സാംസങ്ങ് എസ്8നെ ഭയന്നാണോ ഇത് സംഭവിക്കുന്നത്?

Written By:

സാംസങ്ങ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 29ന് പുറത്തിറക്കുകയാണ്. സാംസങ്ങിന്റെ എസ്8 എന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കും എന്നതിന് യാതൊരു സംശയവും ഇല്ല.

എന്നാല്‍ ഇതിനു പകരമായി ആപ്പിള്‍ ഐഫോണ്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ചുവന്ന ഐഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. ടെക് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ആപ്പിള്‍ ഐഫോണ്‍7, 7 പ്ലസ് എന്നിവ അവതരിപ്പിച്ചത്.

വരാനിരിക്കുന്ന ഓപ്പോ എഫ്3 പ്ലസ് ക്യാമറ ടെക്‌നോളജിയില്‍ വ്യത്യസ്ഥമാണ്!

സാംസങ്ങ് എസ്8നെ ഭയന്നാണോ ഇത് സംഭവിക്കുന്നത്?

എന്നാല്‍ ഇതു കൂടാതെ ഐപാഡും പുറത്തിറക്കിയിട്ടുണ്ട്. ചുവന്ന ആപ്പിള്‍ ഐഫോണുകള്‍ വാങ്ങുന്നതിലൂടെ എയ്ഡ്‌സിനെതിരായ ആഗോള ഫണ്ടിലേക്ക് ഉപഭോക്താക്കള്‍ക്ക് സംഭാവന നല്‍കുന്നത് സാധ്യമാകുമെന്ന് ആപ്പിള്‍ മേധാവി ടീം കുക്ക് പറഞ്ഞു.

ആപ്പിള്‍ ഐഫോണുകളുടെ വിശേഷങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ കമ്പനിയില്‍ പ്രഖ്യാപിച്ചത്

ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ പ്രഖ്യാപിക്കുക മാത്രമല്ല കമ്പനി ചെയ്തിരുന്നത്, ഐഫോണ്‍ SE യുടെ സ്‌റ്റോറേജ് സ്‌പേസും കൂട്ടുകയും ചെയ്തിട്ടുണ്ട്.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

പുതിയ ഐപാഡ്

പുതിയ വീഡിയോ എഡിറ്റിങ്ങ് ടൂളുമായാണ് ആപ്പിളിന്റെ പുതിയ ഐപാഡ് ഇറങ്ങുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആപ്പിള്‍ പുറത്തിറക്കിയ ചുവന്ന ഐപാഡ് നാനോ പതിപ്പ് അടക്കം വാങ്ങി എയ്ഡ്‌സിനെതിരെ രംഗത്തു വന്നതായി ടീം കുക്ക് പറയുന്നു.

ഐഫോണ്‍ SE

ഐഫോണ്‍ SEയുടെ പുതിയ സ്റ്റോറേജ് വേരിയന്റ് 32ജിബി, 128ജിബി എന്നിവയാണ്. എന്നാല്‍ ആദ്യത്തെ സ്‌റ്റോറേജ് വേരിയന്റ് 16ജിബിയും 64 ജിബിയുമായിരുന്നു. എന്നാന്‍ ഇതിന്റെ വിലയില്‍ യാതൊരു വ്യത്യാസവും ഇല്ല. മാര്‍ച്ച് 24 മുതല്‍ ഇത് ലഭിച്ചു തുടങ്ങുന്നതാണ്. 26,000 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

ഐപാഡിന്റെ സവിശേഷതകള്‍

മൂന്നു നിറങ്ങളിലാണ് ഐപാഡ് എത്തുന്നത്. പഴയ ഐപാഡ് എയര്‍ 2 ന്റെ പകരക്കാരനാണ് പുതിയ ഐപാഡ്. ഇതിന്റെ 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ പഴയതില്‍ നിന്നും നല്ല തിളക്കമാണ്. പുതിയ ഐപാഡിന് ആപ്പിള്‍ പെന്‍സില്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് കണക്ടറായ ഐപാഡ് പ്രോ ലൈന്‍ പിന്തണയ്ക്കില്ല. കമ്പനി റിപ്പോര്‍ട്ടു പ്രകാരം പുതിയ ഐപാഡ് വളരെ ലാഭമാണ്. എന്നാല്‍ പഴയതിനേക്കാള്‍ പുതിയതിന് 20% വണ്ണം കൂടുകലായിരിക്കും.

ഐപാഡിന്റെ സവിശേഷതകള്‍

മൂന്നു നിറങ്ങളായ സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രേ എന്നിവയാണ്. 32ജിബി വൈഫൈ മോഡലിന് $329 ഉും 32ജിബി വൈഫൈ മോഡലിന് $459 രൂപയുമാണ്. അടുത്ത ഏപ്രില്‍ മുതല്‍ ഐപാഡ് റീടെയില്‍ ഷോപ്പുകളില്‍ ലഭിക്കുന്നതാണ്.

ഐഫോണ്‍ 7, 7 പ്ലസ്

ഐഫോണ്‍ 7ന് 128 ജിബിയും 7 പ്ലസിന് 256 ജിബിയുമാണ്. 82,000 രൂപയാണ് ഫോണിന്റെ വില. ആപ്പിള്‍ 7 പ്ലസിന്റെ അതേ രീതിയിലുളള ഇരട്ട ക്യാമറ ഫീച്ചറുകള്‍ ആയിരിക്കും ഇതിലും ഉള്‍പ്പെടുത്തുന്നത്. ഐഒഎസ് 10ല്‍ റോ (RAW) ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നതും പ്പധാന സവിശേഷതയാണ്. 7എംബി മുന്‍ ക്യാമറയാണ് ഈ രണ്ടു ഫോണുകളിലും.

ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone and iPad-maker Apple seems to be in preparation for the Samsung S8 launch which is set for March 29.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot