ടിസന്‍ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇസഡ്3 ഇന്ത്യയില്‍ എത്തി..!

Written By:

സാംസങ് അവരുടെ പുതിയ ഫോണായ ഇസഡ്3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ടിസന്‍ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഇസഡ്3

സാംസങ് ഇസഡ് എന്ന ഫോണിന് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഫോണാണ് ഇസഡ്3.

 

സാംസങ് ഇസഡ്3

ഇകോമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീല്‍ വഴി അടുത്ത മാസം മുതലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക.

 

സാംസങ് ഇസഡ്3

8,490 രൂപയാണ് ഫോണിന്റെ വില.

 

സാംസങ് ഇസഡ്3

5ഇഞ്ചിന്റെ എച്ച്ഡി സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

സാംസങ് ഇസഡ്3

1.3ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്പ്രഡ്ട്രം പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.

 

സാംസങ് ഇസഡ്3

1ജിബി ആണ് റാം. 8ജിബി മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

 

സാംസങ് ഇസഡ്3

8എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

 

സാംസങ് ഇസഡ്3

ടിസന്‍ 2.4 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇസഡ്3 2,600എംഎഎച്ച് ബാറ്ററിയില്‍ നിന്നാണ് ഊര്‍ജം സ്വീകരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung’s Tizen-based Z3 is priced Rs 8,490 with OS as the USP.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot