സാംസംഗ് വിന്‍ഡോസ് ഫോണ്‍ മാന്‍ഡല്‍ ജൂണില്‍

Posted By: Staff

സാംസംഗ് വിന്‍ഡോസ് ഫോണ്‍ മാന്‍ഡല്‍ ജൂണില്‍

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 7.5 റിഫ്രഷിലെത്തുന്ന സാംസംഗിന്റെ മാന്‍ഡല്‍ സ്മാര്‍ട്‌ഫോണ്‍ ജൂണിലെത്തുമെന്ന് സൂചന. മൂന്ന് ടച്ച്‌സ്‌ക്രീന്‍ ബട്ടണും ഒരു മെനുബട്ടണുമുള്‍പ്പെടുന്ന ഇത് സാംസംഗിന്റെ മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലാകും വരിക. ഇതിന്റെ വില എന്താകുമെന്ന് വ്യക്തമല്ല.

ഫോണിലെ ക്യാമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇരട്ട ക്യാമറയോടെയാകും ഇതെത്തുക. കാരണം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മാന്‍ഡലിന്റെ ഫോട്ടോയില്‍ മുന്‍ഭാഗത്തായി ഒരു വീഡിയോ കോളിംഗ് ക്യാമറ കാണാം.

പ്രധാന സവിശേഷതകള്‍

  • ക്വാള്‍കോം അഡ്രനോ 205 ഗ്രാഫിക് പ്രോസസര്‍ യൂണിറ്റ്
 
  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
 
  • ജിപിആര്‍എസ്, എഡ്ജ്, ഡബ്ല്യുലാന്‍, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റികള്‍
 
  • സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot