പുതിയ ഫോൺ വാങ്ങാനാണോ? നിൽക്ക്, നിൽക്ക്! 10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുമായി സാംസങ് എത്തുന്നു

|

പുതുവർഷത്തിലേക്ക് കടക്കുമ്പോൾ പുത്തൻ സ്മാർട്ട്ഫോൺ( smartphone ) ഒരെണ്ണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ടാകും. പലരും അ‌തിനുള്ള അ‌ന്വേഷണങ്ങളും ഇതിനോടകം നടത്തിയിട്ടുമുണ്ടാകും. പല വിലകളിലായി സ്മാർട്ട്ഫോണുകളുടെ ഒരു ഒഴുക്കുതന്നെയാണ് 2023 ൽ ഉണ്ടാകാൻ പോകുന്നത്. ജനുവരിയിൽത്തന്നെ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ നിരവധി കേമൻ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്നുണ്ട്. പിന്നാലെ ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി വരാൻ തയാറെടുക്കുന്ന സ്മാർട്ട്ഫോണുകൾ അ‌നവധിയുണ്ട്.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന

ഇപ്പോൾ മൊ​ബൈൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നവയിൽ ​ഒന്നാണ് സാംസങ് ഗാലക്‌സി എസ് 23 സീരീസ് സ്മാർട്ട്ഫോണുകൾ. ഫെബ്രുവരി 1 ന് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. എന്നാൽ സാംസങ്ങിന്റെ ഈ സൂപ്പർസ്റ്റാർ വരുന്നതിന് മുമ്പ് സാംസങ് 'കുടുംബത്തിൽനിന്ന്' തന്നെ ഒരാൾ ഇന്ത്യൻ മനസുകൾ കീഴടക്കാൻ എത്തുന്നുണ്ട്. പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന പെരുമയുമായി സാംസങ് ഗ്യാലക്‌സി എഫ്04 ആണ് ആ താരം.

ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്

ജനുവരി ആദ്യ ആഴ്ചതന്നെ

ജനുവരി ആദ്യ ആഴ്ചതന്നെ സാംസങ് ഗ്യാലക്‌സി എഫ്04 ഇന്ത്യയിൽ എത്തുമെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ജനുവരി 5ന് റെഡ്മിയുടെ നോട്ട് സീരീസ് ഇറങ്ങുന്നുണ്ടെങ്കിലും അ‌വയുമായി ഒരു അ‌ങ്കത്തിനല്ല ഈ സാംസങ് ഫോണിന്റെ വരവ്. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് സാംസങ്ങിൽനിന്ന് ലഭിക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണമാണ് സാംസങ് ഗ്യാലക്‌സി എഫ്04 ന്റെ പ്രധാന കരുത്ത്.

ബജറ്റ് ​റേഞ്ചിലുള്ള ഫോൺ
 

എന്നാൽ ബജറ്റ് ​റേഞ്ചിലുള്ള ഫോൺ ആണ് എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഈ ഫോൺ സംബന്ധിച്ച വിവരങ്ങളൊന്നും സാംസങ് പുറത്തുവിട്ടിട്ടില്ല. 7499 രൂപ പ്രാരംഭ വിലയിലാകും സാംസങ് ഗ്യാലക്‌സി എഫ്04 ഇന്ത്യയിൽ ലഭ്യമാകുക എന്നാണ് കൂടുതൽ റിപ്പോർട്ടുകളും പറയുന്നത്. വേരിയന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഇന്ത്യയിൽ അവതരിപ്പിക്കുന്ന സാംസങ് ഗ്യാലക്‌സി എഫ്04ന് ഒന്നിലധികം മോഡലുകൾ ഉണ്ടാകുമെന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.

എത്രദിവസത്തേക്ക് വേണമെന്ന് പറഞ്ഞാൽ മതി, പ്ലാൻ റെഡിയാണ്; പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾഎത്രദിവസത്തേക്ക് വേണമെന്ന് പറഞ്ഞാൽ മതി, പ്ലാൻ റെഡിയാണ്; പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

പർപ്പിൾ, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ

പർപ്പിൾ, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നും സൂചനയുണ്ട്, വിൽപ്പന തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഫ്ലിപ്കാർട്ടിലൂടെയാകും ഈ സാംസങ് ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാകുക എന്നാണ് വിവരം. വിവിധ റിപ്പോർട്ടുകൾ അ‌നുസരിച്ച് സാംസങ് ഗ്യാലക്‌സി എഫ്04ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകളും മറ്റ് സവിശേഷതകളും എന്തൊക്കൊയാണ് എന്ന് നോക്കാം.

സാംസങ് ഗ്യാലക്‌സി എഫ്04

സാംസങ് ഗ്യാലക്‌സി എഫ്04

വരാനിരിക്കുന്ന സാംസങ് ഗ്യാലക്‌സി എഫ്04 ന് റാം പ്ലസ് ഫീച്ചറിനൊപ്പം 8 ജിബി റാം (ഫിസിക്കൽ മെമ്മറിയും വെർച്വൽ മെമ്മറിയും ഉൾപ്പെടെ 8 ജിബി വരെ റാം), എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ എന്നീ ഫീച്ചറുകൾ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. കൂടാതെ സാംസങ് ഗ്യാലക്‌സി എഫ്04 അ‌ടുത്തിടെ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയ സാംസങ് ഗാലക്‌സി എ 04 ഇയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും എന്നും വിവരമുണ്ട്.

വരുന്നൂ, കണ്ണുതള്ളിക്കുന്ന ക്യാമറക്കരുത്ത്; ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ പ്രഖ്യാപിച്ച് എൽജിവരുന്നൂ, കണ്ണുതള്ളിക്കുന്ന ക്യാമറക്കരുത്ത്; ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ പ്രഖ്യാപിച്ച് എൽജി

ഇന്ത്യയിലെ വില

അ‌തിനാത്തന്നെ സാംസങ് ഗാലക്‌സി എ 04 ഇയുടെ ഫീച്ചറുകൾ പുതിയ സാംസങ് ഗ്യാലക്‌സി എഫ്04ലും പ്രതീക്ഷിക്കപ്പെടുന്നു. 9,299 രൂപയായിരുന്നു സാംസങ് ഗാലക്‌സി എ 04 ഇയുടെ ഇന്ത്യയിലെ വില. 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയും 720 x 1600 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും ഒരു സാധാരണ 60Hz പാനലും ഗാലക്‌സി എ 04 ഇ ഉൾക്കൊള്ളുന്നു. 2.3GHz ക്ലോക്ക് സ്പീഡ് ഒക്ടാ-കോർ മീഡിയടെക് ഹീലിയോ P35 പ്രോസസർ, 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

പുല്ലും ആയുധമാക്കുന്ന 'വല്ലഭൻ': കാർ മറിഞ്ഞ് മരണത്തോട് മല്ലടിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഐഫോൺപുല്ലും ആയുധമാക്കുന്ന 'വല്ലഭൻ': കാർ മറിഞ്ഞ് മരണത്തോട് മല്ലടിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഐഫോൺ

Best Mobiles in India

English summary
Samsung Galaxy F04 is coming to the Indian market in the first week of January 2023 with a smartphone that is available for under Rs. 10,000. Although it is clear that the phone is in the budget range, Samsung has not released any information about this phone. Further reports suggest that the F04 will be available in India at a starting price of Rs 7,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X