സാംസംഗിന്റെ ഇമോഷന്‍ സെന്‍സര്‍ ടെക്‌നോളജി വരുന്നു

By Shabnam Aarif
|
സാംസംഗിന്റെ ഇമോഷന്‍ സെന്‍സര്‍ ടെക്‌നോളജി വരുന്നു

ടെക്‌നോളജി വളരുന്നതിനനുസരിച്ച് ഗാഡ്ജറ്റുകള്‍ കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലി ആയിക്കൊണ്ടിരിക്കുകയാണ്.  സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ആദ്യമായി പുറത്തിറങ്ങിയിരുന്ന സമയങ്ങളില്‍ പലര്‍ക്കും അവ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.  എന്നാലിപ്പോള്‍ അവയെല്ലാം ഏത് സാധാരണ ഹാന്‍ഡ്‌സെറ്റിനെയും പോലെ തന്നെയാണ്.

ഈയിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 4എസിലെ സിരി എന്ന തികച്ചും നൂതനമായ ടെക്‌നോളജി വളരെ ആകര്‍ഷണീയമാണ്.  ഇതൊരു വോയ്‌സ് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ആണ്.  ഇപ്പോഴും മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്ന സിരിയില്‍ നിന്നും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സിരിയെപോലെ തന്നെ പുതിയൊരു ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സാംസംഗ്.  സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗപ്പെടുത്താനിരിക്കുകയാണ് ഈ പുതിയ ടെക്‌നോളജി.

എന്നാല്‍ ഇത് ഒരു വോയ്‌സ് റെക്കഗ്നിഷന്‍ ടെക്‌നോളജി അല്ല.  മറിച്ച് ഇതൊരു ഇമോഷന്‍ സെന്‍സിംഗ് ടെക്‌നോളജിയാണ്.  ഉപയോക്താവ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ രീതി പഠിച്ച് അയാളുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സ്‌റ്റൈലുമായി ചേര്‍ന്നു നില്‍ക്കും ഈ ടെക്‌നോളജി വഴി.

നമ്മുടെ വികാരം എന്തു തന്നെയായാലും അത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നമ്മള്‍ സ്‌റ്റേറ്റസ് അപ്‌ഡേഷനായി പോസ്റ്റ് ചെയ്യാറുണ്ട്.  ഇതു വളരെ എളുപ്പത്തില്‍ സാധിക്കുന്നു ഈ പുതിയ അപ്‌ഡേഷന്‍ വഴി.

സാംസംഗ് ഗാലക്‌സി എസ്2 ഹാന്‍ഡ്‌സെറ്റിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഈ പുതിയ ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കും.  നമ്മള്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതിയില്‍ നിന്നും നമ്മുടെ മാനസിക നില മനസ്സിലാക്കി, അതിനനുസരിച്ച് സ്‌റ്റേറ്റസ് അപ്‌ഡേഷനും ട്വീറ്റിംഗും നിയന്ത്രിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങള്‍ ദേഷ്യത്തിലാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും ഫോളോവേഴ്‌സില്‍ നിന്നും ഉള്ള സ്‌റ്റേറ്റസ് അപ്‌ഡേഷനും ട്വീറ്റുകളും തടഞ്ഞു വെക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍.  ഇതുവഴി നിങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കള്‍ അറിയും.  ഒരുപക്ഷേ അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാം.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കൈ വിറയ്ക്കുന്നുണ്ടോ, ടൈപ്പ് ചെയ്തതു വീണ്ടും വീണ്ടും ഡിലീറ്റ് ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നും ആണ് ഹാന്‍ഡ്‌സെറ്റ് ഇമോഷന്‍ സെന്‍സര്‍ ടെക്‌നോളജി വഴി ഒരാളുടെ മാനസികാവസ്ഥ വിലയിരുത്തുന്നത്.

ഈ ടെക്‌നോളജി വഴി വിലയിരുത്തപ്പെടുന്നതില്‍ 67.5 ശതമാനവും കൃത്യമാണ് എന്നാണ് സാംസംഗിന്റെ അവകാശവാദം.  ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷമത കൈവരിക്കാനുള്ള ശ്രമങ്ങള്‍ സാംസംഗിന്റെ അണിയറയില്‍ നടക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെയും ഈ ടെക്‌നോളജി ഭാവിയില്‍ സപ്പോര്‍ട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അങ്ങനെയെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍, വോള്‍ എന്നിവയില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങള്‍ പറയാതെ തന്നെ നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയും.

പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഇതത്ര വലിയ ഒരു ഫീച്ചറായി തോന്നില്ല എങ്കിലും, നിങ്ങള്‍ ആകെ പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്ന അവസരങ്ങളില്‍ ഈ ഫീച്ചര്‍ വളരെ സഹായകമായി വര്‍ത്തിച്ചു എന്നും വരാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X