സ്ത്രീകള്‍ക്കായി സാംസംഗ് ഗാലക്‌സി എസ്2 ക്രിസ്റ്റല്‍ എഡിഷന്‍ സ്മാര്‍ട്‌ഫോണ്‍

Posted By: Super

സ്ത്രീകള്‍ക്കായി സാംസംഗ് ഗാലക്‌സി എസ്2 ക്രിസ്റ്റല്‍ എഡിഷന്‍ സ്മാര്‍ട്‌ഫോണ്‍

പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചും അവതരിപ്പിക്കാനിരുന്നും സാംസംഗ് ഗാഡ്ജറ്റ് പ്രേമികളെ ആകര്‍ഷിക്കുമ്പോള്‍ ഒരു പഴയ ഉത്പന്നത്തിന്റെ പുതിയ രൂപം കൂടി കമ്പനിയില്‍ നിന്നെത്തുന്നു. ഗാലക്‌സി എസ്3 അവതരിപ്പിക്കും മുമ്പ് ഏറ്റവും മികച്ച സാംസംഗ് ഉത്പന്നമായി കരുതിയ എസ്2വിന്റെ മറ്റൊരു മുഖമാണ് സാംസംഗ് ഇറക്കുക.

ഇത്തവണ എസ്2 ഇറങ്ങുന്നത് വനിതകള്‍ക്കായാണ്. പ്രൊഫഷണല്‍ വനിതകളെ ആകര്‍ഷിക്കാന്‍ എസ്2വിന്റെ ക്രിസ്റ്റല്‍ എഡിഷനാണ് ദക്ഷിണകൊറിയന്‍ കമ്പനി

ഇറക്കുന്നത്. ക്രിസ്റ്റല്‍ എഡിഷനില്‍ 129 സ്വറോവ്‌സ്‌കി ക്രിസ്റ്റലുകളാണ് പതിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ ബാഹ്യരൂപത്തില്‍ മാത്രമേ വ്യത്യാസം കാണാനാകൂ. മറ്റ്  സവിശേഷതകളെല്ലാം എസ്2വിന്റേത് തന്നെയാകുമെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് സാംമൊബൈല്‍ വെബ്‌സൈറ്റ് അറിയിച്ചു.

സവിശേഷതകള്‍

4.3 ഇഞ്ച് സൂപ്പര്‍അമോലെഡ് പ്ലസ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഗാലക്‌സി എസ്2വിന്റേത്. 480x800 പിക്‌സല്‍ റെസലൂഷനും ഇതിനുണ്ട്. 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ കോര്‍ടക്‌സ് എ9 പ്രോസസര്‍, 1 ജിബി റാം, 16ജിബി/32 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ്  പിന്തുണ, 8 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 1650mAh ബാറ്ററി എന്നിവയും എസ്2വിലെ സവിശേഷതകളാണ്.

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചാണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റമെങ്കിലും ജെല്ലി ബീന്‍ അപ്‌ഡേറ്റ് ചെയ്യാനാകും. ഐഎഫ്എയില്‍ വെച്ച് ഗാലക്‌സി നോട്ട് 2, ഗാലക്‌സി മീഡിയപ്ലെയര്‍ എന്നിവയ്‌ക്കൊപ്പം എസ്2 ക്രിസ്റ്റല്‍ എഡിഷനും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 42,000 രൂപയ്ക്കാകും ഈ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ വിപണിയിലെത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot