Home
Mobile

ഇവനല്ലേ മെയിൻ! വേഗം വാങ്ങാം; സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഈ ഡിസ്കൗണ്ട് ഉടൻ തീരും

സാംസങ് വെബ്​സൈറ്റിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാംസങ് പ്രീമിയർ ലീഗ് സെയിൽ (Samsung Premier League Sale) നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിസ്കൗണ്ടിൽ ലഭ്യമായ ചില ഗാലക്സി സ്മാർട്ട്ഫോണുകളും അ‌വയുടെ ഡീലുകളും കഴിഞ്ഞ ദിവസങ്ങളിൽ നാം പരിചയപ്പെട്ടു. എന്നാൽ സാംസങ്ങിന്റെയെന്നല്ല, മൊത്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെയും നിലവിലെ കിങ് എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന ഗാലക്സി എസ്25 അ‌ൾട്രയുടെ ഡീൽ പരിചയപ്പെട്ടിരുന്നില്ല. സാംസങ് പ്രീമിയർ ലീഗ് സെയിൽ ഏപ്രിൽ 30ന് അ‌വസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ കിടിലൻ സ്മാർട്ട്ഫോണിന് എന്ത് ഡീൽ ആണ് സാംസങ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് ഇവിടെ പരിചയപ്പെടാം.

ഈ വർഷം ജനുവരിയിലാണ് സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ് സീരീസ് അ‌വതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഗാലക്സി എസ്24 സീരീസിന്റെ പിൻഗാമിയായി എത്തിയ സാംസങ് ഗാലക്സി എസ്25 സീരീസിലെ മോഡലുകളിൽ പതിവ് പോലെ ഇത്തവണയും ശ്രദ്ധാകേന്ദ്രം ഗാലക്സി എസ്25 അ‌ൾട്ര (Samsung Galaxy S25 Ultra) ആയിരുന്നു.

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഈ ഡിസ്കൗണ്ട് ഉടൻ തീരും

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,29,999 രൂപയായിരുന്നു വില. 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും നൽകണമായിരുന്നു.

എന്നാലിപ്പോൾ എസ്25 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റ് 1,23,999 രൂപ വിലയിലും 12GB + 512GB വേരിയന്റ് 1,35,999 രൂപ വിലയിലും 12GB + 1TB ടോപ് വേരിയന്റിന് 1,59,999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് എല്ലാ വേരിയന്റുകൾക്കും 6000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഈ ഡിസ്കൗണ്ട് ഉടൻ തീരും

ഗാലക്സി എസ്25 അ‌ൾട്രയ്ക്കുള്ള സാംസങ്ങിന്റെ ഡിസ്കൗണ്ട് അ‌വിടെ അ‌വസാനിക്കുന്നില്ല. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 6000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 117999 രൂപ വിലയിൽ സ്വന്തമാക്കാം. ഇതാണ് സാംസങ്ങിന്റെ പ്രീമിയർ ലീഗിൽ എസ്25 അ‌ൾട്രയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന ഡീൽ. ഇത് കാണാനും സ്വന്തമാക്കാനും ''ഗാലക്സി എസ്25 അ‌ൾട്ര' എന്നതിൽ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ

സൂപ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നിവ ഗാലക്സി എസ്25 അ‌ൾട്രയിലുണ്ട്. ഡിസ്പ്ലേ സുരക്ഷയ്ക്കായി ആദ്യത്തെ ആന്റി-റിഫ്ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.

ഗ്രാഫിക്സിനായി അ‌ഡ്രിനോ 830 ജിപിയു നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് പ്രവർത്തനം. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്വാഡ് റിയർ ക്യാമറ ( 200MP ​വൈഡ് ക്യാമറ+ 50MP അ‌ൾട്രാ ​വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് എസ്25 അ‌ൾട്രയുടെ മുഖ്യ ആകർഷണം.

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഈ ഡിസ്കൗണ്ട് ഉടൻ തീരും

സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. 162.8 x 77.6x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Galaxy S25 Ultra can be purchased at a discount during the Samsung Premier League Sale. The 12GB + 256GB base variant of the S25 Ultra is listed for Rs 1,23,999, the 12GB + 512GB variant for Rs 1,35,999, and the 12GB + 1TB top variant for Rs 1,59,999. This means that a direct discount of Rs 6,000 is available on all variants. In addition, a bank discount of Rs 6,000 will be available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X