6 ദിവസം കൂടി സമയമുണ്ട്! സാംസങ് ഗാലക്സി A36 5ജി വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല
വിപണിയിൽ നിരവധി ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട്ഫോണുകൾ ലഭ്യമാണെങ്കിലും അവയെ എല്ലാം മറികടന്നുകൊണ്ട് സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. അത്തരം സാംസങ് ആരാധകർക്ക് ഇപ്പോൾ ഗാലക്സി സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മികച്ച അവസരമാണ് വന്നിരിക്കുന്നത്. കാരണം സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ സാംസങ് പ്രീമിയർ ലീഗ് സെയിൽ (Samsung Premier League Sale) നടക്കുകയാണ്. ഈ സെയിലിൽ സാംസങ്ങിന്റെ വിവിധ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്യുകയും ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു.
അതിനാൽ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ സാംസങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇപ്പോൾ നടക്കുന്ന സാംസങ് പ്രീമിയർ ലീഗ് സെയിൽ ഉപയോക്താക്കൾക്ക് അനുഗ്രഹമാകും. ഏപ്രിൽ 30 വരെയാണ് ഈ സെയിൽ നടക്കുക. സാംസങ് അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ വിവിധ സെഗ്മെന്റുകളിലായി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതിൽ മിഡ് റേഞ്ചിൽ വരുന്ന മികച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ36 5ജി (Samsung Galaxy A36).

കഴിഞ്ഞ മാസം അതായത് മാർച്ചിൽ ഗാലക്സി എ36 5ജി, ഗാലക്സി എ56 5ജി എന്നിവ ഒന്നിച്ചാണ് സാംസങ് ലോഞ്ച് ചെയ്തത്. അതിൽ ഗാലക്സി എ36 5ജി ഇപ്പോൾ ഏതാണ്ട് 4000 രൂപയോളം ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി A36 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയായിരുന്നു വില.
അതേപോലെ ഗാലക്സി എ36 5ജിയുടെ 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും നൽകണമായിരുന്നു. എന്നാലിപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഗാലക്സി എ36 5ജി വേരിയന്റുകൾ യഥാക്രമം 30999 രൂപ, 33999 രൂപ, 36999 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 28999 രൂപ വിലയിൽ പ്രാരംഭ മോഡൽ സ്വന്തമാക്കാനാകും. അതായത് മൊത്തം ഏതാണ്ട് 4000 രൂപയുടെ ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭ്യമാണ്. സാംസങ് വെബ്സൈറ്റിലെ ഈ ഡീൽ കാണുന്നതിനും സ്വന്തമാക്കുന്നതിനും 'ഗാലക്സി എ36 5ജി' എന്നതിൽ ക്ലിക്ക് ചെയ്യുക.
സാംസങ് ഗാലക്സി A36 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM (ഉയർന്ന ബ്രൈറ്റ്നസ് മോഡ്), 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്.
അഡ്രിനോ 710 ജിപിയു, 6GB/ 8GB/ 12GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഗാലക്സി എ36 വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ ഗാലക്സി എ36 വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP പിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്നു. 12MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് ഇതിന്റെയും പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, 4G VoLTE, USB ടൈപ്പ്-C, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP67 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications