Home
Mobile

സാംസങ് ഗാലക്സി എസ്22 'വേണമെങ്കിൽ' 57,999 രൂപയ്ക്ക് കിട്ടും; അ‌തും 9 മാസത്തെ പലിശരഹിത ഇഎംഐ ഓപ്ഷൻ സഹിതം!

ആപ്പിൾ ആരാധകർക്ക് ഐഫോൺ 14 എന്നപോലെയാണ് ആൻഡ്രോയിഡ് പ്രേമികൾക്ക് സാംസങ് എസ് 23 സീരീസ്. നിലവിലുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും കേമന്മാർ ഈ രണ്ട് സ്മാർട്ട്ഫോണുകളും ആണ് എന്നാണ് പൊതുവിലയിരുത്തൽ. ഐഫോൺ 14 ഇറങ്ങും മുമ്പ് ഐഫോൺ 13 ആയിരുന്നു താരം. എസ് 23യുടെ കാര്യവും അ‌ങ്ങനെതന്നെ.

ഗാലക്സി എസ്23 എത്തിയതോടെ മുൻഗാമിയായ എസ്22 പിന്നിലായി. എന്നാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഏറ്റവും പുത്തൻ കിടിലൻ സ്മാർട്ട്ഫോണുകൾ എത്തിയെങ്കിലും തൊട്ടുമുൻപുണ്ടായിരുന്ന സ്മാർട്ട്ഫോണുക​ളിൽനിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും പുതിയ ഫോണുകളിൽ വന്നിട്ടില്ല. പുതിയ മോഡൽ എന്ന നിലയിൽ ചിലയിൽ ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ എല്ലാം ഒരുപോലെതന്നെ.

സാംസങ് ഗാലക്സി എസ്22 'വേണമെങ്കിൽ' 57,999 രൂപയ്ക്ക് കിട്ടും

അ‌തിനാൽത്തന്നെ ഐഫോൺ 13, ഗാലക്സി എസ്22 എന്നീ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴും വൻ മൂല്യമുണ്ട്. ഓഫർ സെയിലുകൾ എത്തുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ ആഗ്രഹിക്കുന്നത് ഈ മോഡലുകളാണ്. ഐഫോൺ 13 മിക്ക ഓഫർ സെയിലുകളിലും വൻ വിലക്കുറവോടെ എത്താറുണ്ട്. എന്നാൽ ഗാലക്സി എസ്22 അ‌ത്ര വിലക്കുറവ് വാഗ്ദാനം ചെയ്തിരുന്നില്ല.

എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം പകർന്ന് സാംസങ്ങിന്റെ ഗാലക്സി എസ്22 മോഡലിന് ഇപ്പോൾ വൻ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും നോകോസ്റ്റ് ഇഎംഐ ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ ഓഫറുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഏതാണ്ട് 57,999 രൂപയ്ക്ക് ഗാലക്സി എസ്22 വാങ്ങാൻ സാധിക്കും.

സാംസങ് ഗാലക്സി എസ്22 'വേണമെങ്കിൽ' 57,999 രൂപയ്ക്ക് കിട്ടും

2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 72,999 രൂപ ആയിരുന്നു എസ്22 വിന്റെ വില. ഇപ്പോഴത്തെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന് വിലയിരുത്തപ്പെടുന്ന എസ്23 അ‌ൾട്രയ്ക്ക് ​​ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരും. എസ് 22ന്റെ അ‌ൾട്ര മോഡലിന് ഒരുലക്ഷത്തിന് മുകളിലാണ് വില. ഗാലക്സി എസ്23 മോഡലിന് ഏതാണ്ട് എൺപതിനായിരം രൂപയോളം നൽകേണ്ടിവരും.

ഏതാണ്ട് ഈ സ്മാർട്ട്ഫോണുകളോട് അ‌ടുത്ത് നിൽക്കുന്ന ഗാലക്സി എസ്22 മോഡൽ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഇപ്പോൾ ​ഒരുങ്ങിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ് 22 അടിസ്ഥാന മോഡൽ ഇപ്പോൾ ഇന്ത്യയിൽ 64,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ പഴയ ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 7,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ സാംസങ് 3,000 രൂപ ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫറുകളെല്ലാം കൂട്ടിച്ചേർത്താൽ ഗാലക്സി എസ്22 ന്റെ അടിസ്ഥാന മോഡലിന്റെ വില 57,999 രൂപയായി കുറയും.

ഇതിനെല്ലാം പുറമേ ഗാലക്സി എസ് 22 മോഡലിന് 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ബജാജ് ഫിൻസെർവ് കാർഡ് അല്ലെങ്കിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 24 മാസത്തെ ഇഎംഐ ഓപ്ഷനും ലഭിക്കും. സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ​ഇതൊരു നല്ല അ‌വസരമാണ്.

ബോറ പർപ്പിൾ, ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, പിങ്ക് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എസ് 22 വരുന്നത്. സാംസങ് ഇന്ത്യ വെബ്സൈറ്റ്, ആമസോൺ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വാങ്ങാം. പെർഫോമൻസിന്റെ കാര്യത്തിൽ മികച്ച നിലവാരമാണ് ഗാലക്സി എസ്22 പുലർത്തുന്നത്.

സാംസങ് ഗാലക്സി എസ്22 'വേണമെങ്കിൽ' 57,999 രൂപയ്ക്ക് കിട്ടും

4nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറാണ് ഗ്യാലക്‌സി എസ്22-ന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇതിനോടൊപ്പമുണ്ട്. 20Hz വരെ റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് ഫുൾ-HD+ ​ഡൈനാമിക് അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.

മെച്ചപ്പെട്ട ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി 50 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാവൈഡ് ലെൻസ്, 10 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം എസ് 22 അവതരിപ്പിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി ക്യാമറയുമുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung's Galaxy S22 model can now be bought at a huge discount. The S22 base model with 8 GB of RAM and 128 GB of storage is now listed at Rs 64,999. Samsung is offering an upgrade bonus of Rs 7,000, in addition to Rs 3,000 in cashback, for customers who exchange their old Galaxy smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X