സാംസംഗ് എസ്5222, ഒരു ആന്‍ഡ്രോയിഡ് ഡ്യവല്‍ സിം ഫോണ്‍

Posted By:

സാംസംഗ് എസ്5222, ഒരു ആന്‍ഡ്രോയിഡ് ഡ്യവല്‍ സിം ഫോണ്‍

സാംസംഗിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് സാംസംഗ് എസ്5222 ഹാന്‍ഡ്‌സെറ്റ്.  ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ അത്രയും പണം ചിലവഴിക്കാന്‍ ഇല്ലാത്തവരെ തൃപ്തിപ്പെടുത്തും വിധം മികച്ച ഫീച്ചറുകളുള്ള ഒരു ഹാന്‍ഡ്‌സെറ്റ് ആണ് ഇത്.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം സംവിധാനം

 • 3.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 280 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1 ജിബി ഇന്റേണല്‍ മെമ്മറി

 • 512 എംബി റാം

 • 16 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • വൈഫൈ, ബ്ലൂടൂത്ത് സപ്പോര്‍ട്ട്

 • യുഎസ്ബി പോര്‍ട്ട്

 • ജിഎസ്എം സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • എഫ്എം റേഡിയോ

 • 1000 mAh ബാറ്ററി

 • ആന്‍ഡ്രോയിഡ് വി2.1 ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ് കോര്‍ട്ടെക്‌സ്-എ8 പ്രോസസ്സര്‍

 • വാപ്, എച്ച്ടിഎംഎല്‍ സപ്പോര്‍ട്ട്
ഈ ഹാന്‍ഡ്‌സെറ്റിന്റെ ഏറ്റവും ആകര്‍ഷണീയമായ ഫീച്ചര്‍ ഇതില്‍ ഡ്യുവല്‍ സിം സംവിധാനം ഉണ്ടെന്നതു തന്നെയാണ്.  വെറും 8,000 രൂപയ്ക്ക് ഒരു സാംസംഗ് ഡ്യുവല്‍ സിം ഫോണ്‍ എന്നത് ആളുകളെ പെട്ടെന്ന് ആകര്‍ഷിപ്പിക്കും ഈ ഹാന്‍ഡ്‌സെറ്റിലേക്ക്.

ചെറിയ വിലയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങി ഫീച്ചറുകളു

ടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഈ ഹാന്‍ഡ്‌സെറ്റ് തീര്‍ച്ചയായും ഒരു ആശ്വാസമായിരിക്കും.  കാരണം വിലയില്‍ കവിഞ്ഞ ഫീച്ചറുകളുള്ള ഒരു ഹാന്‍ഡ്‌സെറ്റ് ആണ് സാംസംഗ് എസ്5222.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot