സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ 'ഗ്യാലക്‌സി A7 (2018) അവതരിപ്പിച്ചു..!
സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ്ങ് തങ്ങളുടെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ 'സാംസങ്ങ് ഗ്യാലക്‌സി A7 (2018) അവതരിപ്പിച്ചു. മിഡ് സെഗ്മെന്റിലെ ഈ ഫോണ്‍ ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളിലാണ് എത്തിയിരിക്കുന്നത്.

349 യൂറോ ആണ് ഫോണിന്റെ വില. തിരഞ്ഞെടുത്ത യൂറോപ്യന്‍, ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ അടുത്ത മാസം ഈ ഫോണ്‍ എത്തും. കൂടാതെ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും ഗ്യാലക്‌സി A7 എത്തുമെന്നു പ്രതീക്ഷിക്കുന്നു.
സാംസങ്ങ് ഗ്യാലക്‌സി A7ന്റെ (2018) സവിശേഷതകള്‍

ഡിസ്‌പ്ലേയും ഓപ്പറേറ്റിംഗ് സിസ്റ്റവും
സാംസങ്ങ് ഗ്യാലക്‌സി A7 (2018)ന് 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 1080x1220 പിക്‌സല്‍ റസൊല്യൂഷനും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 2.2GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണില്‍. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് 4ജിബി റാം/64ജിബി സ്‌റ്റോറേജ്, 6ജിബി റാം/128ജിബി സ്‌റ്റോറേജ് എന്നിവയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ട്രിപ്പിള്‍ റിയര്‍ ക്യാമറ
സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണാണ് ഗ്യാലക്‌സി A7 (2018). f/1.7 അപ്പര്‍ച്ചറോടു കൂടിയ 24എംപി പ്രധാന സെന്‍സറും 120 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സുളള സെക്കന്‍ഡറി സെന്‍സറും മൂന്നാമത്തെ സെന്‍സര്‍ 5എംപിയുമാണ്. കൂടാതെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫലങ്ങള്‍ നല്‍കാനായി 24എംപി മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. സെല്‍ഫി ഫോക്കസ്, പ്രോ ലൈറ്റ്‌നിംഗ് മോഡ്, AR ഇമോജി, ഫില്‍റ്ററുകള്‍ എന്നിങ്ങനെയുളള ഏറെ സവിശേഷതകളാണ് സാംസങ്ങ് ക്യാമറ നല്‍കുന്നത്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ല്‍ നിന്നും എടുത്ത 'സീന്‍ ഒപ്ടിമൈസര്‍' ഫീച്ചറും ഗ്യാലക്‌സി A7 (2018)ന്റെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണ്‍ സെന്‍സറും കണക്ടിവിറ്റികളും
ഈയിടെ അവതരിപ്പിച്ച സാംസങ്ങ് ഗ്യാല്‌സി J6+നെ പോലെ തന്നെ ഗ്യാലക്‌സി A7 (2018)ലും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഒരു വശത്തായാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി ആറ്റംസ് പിന്തുണയും ഫോണിലുണ്ട്. ഫാസ്റ്റ് ചാര്‍ജ്ജുളള 3300എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്‌സി A7 (2018)ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
4ജി, വോള്‍ട്ട്, 3ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികള്‍.


Click it and Unblock the Notifications








