ബജറ്റിലൊതുങ്ങുന്ന മൊബൈല്‍ ഫോണ്‍ തിരയുന്നവര്‍ക്ക് സാംസംഗ് പ്രൈമോ

By Super
|
ബജറ്റിലൊതുങ്ങുന്ന മൊബൈല്‍ ഫോണ്‍ തിരയുന്നവര്‍ക്ക് സാംസംഗ് പ്രൈമോ

സൗകര്യങ്ങളെല്ലാം ഉള്ള ഒരു ബജറ്റ് ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഹാന്‍ഡ്‌സെറ്റ് മോഡലാണ് സാംസംഗിന്റെ പ്രൈമോ. ജിടി-എസ്5610കെ. സാധാരണ വിലക്കുറവുമായെത്തുന്ന ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ചില അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതില്‍ പ്രധാനം 3ജി പിന്തുണയും 5 മെഗാപിക്‌സല്‍ ക്യാമറയുമാണ്.

സവിശേഷതകള്‍

 
  • 5 മെഗാപിക്‌സല്‍ ഫഌഷ് ക്യാമറ

  • വീഡിയോ കോളിംഗ് ക്യാമറ

  • ജിപിആര്‍എസ്, എഡ്ജ് പിന്തുണ

  • 6.1 സെ മീ ഡിസ്‌പ്ലെ

  • 1000mAh ബാറ്ററി

  • മൊബൈല്‍ ട്രാക്കര്‍ 2.0

ഇതിലെ 1000mAh ബാറ്ററി 960 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും 15 മണിക്കൂര്‍ ടോക്ക്‌ടൈമും നല്‍കുന്നതാണ്. 3ജി നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റാന്‍ഡ്‌ബൈ ടൈം 680 മണിക്കൂര്‍ വരെയും ടോക്ക്‌ടൈം 5 മണിക്കൂറും ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തരം സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന ഫോണിന്റെ വില 5,660 രൂപയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X