ടിസന്‍ പ്ലാറ്റ്‌ഫോമിലുളള സാംസങിന്റെ ഇസഡ്1 ഇന്ത്യയിലും....!

സാംസങ് തങ്ങളുടെ ടിസന്‍ പ്ലാറ്റ്‌ഫോമിലുള്ള z1 ഇന്ത്യയില്‍ എത്തിക്കും. 6000 രൂപ വിലയുള്ള ഫോണ്‍ ഈ മാസം അവസാനമായിരിക്കും ഇന്ത്യയില്‍ എത്തുന്നത്.

ഡിസംബര്‍ പത്തിനാണ് ഫോണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്, തുടര്‍ന്നാണ് ഫോണ്‍ ഇന്ത്യയില്‍ എത്തുക. ആദ്യം റഷ്യയില്‍ ഈ ഫോണ്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

ടിസന്‍ പ്ലാറ്റ്‌ഫോമിലുളള സാംസങിന്റെ ഇസഡ്1 ഇന്ത്യയിലും....!

അടുത്ത് തന്നെ പൂര്‍ണ്ണമായും സാംസങ് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് പ്ലാറ്റ്‌ഫോമുകള്‍ ടിസനിലേക്ക് മാറ്റാന്‍ ഇരിക്കുകയാണ്. നിലവില്‍ സാംസങ് തങ്ങളുടെ ഗാഡ്ജറ്റുകളില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡാണ്. ഇത് തന്നെയാണ് ലോക വിപണിയില്‍ സാംസങിനെ പ്രിയങ്കരമാക്കിയതും.

English summary
Samsung likely to launch budget Tizen smartphone Z1 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot