അരമണിക്കൂറോളം വെള്ളത്തിലായാലും സാംസംഗ് റഗ്ബിയ്‌ക്കൊന്നുമില്ല!

Posted By:

അരമണിക്കൂറോളം വെള്ളത്തിലായാലും സാംസംഗ് റഗ്ബിയ്‌ക്കൊന്നുമില്ല!

 

 

സാംസംഗില്‍ നിന്നെത്തുന്ന പുതിയ സ്മാര്‍ട്‌ഫോണായ റഗ്ബിയുടെ സവിശേഷതകള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്‌ഫോണ്‍ എന്നാല്‍ ഏത് സാഹചര്യത്തിലും ഉപയോഗിക്കാനാകുന്നതാകണമെന്ന അഭിപ്രായവുമായാണ് റഗ്ബി സ്മാര്‍ട് എന്ന മോഡല്‍ എത്തുന്നത്.

ഹാന്‍ഡ്‌സെറ്റ് വില്പനയില്‍ ഡിസൈനും ഒഎസും വിലയും ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ മുഖ്യപങ്ക് വഹിക്കാറുണ്ടെങ്കിലും ജലം, പൊടി, ഷോക്ക് പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഒരു മോഡലിന് സാധിക്കുമെങ്കില്‍  അതിനാണ് ഉപയോക്താക്കള്‍ ഏറെ പ്രാധാന്യം നല്‍കേണ്ടത്.

ഏത് മോശം സാഹചര്യങ്ങളും ഉപയോഗിക്കാവുന്ന ഹാന്‍ഡ്‌സെറ്റ് മോഡലാണ് റഗ്ബി സ്മാര്‍ട് എന്ന പേരില്‍ സാംസംഗ് പുറത്തിറക്കാന്‍ പോകുന്നത്. ഈ ഹാന്‍ഡ്‌സെറ്റ് വെള്ളത്തില്‍ വീണുപോയ ഒരു സാഹചര്യം ഉണ്ടായാല്‍ പോലും 30 മിനുട്ട് വരെ ഇതിന് 3.3 അടി ആഴം വരെയുള്ള ജലത്തെ പ്രതിരോധിച്ച്  നിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രധാന അവകാശവാദം. ഷോക്ക്, പൊടി എന്നിവയുടെ കാര്യത്തിലും ഈ ഫോണ്‍ ഒത്തുതീര്‍പ്പില്ലാത്ത പ്രതിരോധം നടത്തുമത്രെ.

3.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് മള്‍ട്ടി ടച്ച്‌സ്‌ക്രീനുമായെത്തുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ക്യാമറ ശേഷി 5 മെഗാപിക്‌സലാണ്. ഇതിന് പുറമെ 1.3 മെഗാപിക്‌സലിന്റെ ക്യാമറ മുന്‍ഭാഗത്തും വരുന്നുണ്ട്. വീഡിയോകോളിംഗ് പോലുള്ളവയ്ക്ക് ഇത് ഉപകരിക്കും. 720 പിക്‌സല്‍ ഹൈഡെഫനില്‍ വീഡിയോ ഫോണിലെടുക്കാം. ജിഞ്ചര്‍ബ്രഡാണിതിലെ ഒഎസ്.

4000 എംബി സ്‌റ്റോറേജ് ബില്‍റ്റ് ഇന്‍ സൗകര്യവുമായെത്തുന്ന റഗ്ബിയുടെ റാം കപ്പാസിറ്റി 512 എംബിയാണ്. മെമ്മറിയെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 32 ജിബി വരെ ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്.

ജിപിആര്‍എസ്, എഡ്ജ്, 3ജി, ഡബ്ല്യുലാന്‍, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് ഈ ഹാന്‍ഡ്‌സെറ്റിനെ കമ്പനി അവതരിപ്പിക്കുക.

2ജി, 3ജി നെറ്റ് വര്‍ക്കുകളെ ഒരു പോലെ പിന്തുണക്കുന്ന റഗ്ബിയില്‍ ഓഡിയോപ്ലെയര്‍, വീഡിയോ പ്ലെയര്‍, യുട്യൂബ് പ്ലെയര്‍, ഗെയിംസ് എന്നീ വിനോദോപാധികളും ഉണ്ട്.

ലിഥിയം അയണ്‍ 1650 mAh ബാറ്ററിയാകും റഗ്ബിയില്‍ ഉള്‍പ്പെടുത്തുക. ശരാശരി 16 ദിവസം സ്റ്റാന്‍ഡ്‌ബൈയായും 8 മണിക്കൂറോളം ടോക്ക്‌ടൈമും ഇത് വാഗ്ദാനം ചെയ്യുന്നു.

ജിപിയു, 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഹാര്‍ഡ്‌വെയറുകള്‍. എച്ച്ടിഎംഎല്‍, ഫഌഷ് പിന്തുണയോടെയുള്ള ബ്രൗസറും 119 ഗ്രാം ഭാരമുള്ള റഗ്ബിയില്‍ വരുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot