സാംസങില്‍ നിന്നാ ഇതാ മെലിഞ്ഞൊരു ഫോണ്‍...!

Written By:

ഗ്യാലക്‌സി എ7 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ കനം 6.3 എംഎം ആണ്. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലേത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പതിപ്പ് അടിസ്ഥാനമാക്കിയുള്ള ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫേസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലേക്ക് പരിഷ്‌ക്കരണം സാധ്യമാണ്.

16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, രണ്ട് ജിബി റാം, 64 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് സൗകര്യം, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 3ജി, 4ജി കണക്ടിവിറ്റി സൗകര്യങ്ങളുളള രണ്ടു മോഡലുകളിലായാണ് ഗാലക്‌സി എ7 പുറത്തിറങ്ങുക. 4ജി കണക്ടിവിറ്റി സൗകര്യമുള്ള മോഡലില്‍ 64 ബിറ്റ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസറാണുള്ളത്. 3ജി കണക്ടിവിറ്റി മാത്രമുള്ള മോഡലില്‍ എക്‌സിനോസ് ഒക്ടാകോര്‍ പ്രൊസസറാണ് ഉളളത്.

സാംസങില്‍ നിന്നാ ഇതാ മെലിഞ്ഞൊരു ഫോണ്‍...!

13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് എ7ലുള്ളത്. മാര്‍ച്ച് മാസത്തോടെയാണ് എ7 ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

English summary
Samsung launches super slim A7 smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot