Home
Mobile

ഇത് നമ്മുടെ വരാൻ പോകുന്ന ഗാലക്സി S26 സീരീസ്; ലോഞ്ചിന് മുമ്പ് പുറത്തവന്ന പ്രധാന ഫീച്ചറുകൾ

ജനുവരി അ‌ടുക്കുന്നതോടെ സാംസങ് ആരാധകരുടെയും സ്മാർട്ട്ഫോൺ പ്രേമികളുടെ ഒന്നാകെയും ആകാംക്ഷ വർധിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ജനുവരിയിൽ സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് സീരീസ് അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആപ്പിൾ ഐഫോൺ ലോഞ്ച് പോലെ എല്ലാ വർഷവും ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ ലോഞ്ച് ആണ് ഗാലക്സി എസ് സീരീസിന്റേത്. സാംസങ്ങിന്റെ ഏറ്റവും പ്രീമിയം മോഡലുകൾ അ‌വതരിപ്പിക്കപ്പെടുന്നത് എസ് സീരീസിലാണ് എന്നതാണ് അ‌തിന്റെ കാരണം. നിലവിൽ പുതിയ സീരീസിലെ സ്മാർട്ട്ഫോണുകൾ തയാറാക്കുന്ന തിരക്കിലാണ് സാംസങ്. എന്താണ് ഗാലക്സി എസ് സീരീസിൽ സാംസങ് പുതിയതായി അ‌വതരിപ്പിക്കാൻ പോകുന്നത് എന്ന് അ‌റിയാനുള്ള ആകാംക്ഷ എല്ലാവരിലുമുണ്ട്.

അടുത്തിടെ നടന്ന ഒരു ത്രൈമാസ ഏർണിങ് കോളിൽ, മികച്ച ക്യാമറകളും കൂടുതൽ എഐ ഫീച്ചറുകളും ഉൾപ്പെടെ തങ്ങളുടെ വരാൻ പോകുന്ന ഫ്ലാഗ്ഷിപ്പുകൾക്ക് ലഭിക്കുന്ന ചില അപ്‌ഗ്രേഡുകൾ കമ്പനി സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കൂടുതൽ നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിവുകൾ എസ് 26 സീരീസിന് ലഭിക്കുമെന്ന് സാംസങ് എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇത് നമ്മുടെ വരാൻ പോകുന്ന ഗാലക്സി S26 സീരീസ്; പുറത്തവന്ന ഫീച്ചറുകൾ

ഉപയോക്തൃ കേന്ദ്രീകൃതമായ, നെക്സ്റ്റ് ജനറേഷൻ എഐ, സെക്കൻഡ് ജനറേഷൻ കസ്റ്റം എപി, പുതിയ ക്യാമറ സെൻസറുകൾ, ശക്തമായ പെർഫോമൻസ് എന്നിവ ഉപയോഗിച്ച് യൂസർ എക്സ്പീരിയൻസിൽ എസ്26 സീരീസ് വിപ്ലവം സൃഷ്ടിക്കും എന്നാണ് മൂന്നാം പാദ വരുമാന കോളിനിടെ, സാംസങ്ങിന്റെ മൊബൈൽ എക്‌സ്പീരിയൻസ് ഡിവിഷന്റെ വൈസ് പ്രസിഡന്റ് ഡാനിയേൽ അരൗജോ പ്രസ്താവിച്ചിരിക്കുന്നത്.

സാംസങ് ഗാലക്സി എസ്26 സീരീസുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഡീറ്റയിൽസ് എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം. ഗാലക്സി എസ് 26 സീരീസ് മോഡലുകൾ സാംസങ്ങിന്റെ ഇൻ- ഹൗസ് എക്സിനോസ് 2600 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് എക്‌സ്പീരിയൻസ് ഡിവിഷന്റെ വൈസ് പ്രസിഡന്റ് ഡാനിയേൽ അരൗജോ സൂചന നൽകിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇരട്ട തന്ത്രം

അ‌തേസമയം ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് തെരഞ്ഞെടുത്ത വിപണികളിൽ മാത്രമാകും ഗാലക്സി എസ്26 സീരീസ് എക്സിനോസ് 2600 ചിപ്സെറ്റുമായി എത്തുക, മറ്റ് വിപണികളിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോണുകൾ എത്തുക. അ‌തായത് ഇതിന് മുൻപ് പലപ്പോഴും പുറത്തെടുത്തിട്ടുള്ള ഡ്യുവൽ ചിപ് തന്ത്രം സാംസങ് ഇത്തവണ​യും ആവർത്തിക്കും എന്നർഥം.

ലോഞ്ച് ​വൈകിയേക്കും

എസ്26 സീരീസുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിവരം ലോഞ്ച് ചിലപ്പോൾ ​വൈകിയേക്കും എന്നാണ്. കാരണം എസ്26 സീരീസിൽ എഡ്ജ് മോഡൽ ഒഴിവാക്കി പകരം പ്ലസ് മോഡൽ തിരികെ കൊണ്ടുവരാൻ സാംസങ് തീരുമാനിച്ചുവെന്നും ഈ മാറ്റം ഫോണുകളുടെ ലോഞ്ച് ​ടൈമിനെ ബാധിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

എഡ്ജ് മോഡൽ മാറ്റി പ്ലസ് മോഡൽ തിരികെ കൊണ്ടുവരാൻ നീക്കമുള്ളതിനാൽ ജനുവരിയിൽ നടക്കാനിരുന്ന എസ്26 സീരീസ് ലോഞ്ച് സാംസങ് മാറ്റിയതായും 2026 ഫെബ്രുവരിയിലോ മാർച്ചിലോ എസ് 26 സീരീസ് അ‌വതരിപ്പിക്കപ്പെടുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇത് നമ്മുടെ വരാൻ പോകുന്ന ഗാലക്സി S26 സീരീസ്; പുറത്തവന്ന ഫീച്ചറുകൾ

എസ് 26 സീരീസ് എത്തുമ്പോൾ പതിവ് പോലെ പ്രധാന ആകർഷണം എസ്26 അ‌ൾട്ര തന്നെയാകും. 200 മെഗാപിക്സൽ സെൻസർ സഹിതമാകും എസ്26 അ‌ൾട്ര എത്തുക എന്നാണ് സമീപകാല ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് വേരിയബിൾ അപ്പർച്ചർ ലഭിക്കാൻ സാധ്യതയെക്കുറിച്ചും അ‌ഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും, S26, S26 പ്ലസ് എന്നിവയിൽ സാധ്യമായ ക്യാമറ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

More from GizBot

Best Mobiles in India

English summary
Samsung has revealed key features of the Galaxy S26 series ahead of its launch. During the third-quarter earnings call, Daniel Araujo, vice president of Samsung's Mobile Experience Division, stated that the Samsung Galaxy S26 series will "revolutionize the user experience with user-centric, next-generation AI, second-generation custom API, and powerful performance including new camera sensors."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X