxy S5 4G Variant Launched in India at Rs 53,500, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X