സാംസങ്ങ് 8500 രൂപയില്‍ താഴെ വിലവരുന്ന രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

By Bijesh
|

സാധാരണക്കാരെ ലക്ഷ്യംവച്ച് സാംസങ്ങ് ഇന്ത്യയില്‍ ഗാക്‌സി സീരീസില്‍ പെട്ട പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. ഗാലക്‌സി സ്റ്റാര്‍ പ്രൊ, ഗാലക്‌സി ട്രെന്‍ഡ് എന്നിവയാണ് പുറത്തിറക്കിയത്. ഗാലക്‌സി സ്റ്റാര്‍ പ്രൊയ്ക്ക് 6750 രൂപയും ഗാലക്‌സി ട്രെന്‍ഡിന് 8290 രൂപയുമാണ് വില. രണ്ടു ഫോണുകളും സാങ്കേതികമായി ഏറെക്കുറെ ഒരുപോലെയാണ്. ദീപാവലി മുന്നില്‍ കണ്ടാണ് സാംസങ്ങ് ഈ ഫോണുകള്‍ ഇറക്കിയിരിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, പഞ്ചാബി, മറാത്തി, ഗുജറാത്തി എന്നി ഒമ്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുമെന്നതാണ് ഇരുഫോണുകളുടെയും പ്രത്യേകത. ഇന്റര്‍നെറ്റ് ബ്രൗസിംഗ്, എസ്.എം.എസ് തുടങ്ങിയവയെല്ലാം ഈ ഭാഷകളില്‍ സാധ്യമാവും.

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊയില്‍ 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍ ആണുള്ളത്. 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4 ഇഞ്ച് WVGA ടച്ച് സ്‌ക്രീന്‍ ആണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെയാണ് ഗാലക്‌സി ട്രെന്റിനുള്ളത്. 1GHz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 3 എം.പി. ക്യാമറ എന്നിവയുണ്ട്.

#1

#1

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഗാലക്‌സി പ്രോയില്‍ 1 GHz പ്രൊസസര്‍ ആണുള്ളത്. 512 എം.ബി. റാം, 4 ജി.ബി. ഇന്റേണ്‍ല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയുമുണ്ട്.

 

#2

#2

4 ഇഞ്ച് WVGA ടച്ച് സ്‌ക്രീന്‍ ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.1 ഓണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2 എം.പി. ക്യാമറയുമുണ്ട്.

 

#3

#3

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെയുള്ള ഗാലക്‌സി ട്രെന്‍ഡില്‍ 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍ 512 എം.ബി. റാം എന്നിവയുമുണ്ട്.

 

#4

#4

4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 3 എം.പി. ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

 

സാംസങ്ങ്  രണ്ട് ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X