Home
Mobile

ഈ ലീഗ് തീരല്ലേ എന്ന് ആശിക്കാം! സാംസങ് ഈ മാസം പുറത്തിറക്കിയ 5G ഫോണിന് 3000 രൂപ ഡിസ്കൗണ്ട്

സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏത് സെഗ്മെന്റിലും പുതിയ ഓപ്ഷനുകൾ ലഭ്യമാണ്. കാരണം സാംസങ് കഴിഞ്ഞ മാസവും ഈ മാസവുമായി നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകൊണ്ട് തങ്ങളുടെ ഗാലക്സി സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിയിരുന്നു. അ‌ക്കൂട്ടത്തിൽ എം സീരീസിൽ കഴിഞ്ഞ വർഷത്തെ ഗാലക്സി എം55 5ജിയുടെ പിൻഗാമിയായി അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് സാംസങ് ഗാലക്സി എം56 5ജി (Samsung Galaxy M56 5G). ഏപ്രിൽ മധ്യത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സാംസങ് ആരാധകർക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരമുണ്ട്.

പുതിയ സ്മാർട്ട്ഫോൺ എന്ന നിലയിൽ സാംസങ് ഗാലക്സി എം56 5ജിക്ക് ലോഞ്ച് ഓഫർ ലഭ്യമാണ്. എന്നാൽ അ‌ത് ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായിരുന്നു ലഭ്യമാകുക. എന്നാലിപ്പോൾ സാംസങ് വെബ്​സൈറ്റിൽ സാംസങ് പ്രീമിയർ ലീഗ് സെയിൽ (Samsung Premier League Sale) നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകൾ ലഭ്യമാക്കിയിരിക്കുന്നു.

സാംസങ് ഈ മാസം പുറത്തിറക്കിയ 5G ഫോണിന് 3000 രൂപ ഡിസ്കൗണ്ട്

പുതിയ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല. മുൻപ് ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകൾക്കും ഈ ലീഗ് സെയിലിൽ വൻ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നു. ഗാലക്സി എം56 5ജി ലോഞ്ച് ഓഫർ ഇപ്പോഴും തുടരുന്നതിന്റെ ഒരു കാരണം ഈ ലീഗ് സെയിൽ ആണ്. ഏപ്രിൽ 30 വരെയാണ് ഈ ഓഫർ സെയിൽ നടക്കുക.

അ‌തായത് ഈ ഫോൺ നിലവിലെ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അ‌വശേഷിക്കുന്നുള്ളൂ. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എം56 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റ് 27,999 രൂപ വിലയിലും 8GB+ 256GB വേരിയന്റ് 30999 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തത്.

സാംസങ് ഈ മാസം പുറത്തിറക്കിയ 5G ഫോണിന് 3000 രൂപ ഡിസ്കൗണ്ട്

ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരുന്നു. ഇപ്പോൾ സാംസങ് പ്രീമിയർ ലീഗിന്റെ ഭാഗമായി ഈ ഓഫർ ഇപ്പോഴും തുടരുന്നുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലെ ഈ ഡീൽ കാണാനും സ്വന്തമാക്കാനും 'ഗാലക്സി എം56 5ജി' എന്നതിൽ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സി എം56 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ സഹിതമാണ് എത്തുന്നത്.

ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഉണ്ട്. ഗ്രാഫിക്സിനായി AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

സാംസങ് ഈ മാസം പുറത്തിറക്കിയ 5G ഫോണിന് 3000 രൂപ ഡിസ്കൗണ്ട്

ക്യാമറയുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 162.0 x 77.3 x 7.2mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ഇളം പച്ച, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

Best Mobiles in India

English summary
Samsung's Premier League sale is going on on the Samsung website. As part of this sale, the Galaxy M56 5G can be purchased at a discount of Rs 3,000. The 8GB+128GB base variant of the Samsung Galaxy M56 5G was launched at a price of Rs 27,999 and the 8GB+256GB variant at a price of Rs 30,999. If you take advantage of the discount, you can get the base model at a price of Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X