സാംസംഗ് ഗാലക്‌സി സീരീസ് ഉല്പന്നങ്ങള്‍ക്ക് പുതിയ അപ്‌ഡേഷന്‍

Posted By:

സാംസംഗ് ഗാലക്‌സി സീരീസ് ഉല്പന്നങ്ങള്‍ക്ക് പുതിയ അപ്‌ഡേഷന്‍

സാംസംഗിന്റെ ഗാലക്‌സി സീരീസ് ടാബ്‌ലറ്റുകളും, ഹാന്‍ഡ്‌സെറ്റുകളും ഇരു കൈയും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്.  കാഴ്ച്ചയില്‍ സ്‌റ്റൈലന്‍, വളരെ മികച്ച സ്‌പെസിഫിക്കേഷനുകള്‍, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവ ഈ സാംസംഗ് ഉല്‍പന്നങ്ങളുടെ മുഖമുദ്രയാണ്.  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ആന്‍ഡ്രോയിഡ് വി2.3 അല്ലെങ്കില്‍ കുറച്ചു കൂടി മികച്ച വേര്‍ഷനായ ജിഞ്ചര്‍ബ്രെഡ് അല്ലെങ്കില്‍ വി3.2 ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റങ്ങളാണ് സാംസംഗ് ഗാലക്‌സി ഹാന്‍ഡ്‌സെറ്റുകളുടെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെയും ഏറ്റവും വലിയ പ്രത്യേകത.  കൂടെ കാഴ്ചയിലുള്ള ആകര്‍ഷണീയത കൂടിയാവുമ്പോള്‍ ഗാലക്‌സി സീരീസിലെ ഉല്പന്നങ്ങള്‍ വേറിട്ടു നില്‍ക്കുന്നു.

ഈ വിജയത്തിളക്കത്തിലാണ് ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ സാംസംഗ് തീരുമാനിച്ചിരിക്കുന്നത്.  ഇപ്പോഴത്തെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നും ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്ത് ഇവയെ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും ഈ അപ്‌ഡേഷനിലൂടെ.

എന്നാല്‍ എല്ലാ സാംസംഗ് ഉല്‍പന്നങ്ങളിലും ഈ അപ്‌ഡേഷന്‍ സാധ്യമല്ല എന്നത് നിരാശയ്ക്കും കാരണമാകും.  സാംസംഗ് ഗാലക്‌സി എസ്, 7 ഇഞ്ച് സാംസംഗ് ഗാലക്‌സി ടാബ് എന്നിവയില്‍ ഈ അപ്‌ഡേഷന്‍ സാധ്യമല്ല.

അതിനാല്‍ സാംസംഗിന്റെ ഗാലക്‌സി എസ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഗാലക്‌സി 7 ഇഞ്ച് ടാബിന്റെ ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ഇപയോഗപ്പെടുത്താന്‍ കഴിയില്ല എന്നത് അവരെ നിരാശപ്പെടുത്തും.  ടച്ച്വിസ് സ്‌കിന്‍, വാഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്‌റ്റ്വെയര്‍, കൂടുതല്‍ വിഡ്ജറ്റുകള്‍, കരിയര്‍ സോഫ്‌റ്റ്വെയര്‍ തുടങ്ങിയവയാണ് ഈ ഉല്‍പന്നങ്ങളില്‍ അപ്‌ഡേഷന് തടസ്സമായി നില്‍ക്കുന്നത് എന്നാണ് സാംസംഗിന്റെ വിശദീകരണം.

ചില സാംസംഗ് ഉല്‍പന്നങ്ങളില്‍ ചില റാം, റോം മെമ്മറി പ്രശ്‌നങ്ങളുണ്ടായിരുന്നു.  അവ ഈ അപ്‌ഡേഷനോടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇതേ പ്രശ്‌നങ്ങള്‍ ഉള്ള സാംസംഗ് ഗാലക്‌സി എസില്‍ ഈ അപ്‌ഡേഷന്‍ സാധ്യമല്ല എന്നത് സാംസംഗ് പരിഹരിക്കേണ്ടിയിരിക്കുന്നു.  ഈ ഹാന്‍ഡ്‌സെറ്റിന്റെ എതിരാളിയായ ആപ്പിള്‍ ഐഫോണ്‍ 3ജിഎസിന് ആപ്പിളിന്റെ പുതിയ ഐഒഎസ് അപ്‌ഡേഷന്‍ സാധ്യമാണ് എന്നത് ഇവിടെ ശ്രദ്ദേയമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot