സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍

Posted By: Staff

സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍

സാംസംഗ് എസ്എച്ച്‌വി-ഇ120എല്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അത്ര സുഖം തോന്നുന്നില്ലെങ്കിലും സാംസംഗിന്റെ ഈ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഒരു മികച്ച ഹാന്‍ഡ്‌സെറ്റ് ആണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മൊബൈലിന്റ വലിപ്പത്തെ കുറിച്ചോ വിലയെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ സാംസംഗ് പുറത്തു വിടാന്‍ തയ്യാറായിട്ടില്ലെങ്കിലും 16M കളര്‍ കപ്പാസിറ്റിയുള്ള ഇതിന്റെ ടച്ച് സ്‌ക്രീനിന് 4.5 ഇഞ്ച് HD ഡിസ്‌പ്ലേ ഉണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫോണിനും അത്യാവശ്യം വലിപ്പം ഉണ്ടാകുമെന്ന് അനുമാനിക്കാം.

സാംസംഗ് എസ്എച്ച്‌വി-ഇ120എല്‍ ന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ 1280x720 ആണ്. MSM8660/MDM9600 ചിപ്‌സെറ്റിലുള്ള 1.5 ജിഗാഹെര്‍ഡ്‌സ് കോര്‍ പ്രോസസ്സറാണിതിന്റേത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് v2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ്
സംവിധാനത്തിലാണിതു പ്രവര്‍ത്തിക്കുന്നതെങ്കിലും കൂടുതല്‍ മികച്ച ഐസ്‌ക്രീം സാന്റ് വിച്ച് ആന്‍ഡ്രോയിഡിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഇതിന്റെ മെമ്മറി എസ് ഡി മെമ്മറി കാര്‍ഡോ, മൈക്രോ എസ് ഡിഎച്ച് മെമ്മറി കാര്‍ഡോ ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്.

മികച്ച ക്യാമറ സ്‌പെസിഫിക്കേഷന്‍സ് അവകാശപ്പടുന്ന സാംസംഗ്
എസ്എച്ച്‌വി-ഇ120എല്‍ ന്റെ ബ്ലൂടൂത്ത് A2DP എനേബ്ള്‍ഡ് ആണ്. വൈഫൈ ആക്‌സസ് ഉള്ള ഈ മൊബൈല്‍ വഴി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈസ്‌പെയ്‌സ് തുടങ്ങിയ സോഷ്യല്‍ നെറ്റ വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

സാംസംഗ് എസ്എച്ച്‌വി-ഇ120എല്‍ ഈ വര്‍ഷാന്ത്യത്തോടെ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot