സാംസങ്ങ് ആദ്യ ടൈസണ്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

സാംസങ്ങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ടൈസണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സാംസങ്ങ് ഗാലക്‌സി Z എന്നു പേരിട്ട ഫോണ്‍ ആദ്യഘട്ടത്തില്‍ റഷ്യയില്‍ മാത്രമായിരിക്കും വില്‍പനയ്‌ക്കെത്തുക. ഫോണിന്റെ വില സാംസങ്ങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ടൈസണ്‍ സ്‌റ്റോറിലൂടെ പുതിയ ഏതാനും ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുമെന്നറിയിച്ച കമ്പനി മറ്റു ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കും. അതിനായി പ്രമോഷണല്‍ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.

സാംസങ്ങ് ആദ്യ ടൈസണ്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

ആന്‍ഡ്രോയ്ഡ് ഒ.എസിലുള്ള ഗാലക്‌സി ഫോണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഡിസൈന്‍ ആണ് ഗാലക്‌സി Z-നുള്ളത്. കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണില്‍ ഹാര്‍ട്‌റേറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്.

ഫോണിന്റെ പ്രത്യേകതകള്‍

4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ടൈസണ്‍ 2.2.1 ഒ.എസ്, 16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഗാലക്‌സി Z 3 ജി, 4 ജി, വൈ-ഫൈ, മൈക്രോ യു.എസ്.ബി, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ സപ്പോര്‍ട് ചെയ്യും.

അള്‍ട്ര പവര്‍ സേവിംഗ് മോഡുള്ള ഫോണില്‍ 2600 mAh ബാറ്ററിയാണ് ഉള്ളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot