ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ്, എ 51 സ്മാർട്ട്‌ഫോൺ ഡിസംബറിൽ അവതരിപ്പിച്ചേക്കും

|

അടുത്ത മാസം മൂന്ന് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഡിസംബറിൽ ഇന്ത്യയിൽ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51 എന്നിവ വിപണിയിലെത്തിക്കുമെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതുവരെ സാംസങിൽ നിന്ന് ഔദ്യോഗികമായി ഇതിനെകുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. മോഡൽ നമ്പറായ എസ്എം-എൻ 770 എഫിനൊപ്പം ഗാലക്‌സി നോട്ട് 10 വേരിയന്റ് സാംസങ് വികസിപ്പിച്ചതായി കഴിഞ്ഞ മാസം ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു, ഇതിനെ ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്ന് അറിയപ്പെടുന്നു. ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്‌ഫോൺ യൂറോപ്പിൽ വിപണിയിലെത്തുവനായി പോകുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്
 

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

നോട്ട് 10, നോട്ട് 10+ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഡ്യൂവൽ പിൻ ക്യാമറകളുമായി വരുന്നു, ചെറിയ ബാറ്ററിയും കൂടാതെ ഇതിൽ സ്റ്റോറേജ് ആൻഡ് റാം കപ്പാസിറ്റി കുറവാണ്. സാംസങ് ഗാലക്‌സി എസ് 10 ലൈറ്റിനെക്കുറിച്ച് പറയുമ്പോൾ, ഈ സ്മാർട്ഫോൺ അടുത്തിടെ യു.എസിലെ എഫ്‌സിസിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്യ്തിരുന്നു. ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ മോഡൽ നമ്പറിന് സമാനമായ മോഡൽ നമ്പർ SM-G770F ഉപയോഗിച്ചാണ് ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ഡിസ്പ്ലേ 170 മില്ലീമീറ്റർ ഡയഗോണായി കണക്കാക്കുന്നുവെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തി, അതായത് 6.69 ഇഞ്ച് സ്‌ക്രീനുണ്ടാകാം എന്നാണ്. 45W ഫാസ്റ്റ് ചാർജിംഗ് സവിശേഷത, 75 എംഎം വീതി, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് എന്നിവയാണ് എഫ്‌സിസിയിൽ പറഞ്ഞിരിക്കുന്ന മറ്റ് വിശദാംശങ്ങൾ.

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്

ഗാലക്‌സി എസ് 10 ലൈറ്റിന്റെ അഭ്യൂഹങ്ങളിൽ ചിലത് സ്‌നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ്, 48 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറകൾ, 32 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ ഉൾപ്പെടുന്നുവെന്നാണ്. ഗാലക്സി എ 51 നെക്കുറിച്ച്, ആരോപിക്കപ്പെടുന്ന പ്രസ്സ് റെൻഡറുകൾ ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഗാലക്‌സി എ-സീരീസിലെ പഞ്ച്-ഹോൾ ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായി ഇത് മാറിയേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം മുമ്പ് സാംസങ് ഗാലക്‌സി എ 51 ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുൻ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നുവെങ്കിലും മറ്റ് റിപ്പോർട്ടുകളിൽ നിന്നുള്ള പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് അടുത്ത മാസം ലോഞ്ച് നടക്കുമെന്നാണ്.

സാംസങ് ഗാലക്‌സി എ 51

സാംസങ് ഗാലക്‌സി എ 51

ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഗാലക്‌സി നോട്ട് 10 പോലുള്ള പഞ്ച്-ഹോൾ ക്യാമറ സൊല്യൂഷനുമായാണ് ഈ സ്മാർട്ഫോൺ വിപണയിൽ വരുന്നത്. സാംസങ് ഡിസംബറിൽ ഇന്ത്യയിൽ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51 എന്നിവ വിപണിയിലെത്തിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സാംസങ് ഗാലക്‌സി എ 51 ഗാലക്‌സി സീരിസിൽ ഇറങ്ങുന്ന മറ്റൊരു മികച്ച സ്മാർട്ഫോൺ വേരിയന്റ് തന്നെയായിരിക്കും.

സാംസങ് സ്മാർട്ഫോണുകൾ
 

സാംസങ് സ്മാർട്ഫോണുകൾ

ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി എ 51 എന്നിവ ഡിസംബറിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുവാൻ പോകുന്നത് കാണുവാൻ കഴിയും. ഈ മൂന്ന് സ്മാർട്ഫോണുകളും വ്യത്യസ്ത സെഗ്‌മെന്റുകളിലും ലൈനപ്പുകളിലും വരുന്നതിനാൽ അവയുടെ അവതരണം ഏതാനും ആഴ്‌ചകൾക്കുള്ളിലായിരിക്കാം, പക്ഷേ സാംസങ് അടുത്ത മാസം ഗാലക്‌സി നോട്ട് 10 ലൈറ്റ് അവതരിപ്പിക്കുമെന്നത് അൽപ്പം അസംഭവ്യമാണെന്ന് തോന്നിയേക്കാം. മാസത്തിൽ അനവധി സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നതിനാൽ സാംസങ് ഈ സ്മാർട്ഫോണുകൾ അൽപം വൈകിയും അവതരിപ്പിക്കാം എന്ന് പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.

Most Read Articles
Best Mobiles in India

English summary
The handset was listed with model number SM-G770F, similar to the alleged model number of Galaxy Note 10 Lite. The listing revealed that the display measures 170mm diagonally, which means we are probably looking at a 6.69-inch screen. Other details mentioned on FCC noted 45W fast-charging support, 75mm width, and a microSD card support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X