ആഘോഷങ്ങളില്ലാതെ സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് പുറത്തിറക്കി; വില: 8700

Posted By:

സാധാരണയായി കൊട്ടിഘോഷിച്ചാണ് സാംസങ്ങ് ഉത്പന്നങ്ങള്‍ പുറത്തിറക്കാറ്. ഏറ്റവും ഒടുവില്‍ ഗാലക്‌സി നോട് 3-യും ഗാലക്‌സി ഗിയറും ഐ.എഫ്.എയില്‍ ലോഞ്ച് ചെയ്തതും ഈ രീതിയില്‍ തന്നെയായാിരുന്നു.

എന്നാല്‍ പതിവിനു വിപരീതമായി, ഇടത്തരം ശ്രേണിയില്‍ പെട്ട ഗാലക്‌സി ട്രെന്‍ഡ് കൊട്ടും കുരവയുമില്ലാതെയാണ് സാംസങ്ങ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം സാംസങ്ങ് ഇന്ത്യ ഇ -സ്‌റ്റോറിലും മറ്റു ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.

സാംസങ്ങ് സ്‌റ്റോറിലും സ്‌നാപ് ഡീല്‍, ഫ് ളിപ് കാര്‍ട്ട് എന്നിവയിലും 8700 രൂപയാണ് ഹാന്‍ഡ്‌സെറ്റിന് വിലയിട്ടിരിക്കുന്നത്. 3 ദിവസത്തിനുള്ളില്‍ ഡെലിവറി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗാലക്‌സി ഡ്രെന്‍ഡിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം.

4 ഇഞ്ച് WVGA (480-800) TFT ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1 GHz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട് എന്നിവയുമുണ്ട്. 126 ഗ്രാം ഭാരമുള്ള ഫോണ്‍ ഡ്യുവല്‍ സിം ആണ്. 3 മെഗാപിക്‌സല്‍ പ്രൈമറി കാമറയുണ്ടെങ്കിലും ഫ് ളാഷ് ഇല്ല.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ വൈ-ഫൈ, ബ്ലു ടൂത്ത്, EDGE, GPRS, 3 ജി എന്നിവയുണ്ട്. 1500 mAh ബാറ്ററി 8 മണിക്കൂര്‍ ടോക് ടൈമും 350 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡിന്റെ ചിത്രങ്ങള്‍ക്കായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

സാംസങ്ങ് ഗാലക്‌സി ഡ്രെന്‍ഡ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആഘോഷങ്ങളില്ലാതെ സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് പുറത്തിറക്കി; വില: 8700

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot